ഇതെന്തു വെളിപ്പെടുത്തല്‍……?
അടുത്തയിടെ മാധ്യമങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്ന പദമാണ് വെളിപ്പെടുത്തല്‍. ഒരാള്‍ പറഞ്ഞു, ആരോപിച്ചു, കുറ്റപ്പെടുത്തി എന്നൊക്കെ പറയുന്നത് മനസ്സിലാക്കാം. അത് അവരുടെ അഭിപ്രായമാണ്. എന്നാല്‍ വെളിപ്പെടുത്തുക എന്ന വാക്കില്‍ അതു സത്യമാണെന് സൂചനയുണ്ട്. കുറ്റവാളികളും കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുമൊക്കെ പറയുന്ന കാര്യങ്ങള്‍ക്ക് വെളിപ്പെടുത്തല്‍ എന്ന വാക്കുപയോഗിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. ഇന്നു രണ്ടു ചാനലുകളില്‍ കണ്ട വ്യത്യസ്ത വാര്‍ത്തകളാണ് ഈ കുറിപ്പിനു പ്രേരകമായത്. തട്ടിപ്പുകേസില്‍ റിമാന്റില്‍ കഴിയുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയ വ്യവസായി കുരുവിള ജയിലില്‍ വെച്ച് വെളിപ്പെടുത്തിയ വാര്‍്ത്തയാണ് ഒന്ന്. […]
അടുത്തയിടെ മാധ്യമങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്ന പദമാണ് വെളിപ്പെടുത്തല്‍. ഒരാള്‍ പറഞ്ഞു, ആരോപിച്ചു, കുറ്റപ്പെടുത്തി എന്നൊക്കെ പറയുന്നത് മനസ്സിലാക്കാം. അത് അവരുടെ അഭിപ്രായമാണ്. എന്നാല്‍ വെളിപ്പെടുത്തുക എന്ന വാക്കില്‍ അതു സത്യമാണെന് സൂചനയുണ്ട്. കുറ്റവാളികളും കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുമൊക്കെ പറയുന്ന കാര്യങ്ങള്‍ക്ക് വെളിപ്പെടുത്തല്‍ എന്ന വാക്കുപയോഗിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്.
ഇന്നു രണ്ടു ചാനലുകളില്‍ കണ്ട വ്യത്യസ്ത വാര്‍ത്തകളാണ് ഈ കുറിപ്പിനു പ്രേരകമായത്.
തട്ടിപ്പുകേസില്‍ റിമാന്റില്‍ കഴിയുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയ വ്യവസായി കുരുവിള ജയിലില്‍ വെച്ച് വെളിപ്പെടുത്തിയ വാര്‍്ത്തയാണ് ഒന്ന്. സാഹസികമായാണത്രെ ചാനല്‍ ഈ വെളിപ്പെടുത്തല്‍ സംഘടിപ്പിച്ചത്. സോളാര്‍ സംഭവത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നാണ് വെളിപ്പെടുത്തലിന്റെ അന്തസത്ത. യാതൊരു വിധ ആധികാരികതയുമില്ലാതെ, റിമാന്റിലുള്ള ഒരാള്‍ പറയുന്നത് എങ്ങനെയാണ് വെളിപ്പെടുത്തലാകുക? അയാള്‍ എങ്ങനെ മുഖ്യമന്ത്രിയേക്കാള്‍ വിശ്വസനീയനാകും? തീര്‍ച്ചയായും അയാള്‍ ഇങ്ങനെ പറഞ്ഞു എന്നു റിപ്പോര്‍ട്ടു ചെയ്യാം. അതിനുള്ള അവസരം അയാള്‍ക്കു നല്‍കണം. എന്നാല്‍ അതാണ് സത്യമെന്ന് തീരുമാനിക്കുകയും വെളിപ്പെടുത്തല്‍ എന്ന വാക്കുപയോഗിക്കുകയും പിന്നീട് അതിനെ ആധാരമാക്കി മാധ്യമവിചാരണകള്‍ നടക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ഏതാനും ദിവസം മുമ്പേ അഴിമതിക്കായി പണം നല്‍കിയ ഒരാളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണല്ലോ കേരളം കത്തിയതും ഹര്‍ത്താല്‍ നടന്നതും. മുഖ്യമന്ത്രി പരിശുദ്ധനാണ് എന്നൊന്നുമല്ല പറയുന്നത്. എന്നാല്‍ തട്ടിപ്പുകാരുടെ വാക്കുകള്‍ വേദവാക്യങ്ങളാകുന്നതിനു പിന്നിലെ അപഹാസ്യത ചൂണ്ടികാട്ടി എന്നുമാത്രം.
ഇന്നു രാവിലെ ഒരു ചാനലില്‍ കണ്ട മറ്റൊരു വാര്‍ത്ത. പ്ലസ് ടു കോഴ്‌സ് ലഭിക്കാന്‍ ഒരു കോടി കൈക്കൂലി നല്‍കാന്‍ തയ്യാറായി, എന്നാല്‍ ഒന്നര കോടി ചോദിച്ചപ്പോള്‍ കൊടുക്കാനില്ലാത്ത ഒരു എയ്ഡഡ് സ്‌കൂള്‍ മാനേജരുടെ ധാര്‍്മിക രോഷം. വെളിപ്പെടുത്തല്‍… അയാളുടെ വാക്കുകേട്ട് വീണ്ടും മാധ്യമ വിചാരണ. എന്നാല്‍ ഒരു കോടി കൈക്കൂലി കൊടുക്കാന്‍ തയ്യാറായ അയാളുടെ മുഖം മാസ്‌ക് ചെയ്യുന്നു. കുറ്റവാളികള്‍ക്ക് സംരക്ഷണം. തീര്‍ച്ചയായും ഇത് മാതൃകാപരമായ മാധ്യമപ്രവര്‍ത്തനമല്ല. മറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in