ഇനിയും ചുരുളഴിയാത്ത അഴിക്കോടന്‍ വധം

1972 സെപ്തംബര്‍ 23നായിരുന്നു കേരളത്തെ ഞെട്ടിച്ച അഴീക്കോടന്‍ രാഘവന്റെ കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു അദ്ദേഹം. കാലമിത്രയായിട്ടും പ്രസ്തുത കൊലയെ സൂക്ഷ്മമായ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാന്‍ പാര്‍ട്ടിയോ കേരളസമൂഹമോ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാര്‍ഷികസര്‍വ്വകലാശാലക്കായി 936 ഏക്കര്‍ വരുന്ന തട്ടില്‍ എസ്‌റ്റേറ്റ് അക്വയര്‍ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സമയമായിരുന്നു അത്. 30 ലക്ഷത്തോളം മാത്രം വിലവരുന്ന എസ്‌റ്റേറ്റിന് 2 കോടി കൊടുത്തു എന്നായിരുന്നു ആരോപണം. എസ്റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് […]

azhi

1972 സെപ്തംബര്‍ 23നായിരുന്നു കേരളത്തെ ഞെട്ടിച്ച അഴീക്കോടന്‍ രാഘവന്റെ കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു അദ്ദേഹം. കാലമിത്രയായിട്ടും പ്രസ്തുത കൊലയെ സൂക്ഷ്മമായ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാന്‍ പാര്‍ട്ടിയോ കേരളസമൂഹമോ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാര്‍ഷികസര്‍വ്വകലാശാലക്കായി 936 ഏക്കര്‍ വരുന്ന തട്ടില്‍ എസ്‌റ്റേറ്റ് അക്വയര്‍ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സമയമായിരുന്നു അത്. 30 ലക്ഷത്തോളം മാത്രം വിലവരുന്ന എസ്‌റ്റേറ്റിന് 2 കോടി കൊടുത്തു എന്നായിരുന്നു ആരോപണം. എസ്റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കര്‍ക്ക് 15000 രൂപ നല്‍കാനാവശ്യപ്പെട്ട് കരുണാകരന്റെ പി എ ഗോവിന്ദന്‍ നല്‍കിയ കത്ത് നവാബ് രാജേന്ദ്രന്‍ തന്റെ പത്രമായ നവാബില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നവാബിനെ അറസ്റ്റ് ചെയ്യുകയും ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ആ കത്തിന്റെ ഒറിജിനല്‍ അഴിക്കോടന്റെ കൈവശമുണ്ടെന്ന് നവാബില്‍ നിന്ന് പോലീസ് മനസ്സിലാക്കി. സെപ്തംബര്‍ 24ന് ഇടതു നേതാക്കള്‍ തൃശൂരില്‍ യോഗം ചേരാനും വിഷയം പ്രതിപക്ഷനേതാവ് ഇ എം എസ് തന്നെ നിയമസഭയില്‍ അവതരിപ്പിക്കാനും കത്തിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കാനുമായിരുന്നു തീരുമാനം.
ആ സമയത്ത് തൃശൂര്‍ മാര്‍ക്കറ്റില്‍ സിപിഎം വിട്ടുപോയ ആര്യന്‍ പക്ഷത്തിനായിരുന്നു മുന്‍തൂക്കം. കൊലക്കു ഒരാഴ്ച മുമ്പ് അഴിക്കോടന്‍ രാഘവന്‍ നഗരത്തിലെ അഞ്ചുവിളക്കില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. എ വി ആര്യനും മറ്റും തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിയത്. തുടര്‍ന്ന് ആര്യന്‍ ഗ്രൂപ്പിലെ മൂന്നു തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. പലവട്ടം സംഘര്‍ഷങ്ങളുമുണ്ടായി. സത്യത്തില്‍ അഴീക്കോടന്‍ കൊല ചെയ്യപ്പെട്ട ദിവസം ആര്യന്‍ കൊല ചെയ്യപ്പെടുമെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അതേ ദിവസം ആര്യന്റെ പൊതുയോഗം മംഗലം ഡാമിനടുത്തുണ്ടായിരുന്നു. ഭീഷണിയുണ്ടായിരുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പോലീസ് ആര്യനെ സ്റ്റേഷനിലേക്കുമാറ്റി. അറസ്റ്റ് രേഖപ്പെടുത്തണമെന്ന ആര്യന്റെ വാശി പോലീസ് അംഗീകരിച്ചു. ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൗകര്യം അന്നില്ലായിരുന്നല്ലോ. ആര്യനെ കാണാതായപ്പോള്‍ കൊല്ലപ്പെട്ടിരിക്കുമെന്ന അഭ്യൂഹം തൃശൂരില്‍ പരന്നു. അന്നേരം നഗരത്തിലെത്തി, താന്‍ തൃശൂരിലെത്തുമ്പോള്‍ സ്ഥിരം താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജിലേക്ക് നടന്നുപോയിരുന്ന അഴിക്കോടനെ ആര്യന്‍ പക്ഷത്തെ ഏതാനും പേര്‍ തടയുകയും തര്‍ക്കത്തിനിടയില്‍ കൊല ചെയ്യപ്പെട്ടതുമാണെന്ന് ഇന്നും പലരും കരുതുന്നു. എന്നാല്‍ ആര്യനെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. അതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല. കാരണം അന്നേരം ആര്യന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയായിരുന്നു ആര്യനെ പ്രതിയാക്കിയത്. അതേ സമയം അന്നു രാത്രി തന്നെ നഗരത്തില്‍ മറ്റൊരാളും കൊല ചെയ്യപ്പെട്ടു. നിരപരാധിയായിരുന്ന അയാളെ സിപിഎമ്മുകാരാണ് കൊന്ന് കായലില്‍ തള്ളിയത്. കൂടാതെ ആര്യന്റെ ഓഫീസുകള്‍ അക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.അഴീക്കോടന്‍ വധത്തില്‍ പ്രതിയായിരുന്നെങ്കിലും നിരപരാധിയെന്നു കണ്ട് പിന്നീട് കോടതി ആര്യനെ വെറുതെവിട്ടു. സത്യത്തില്‍ അഴിക്കോടന്‍ കൊലക്കു പുറകിലാരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം കരുണാകരന്റെ പി എയുടെ കത്തിനെ കുറിച്ച് പിന്നീടാരും ഉരിയാടിയിട്ടുമില്ല. ആര്യനെ പ്രതിയാക്കാന്‍ കരുണാകരനും സിപിഎമ്മും സഹകരിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അഴിക്കോടന്‍ വധം നടന്നില്ലായിരുന്നെങ്കില്‍ ആര്യന്റെ പാര്‍ട്ടി തൃശൂര്‍ ജില്ലയിലെ പ്രധാന പാര്‍ട്ടിയായി മാറുമായിരുന്നു. കത്തിന്റെ ഒറിജിനല്‍ കോപ്പി പുറത്തുവന്നിരുന്നെങ്കില്‍ കരുണാകരന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമായിരുന്നു. പക്ഷെ മരണം വരെ ഇഎംഎസ് പറഞ്ഞത് നക്‌സലൈറ്റുകളാണ് അഴീക്കോടനെ വധിച്ചതെന്നായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply