ഇത്രയും ദിവസങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരു..
നദീ മൂന്നാം പ്രതി ! രാജ്യ ദ്രോഹി ! ജാമ്യം പോലും ലഭിക്കാത്ത യു എ പി എ എന്ന ഭീകര/മര്‍ദ്ദക (‘കരി’നിയമം എന്ന് വിളിക്കാനുള്ള രാഷ്ട്രീയം അറിയില്ല) നിയമത്തിന്റെ ഇര ! 2016 മാര്‍ച്ച് 3-ാം തിയ്യതി ആറളം വിയറ്റ്‌നാം കോളനിയില്‍ തോക്കുമായി ചെന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും ദേശ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ മുഖമാസിക വിതരണം ചെയ്യുകയും ചെയ്ത ആറംഗ സംഗത്തിലെ മൂന്നാം പ്രതിയാണത്രെ ഇന്നു […]
മൂന്നാം പ്രതി !
രാജ്യ ദ്രോഹി !
ജാമ്യം പോലും ലഭിക്കാത്ത യു എ പി എ എന്ന ഭീകര/മര്‍ദ്ദക (‘കരി’നിയമം എന്ന് വിളിക്കാനുള്ള രാഷ്ട്രീയം അറിയില്ല) നിയമത്തിന്റെ ഇര !
2016 മാര്‍ച്ച് 3-ാം തിയ്യതി ആറളം വിയറ്റ്‌നാം കോളനിയില്‍ തോക്കുമായി ചെന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും ദേശ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ മുഖമാസിക വിതരണം ചെയ്യുകയും ചെയ്ത ആറംഗ സംഗത്തിലെ മൂന്നാം പ്രതിയാണത്രെ ഇന്നു ഞാന്‍.
രാജ്യദ്രോഹം, യു.എ.പി.എ, ആംസ് ആക്റ്റ് ഉള്‍പ്പെടെയുള്ള ഭീകര വകുപ്പുകള്‍ ചുമത്തിയ കേസിലെ പ്രതി..
ജീവിതത്തില്‍ ഇതുവരെ ആറളം എന്ന ദേശത്ത് വെറുതെ ഒരു യാത്ര പോലും നടത്താത്ത ഞാനെങ്ങനെ രാജ്യദ്രോഹിയായ തീവ്രവാദിയായെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം രജനി എന്ന സ്ത്രീ എന്നെ തിരിച്ചറിഞ്ഞു എന്നതാണ്, എങ്ങനെ എന്നൊന്നും ചോദിക്കരുത്, പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ 2015 ല്‍ എന്നോ ഫൈസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തുകയും സാദൃശ്യം തോന്നി ഇങ്ങനൊരാളും ഇതിലുണ്ടായിരുന്നു എന്ന ഉത്തരമായിരിക്കും ലഭിക്കുക, വെറുതെ സ്വന്തം പല്ലിനിടയില്‍ കുത്തി മണപ്പിക്കണ്ട.
നീതി ലഭിക്കാന്‍ ഓരോ വഴികളിലും അലയുന്നുണ്ട്, രാഷ്ട്രീയ നേതാക്കളെയും ചെറുതും വലുതുമായ ഒരുപാട് സംഘടനകളുടെ പ്രതിനിധികളെയെല്ലാം കാണുന്നുണ്ട്, ഒറ്റയ്ക്ക് തന്നെ..
ഗതികേടു കൊണ്ടാണ്..
ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത എന്നെപ്പോലെ ഒരാള്‍ക്ക് ഇത്രയും ഭീകരമായ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടണം എന്നുണ്ടെങ്കില്‍ ഒരുപാട് കാലുകളില്‍ അഭയം പ്രാഭിക്കേണ്ടി വരും, അറിയാം..
ധൈര്യമുണ്ട്..
