![](https://thecritic.in/wp-content/uploads/2013/06/images-2.jpg)
ഇതുപറ്റില്ല മുഖ്യമന്ത്രീ….
ഉമ്മന്‍ ചാണ്ടി അഴിമതിക്കാരനാണെന്ന് പൊതുവില്‍ മലയാളികള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ആ വിശ്വാസം മാത്രം പോര. അതു സംശയാതീതമായി വ്യക്തമായിരിക്കണം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ സുതാര്യമായിരിക്കണം. താനിരിക്കുന്ന പദവിയോട് മുഖ്യമന്ത്രി പൂര്‍ണ്ണമായും നീതി പുലര്‍ത്തണം. അത് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ പ്രശ്‌നമല്ല. ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സ്വന്തം സ്റ്റാഫിന്റെ നടപടികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കാകില്ല. പ്രത്യേകിച്ച് കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയുമായി ഇവര്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയുടെ വെളിച്ചത്തില്‍. അവര്‍ക്കെതിരെ […]
ഉമ്മന്‍ ചാണ്ടി അഴിമതിക്കാരനാണെന്ന് പൊതുവില്‍ മലയാളികള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ആ വിശ്വാസം മാത്രം പോര. അതു സംശയാതീതമായി വ്യക്തമായിരിക്കണം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ സുതാര്യമായിരിക്കണം. താനിരിക്കുന്ന പദവിയോട് മുഖ്യമന്ത്രി പൂര്‍ണ്ണമായും നീതി പുലര്‍ത്തണം. അത് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ പ്രശ്‌നമല്ല. ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
സ്വന്തം സ്റ്റാഫിന്റെ നടപടികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കാകില്ല. പ്രത്യേകിച്ച് കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയുമായി ഇവര്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയുടെ വെളിച്ചത്തില്‍. അവര്‍ക്കെതിരെ എടുക്കുന്ന ചെറിയ നടപടികള്‍ പ്രതിവിധിയാകില്ല. അതുകൊണ്ടുമാത്രം തീരാവുന്ന പ്രശ്‌നമല്ല ഇത്. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കട്ടെ. അതു പരിഗണിച്ചാലും ഇല്ലെങ്കിലും ജനാധിപത്യവ്യവസ്ഥയില്‍ മുഖ്യമന്ത്രി പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിര്‍വ്വഹിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. തന്റെ ഓഫീസും ഫോണുമെല്ലാം സുതാര്യമാണെന്നും തലമുടി പോലും ചീകാതെ താന്‍ ജനങ്ങള്‍ക്കിടയിലാണെന്നും പറഞ്ഞിട്ടു കാര്യമില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടപോലെ അന്വേഷണം കഴിയുംവരെ മാറി നിന്നാല്‍ മുഖ്യമന്ത്രിയുടെ തിളക്കം വര്‍ദ്ധിക്കുകയേ ഉള്ളു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തിരിച്ചുവരുമ്പോള്‍ കസേര കാണില്ല എന്ന് അദ്ദേഹത്തിനറിയാം. എന്തായാലും കുറെകൂടി ആത്മവിമര്‍ശനത്തോടെ വിഷയത്തില്‍ തീരുമാനമെടുക്കണം. അതായിരിക്കും മുഖ്യമന്ത്രിക്കും ജനാധിപത്യത്തിനും ഉചിതമായിരിക്കുക.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന വിവാദം, ഗണേഷ്‌കുമാറും പിള്ളയും, വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും, ഉപമുഖ്യമന്ത്രി പദവി തര്‍ക്കം, ഐ ഗ്രൂപ്പ് എം.എല്‍.എമാരുടെ നിസഹകരണ സമരം, പിസി ജോര്‍ജ്ജ് തടങ്ങി പ്രശ്‌നങ്ങള്‍ക്കു പുറകെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അതിനേക്കാളെല്ലാം ഏറെ പ്രതിസന്ധിയിലാണ്. സോളാര്‍ നായിക സരിതയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. ജോര്‍ജ്ജിനേക്കാള്‍ ജനം വിശ്വസിക്കുക ഉമ്മന്‍ ചാണ്ടിയെ ആയിരിക്കാം. അതേസമയം കഴിഞ്ഞ ദിവസം പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് അവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വന്നത് സര്‍ക്കാരിനെ ഉലയ്ക്കുന്നതിന്റെ തെളിവാണ്.
കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയാണ് ചെന്നിത്തലയും ഐ വിഭാഗവും. തനിക്കും സര്‍ക്കാരിനും രണ്ടു വഴിയാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ചെന്നിത്തലയോ ഐ ഗ്രൂപ്പ നേതാക്കളോ മിണ്ടുന്നില്ല. തന്നെ മന്ത്രിസ്ഥാനമോഹിയായി ചിത്രീകരിച്ച് പാര്‍ട്ടിയിലും സമൂഹത്തിലും മുന്‍കൈ നേടിയ ഉമ്മന്‍ ചാണ്ടിക്കെതിരെ കിട്ടിയ നല്ലൊരു അവസരമായാണ് ചെന്നിത്തല മിണ്ടാതിരിക്കുന്നത്. ഇപ്പോഴിതാ ചെന്നിത്തല അട്ടപ്പാടിക്കു തിരിച്ചിരിക്കുന്നു. എ ഗ്രൂപ്പുകാര്‍ ആകെ അങ്കലാപ്പിലാണ്. ഐ ഗ്രൂപ്പാണോ പ്രശ്‌നം കുത്തിപ്പൊക്കിയതെന്ന് അവര്‍ സംശയിക്കുന്നുണ്ട്. സത്യത്തില്‍ പിണറായിയേക്കാള്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ഭയക്കുന്നത് ചെന്നിത്തലയെയാണ്.
പറഞ്ഞുവന്നത് ഇതാണ്. കുറെകൂടി ആര്‍ജ്ജവം കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം. അതായിരിക്കും മുഖ്യമന്ത്രിക്കും ജനാധിപത്യത്തിനും ഉചിതമായിരിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in