ഇനിയുമൊരു തമ്പുരാന്‍ വേണ്ട രണ്‍ജിത്….
ഹരികുമാര്‍ മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് സിനിമാ പ്രേമികളത്രെ. രണ്‍ജിത്തിന്റെ സിനിമയിലൂടെയാണ് മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടെ മോഹന്‍ ലാലുമുണ്ടത്രെ. ഓര്‍മ്മയില്‍ വീണ്ടും ആറാം തമ്പുരാന്‍. രണ്‍ജിത് മലയാളികളുടെ പ്രിയസംവിധായകനാണ്. കയ്യൊപ്പ്്് മുതലുള്ള രണ്‍ജിത്തിന്റെ സിനിമകള്‍ അതിന്റെ നിദാനങ്ങളാണ്. ഇടക്കു ചില മാത്തുക്കുട്ടിമാര്‍ ഉണ്ടാകുന്നുണ്ടെങ്കിലും. എന്നാല്‍ കയ്യൊപ്പിനുമുമ്പ് രണ്‍ജിത്ത് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരകഥയെഴുതിയിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവയാണ് ഓര്‍മ്മ വരുന്നത്. നരസിംഹവും ദേവാസുരവും ഉസ്താദും ആറാംതമ്പുരാനുമൊക്കെ…… മലയാള സിനിമയെ പുറകോട്ടു വലിക്കുന്നതില്‍ ഈ സിനിമകളും തങ്ങളുടേതായ […]
മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് സിനിമാ പ്രേമികളത്രെ. രണ്‍ജിത്തിന്റെ സിനിമയിലൂടെയാണ് മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടെ മോഹന്‍ ലാലുമുണ്ടത്രെ. ഓര്‍മ്മയില്‍ വീണ്ടും ആറാം തമ്പുരാന്‍.
രണ്‍ജിത് മലയാളികളുടെ പ്രിയസംവിധായകനാണ്. കയ്യൊപ്പ്്് മുതലുള്ള രണ്‍ജിത്തിന്റെ സിനിമകള്‍ അതിന്റെ നിദാനങ്ങളാണ്. ഇടക്കു ചില മാത്തുക്കുട്ടിമാര്‍ ഉണ്ടാകുന്നുണ്ടെങ്കിലും.
എന്നാല്‍ കയ്യൊപ്പിനുമുമ്പ് രണ്‍ജിത്ത് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരകഥയെഴുതിയിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവയാണ് ഓര്‍മ്മ വരുന്നത്. നരസിംഹവും ദേവാസുരവും ഉസ്താദും ആറാംതമ്പുരാനുമൊക്കെ…… മലയാള സിനിമയെ പുറകോട്ടു വലിക്കുന്നതില്‍ ഈ സിനിമകളും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പത്മരാജനും ഭരതനും പോലുള്ള അന്നത്തെ ന്യൂ ജനറേഷന്‍ സംവിധായകര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ച നവതരംഗമായിരുന്നു മീശ പിരിച്ച സവര്‍ണ്ണ ബിംബങ്ങളുടെ അട്ടഹാസങ്ങളില്‍ തകര്‍ന്നുപോയത്. സൂപ്പര്‍ താരങ്ങളുടെ കൈക്കുമ്പിളില്‍ മലയാള സിനിമ ഒതുങ്ങിയതും സ്ത്രീകഥാപാത്രങ്ങളും നടികളും സിനിമയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടതും അങ്ങനെയായിരുന്നു. മലയാളസിനിമക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ പിറന്നതങ്ങനെയാണ്.
ഈ ദുരന്തത്തില്‍നിന്ന് സിനിമ രക്ഷപ്പെടുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി കാണുന്നത്. ന്യൂ ജനറേഷന്‍ എന്ന് എളുപ്പത്തില്‍ അതിനെ വിശേഷിപ്പിക്കട്ടെ. ബിംബങ്ങളുടെ തകര്‍ച്ചക്കും വീണ്ടുമൊരു നവതരംഗത്തിനും നാം സാക്ഷ്യം വഹിക്കുകയാണ്. തീര്‍ച്ചയായും ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട പഴയ ചലചിത്രകാരന്മാരില്‍ പ്രമുഖന്‍ രണ്‍ജിത് തന്നെ. സൂപ്പര്‍ താരങ്ങളെ വെച്ചുതന്നെ ഈ മാറ്റത്തോടൊപ്പം രണ്‍ജിത് സഞ്ചരിക്കാന്‍ ശ്രമിച്ചു.
എങ്കിലും രണ്‍ജിത്തും മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഒരു ചെറിയ ഭയം. ഒരു ഏഴാം തമ്പുരാന്‍ കൂടി ജനിക്കുമോ എന്ന്… അതുകൊണ്ടുമാത്രം ഈ കുറിപ്പ്……
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in