
ഇതും ശൂദ്രലഹളയാണ്
സണ്ണി എം കപിക്കാട് ”…….ഇതൊരു ശൂദ്ര ലഹളയാണ്. ശൂദ്രര്‍ എപ്പോഴും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്, ബ്രാഹ്മണ്യമൂല്യങ്ങളും ബ്രാഹ്മണാധികാരവും പരിപാവനമാണെന്നും അത് സംരക്ഷിച്ചുനിര്‍ത്തുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്നു തോന്നുന്ന വിജൃംഭിതമായ അവസ്ഥയിലാണ്. 1888 ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തുമ്പോള്‍ പിറ്റേദിവസം ചെന്ന് ശ്രീനാരായണഗുരുവിനോട് ‘നിനക്കാരാടാ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അധികാരം തന്നത് എന്ന് ചോദിച്ചത് ശൂദ്രരാണ്. ബ്രാഹ്മണനുണ്ടായിരുന്ന അധികാരം കൈവശപ്പെടുത്താന്‍ ഈഴവന് എന്താണ് അധികാരമെന്ന് ചോദിച്ചത് മലയാളി ശൂദ്രനാണ്. നാനാ ജാതി മതസ്ഥര്‍ക്കും ഈ വഴിയിലൂടെ നടക്കാമെന്ന് 1885 ല്‍ തിരുവിതാംകൂറില്‍ […]
”…….ഇതൊരു ശൂദ്ര ലഹളയാണ്. ശൂദ്രര്‍ എപ്പോഴും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്, ബ്രാഹ്മണ്യമൂല്യങ്ങളും ബ്രാഹ്മണാധികാരവും പരിപാവനമാണെന്നും അത് സംരക്ഷിച്ചുനിര്‍ത്തുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്നു തോന്നുന്ന വിജൃംഭിതമായ അവസ്ഥയിലാണ്. 1888 ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തുമ്പോള്‍ പിറ്റേദിവസം ചെന്ന് ശ്രീനാരായണഗുരുവിനോട് ‘നിനക്കാരാടാ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അധികാരം തന്നത് എന്ന് ചോദിച്ചത് ശൂദ്രരാണ്. ബ്രാഹ്മണനുണ്ടായിരുന്ന അധികാരം കൈവശപ്പെടുത്താന്‍ ഈഴവന് എന്താണ് അധികാരമെന്ന് ചോദിച്ചത് മലയാളി ശൂദ്രനാണ്. നാനാ ജാതി മതസ്ഥര്‍ക്കും ഈ വഴിയിലൂടെ നടക്കാമെന്ന് 1885 ല്‍ തിരുവിതാംകൂറില്‍ ഒരു ഓര്‍ഡര്‍ ഇറക്കുന്നുണ്ട്. ആ ഓര്‍ഡറും കയ്യില്‍ പിടിച്ച് എട്ടുവര്‍ഷത്തോളം അയ്യങ്കാളിയും കൂട്ടരും വഴിയില്‍കൂടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് തിരുവിതാംകൂറിലെ മാടമ്പികളായ ശുദ്രരാണ്. അയ്യങ്കാളി വില്ലുവണ്ടി വാങ്ങി രാജവീഥിയിലൂടെ ഓടിച്ചപ്പോള്‍ അക്രമണം നടത്തിയത് ശൂദ്രരാണ്. അയ്യങ്കാളി സ്‌കൂള് കെട്ടി, സ്വന്തം സമുദായത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ സ്‌കൂളിന് തീവെച്ചത് ആരാണ്? തിരുവിതാം കൂറിലെ അവര്‍ണ്ണരായ സ്ത്രീകള്‍ കല്ലും മാലയും ഉപേക്ഷിച്ച് ബ്ലൗസ്സിട്ടപ്പോള്‍ ആ ബ്ലൗസ്സ് വലിച്ചുകീറിയതാരാണ്? അതിന് നേതൃത്വം കൊടുത്ത ഗോപാലദാസനെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയ മനുഷ്യന്റെ പേര് ചരിത്രത്തിലുണ്ട്. അതാരാണ്? കല്‍പ്പാത്തി ലഹള പരിശോധിക്കുക. കല്‍പാത്തിയിലെ രഥോല്‍സവം പ്രഖ്യാപിച്ചാല്‍ പതിനഞ്ച് ദിവസത്തേക്ക് ഈഴവര്‍ തുടങ്ങി താഴെയുള്ള ഒരു ജാതിയ്ക്കും വഴിയില്‍ നടക്കാന്‍ പാടില്ലായിരുന്നു. 1921 ല്‍ ഒരു മനുഷ്യന്റെ നേതൃത്വത്തില്‍ അവിടെ ഒരു നടപ്പുണ്ടായി. ചാമി എന്ന ഒരു ഈഴവപ്രമാണിയുടെ നേതൃത്വത്തില്‍. മലയാളസാഹിത്യത്തിലെ ഒ.വി.വിജയന്റെ വല്യച്ഛനാണ് ഈ ചാമി. ചാമിയുടെ നേതൃത്വത്തില്‍ ഈഴവര്‍ വഴിയിലൂടെ നടന്നപ്പോള്‍ അദ്ദേഹത്തിന്റെ തല തല്ലിപ്പൊളിച്ചത് ആരാണ്? ബ്രാഹ്മണര്‍ക്കുവേണ്ടി ശൂദ്രരാണ്. ഒരു കാലത്തും ഈ ഹിന്ദുമതം മാനുഷികമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരെ ഉണ്ടാക്കില്ല എന്നു ബോധ്യപ്പെട്ട് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം ഉപേക്ഷിച്ച ആളാണ് ചാമി. ആ ആക്രമണത്തില്‍ പ്രതിഷേധിച്ച് 9 ഈഴവ കുടുംബങ്ങളാണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. അങ്ങനെ നിരന്തരം മൂന്നുവര്‍ഷം സമരം നടത്തിയപ്പോഴാണ് 1924 ല്‍ ആ വഴിയിലൂടെ നടക്കാന്‍ പറ്റിയത്. നവോത്ഥാനത്തിലെ ഉണര്‍വുകളിലെ പ്രതിപട്ടികയില്‍ നിന്നവര്‍ ആരാണ് എന്ന് നമുക്ക് മനസ്സിലായാല്‍ ഇപ്പോള്‍ ശബരിമലകേസില്‍ ആരാണ് പ്രതിപട്ടികയിലുള്ളതാരാണെന്ന് നമുക്ക് മനസ്സിലാകും. അത് ശൂദ്രരാണ്. അവരാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്.”……
തൃശൂരില്‍ നടന്ന ‘സമത്വസംഗമ’ത്തില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in