വീണ്ടും പറയുന്നു, ആ ധൈര്യം ഗതികേട് മാത്രമാണ്…
വാടക വീട്ടില്‍ താമസിക്കുന്ന എന്റെ വീട്ടുകാരെയും അവര്‍ പട്ടിണി ആവാതിരിക്കാനുള്ള ഒടുക്കത്തെ സ്വാര്‍ത്ഥത കൊണ്ടും തന്നെയാണ്..
ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്ത ഈ ധൈര്യം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു ജയില്‍ കഴിയുന്ന നിരപരാധികളായ സാധാരണക്കാര്‍ക്ക് ഉണ്ടായിക്കൊള്ളണം എന്നില്ല, അവരോടെല്ലാം എന്തോ,
എങ്ങനെ പറയണം, എന്ത് പറയണം..
അറിയില്ല,
ഞാനിപ്പോ എന്റെ കാര്യമേ നോക്കുന്നുള്ളൂ..
വീണ്ടും.. അതേ വാക്ക് ‘ഗതികേട്’ !
എത്ര കാലില്‍ വീണാലും ഒടുക്കം ഔദാര്യമായിട്ടെ അതെല്ലാം വരൂ അറിയാം…
തിരുവനന്തപുരത്ത് പോകുന്നു…
എല്ലാരെയും കാണും…
എന്താകുമെന്നറിയില്ല..
എല്ലാ വഴിയും നോക്കും, ഒറ്റയ്ക്ക് തന്നെ…
ഞാന്‍ പോലീസ് കസ്ടഡിയില്‍ ആയി റിലീസായ ദിവസം മുതല്‍ എന്നോട് ഫോണിലൂടെ ദിവസവും സംസാരിക്കുന്ന, നേരിട്ടൊരു ദിവസം മണിക്കൂറോളം ഈ വിഷയം സംസാരിച്ച സഖാവ് എം.എ ബേബിയോടും,
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി സഖാവ് മഹേഷ് കക്കത്തിനോടും മാനസികമായും എല്ലാ അര്‍ത്ഥത്തിലും കൂടെ നിന്ന ബിനോയ് മാഷോടും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരോടും കോഴിക്കോട്ടെ സുഹൃത്തുക്കളോടും എല്ലാരോടും സ്‌നേഹം…
ഒരുപാടു പേരെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഏതെങ്കിലും ഒരു അര്‍ത്ഥത്തില്‍ കടബാധ്യതയുണ്ടാക്കി നിയമ സാധ്യതയുടെ വലിയ സാമ്പത്തിക ബാധ്യത ഏറ്റു വാങ്ങാന്‍ മനസ് അനുവദിക്കുന്നില്ല..
ഭരണകൂടം ആരും, ആരും തന്നെ എന്നെ കേള്‍ക്കാനും എന്റെ നിരപരാധിത്വം മനസ്സിലാക്കി കൂടെ നിക്കാനും തയ്യാറായില്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ തന്നെ കാണും…
ഒരിക്കലും ചെയ്യാത്ത ഒരു കുറ്റത്തിന്റെ ഭാരവും പേറി ജയിലില്‍ എങ്കില്‍ അങ്ങനെ…
(ദയവു ചെയ്ത് ആരെങ്കിലും പറഞ്ഞിട്ടോ പുറകില്‍ ആരെങ്കിലും നിന്നിട്ടോ എന്ന് പറഞ്ഞു പരിഹസിക്കണ്ട, തനിച്ചു തന്നെയാണ്… ഞാന്‍ മാത്രം..)
ആളാവാനോ
ആള് വലുതാവാനോ
ആള് ചെറുതാവാനോ
ആളൊന്നുമല്ലാതാവാനോ…
ഒന്നുമല്ല… എങ്ങനെ വേണെങ്കിലും വായിച്ചോളൂ…
എല്ലാം കേട്ടോളാം..
നീതി കിട്ടിയേ തീരു…
ഇത്രയും ദിവസങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരു..
# യു എ പി എ എന്ന ഭീകര നിയമം റദ്ദ് ചെയ്യുക…
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in