
ഇതാ അഞ്‌ജലി മേനോന്‍ സിനിമ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കേരളീയ സമൂഹത്തിലും മലയാള സിനിമയിലുമുള്ള സ്‌ത്രീ പങ്കാളിത്തത്തിന്റെ വിഷയം മഞ്‌ജുവാര്യര്‍ സിനിമ ഹൗ ഓള്‍ഡ് ആര്‍ യു ചര്‍ച്ചാവിഷയമാക്കിയ ശേഷം ഇതാ ഒരു അഞ്‌ജലി മേനോന്‍ സിനിമ – ബാംഗ്ലൂര്‍ ഡേയ്‌സ്. ന്യൂ ജനറേഷനേയും ഓള്‍ഡ് ജനറേഷനേയും സമന്വയിപ്പിക്കുന്ന മനോഹരമായ ഒരു എന്റര്‍ടൈനര്‍. അഞ്‌ജലി മേനോനോടൊപ്പം അന്‍വര്‍ റഷീദും സമീര്‍ താഹിറും പിന്നണിയിലും ഫഹദ് ഫാസിലും ദുല്‍ക്കറും നവീന്‍ പോളിയും നസ്രിയയും തിരശ്ശീലയിലും എത്തുന്നു. കൂടാതെ നിത്യമേനോന്‍, പാര്‍വ്വതി, ഉഷതന്‍വാര്‍ എന്നി യുതലമുറയോടൊപ്പം വിജയരാഘവനും മണിയന്‍പിള്ളയും പ്രതാപ് പോത്തനും കല്‌പനയുമടക്കമുള്ള മുന്‍തലമുറയും അണിനിരന്നപ്പോള്‍ സിനിമ എല്ലാതരത്തിലുമുള്ള ആസ്വാദകരേയും തൃപ്‌തിപ്പടുത്തുന്നു.
ന്യൂ ജനറഷന്‍ സിനിമ നഗരകേന്ദ്രീകൃത മാണെന്നാണല്ലോ ഒരു പ്രധാന വിമര്‍ശനം ഉയരാണ്. നഗരകേന്ദ്രീകൃതമായി കൊണഅടാരിക്കുന്ന ഒരു സമൂഹത്തില്‍ അതു സ്വാഭാവികം മാത്രം. പേരുപോലെ തന്നെ ബാംഗ്ലൂര്‍ ഡേയ്‌സും ആ ദിശയിലുള്ള സിനിമ തന്നെ. അതോടൊപ്പം ഇനിയും ഫ്യൂഡല്‍ ചിന്ത കൈവിടാത്ത നമ്മുടെ എഴുത്തുകാരും സാമൂഹ്യവിമര്‍ശകരും കൊണ്ടുനടക്കുന്ന ഗ്രാമീണ ജീവിതത്തിലെ പച്ചയായ നാട്യങ്ങളെ ഈ സിനിമ പൊളിച്ചെഴുതുന്നു. മലയാള സാഹിത്യം കൊട്ടിഘോഷിക്കാറുള്ള നായര്‍തറവാടുകളിലെ ശ്വാസം മുട്ടലിനെ എത്ര രസകരമായാണ് വിജയരാഘവനും കല്‍പ്പനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ അഞ്‌ജലി മേനോന്‍ തകര്‍ക്കുന്നത്. മറുവശത്ത് സ്‌േനഹമോ ആര്‍ദ്രതയോ ഇല്ലാത്തവരാണ് യുവതലമുറ എന്ന കണ്ണടച്ചുള്ള വിമര്‍ശനത്തേയും.
ധാരാളം ആരാധകരും ഒരുപക്ഷെ ഭാവിയില്‍ അപകടമാകാനിടയുള്ള ഫാന്‍സ് അസോസിയേഷനുകളും നിരവധിയുള്ള മൂന്നു യുവനായകരും ഒപ്പം നസ്രിയയും തങ്ങളുടെ ഭാഗം സ്വാഭാവികമാക്കി എന്നതു തന്നെ ചിത്രത്തിന്റെ വിജയത്തിന്റെ മുഖ്യഹേതു. കൈവിട്ടുപോകാവുന്ന നിരവധി അവസരങ്ങളുണ്ടായിട്ടും അവയെ കൈത്തലത്തിലാതുക്കാന്‍ സംവിധായികക്ക് കഴിഞ്ഞിരിക്കുന്നു. യീര്‍ച്ചയായും യുവത്വത്തിന്‌റെ ആഘോഷം അതിരു കടക്കുന്നതായി ആരോപിക്കുന്നവരുണ്ടാകും. അവരതുചെയ്യട്ടെ. അപ്പോഴും മുഖ്യധാരയില്‍ ഒരു എന്റര്‍ടൈനര്‍ എന്ന പരിമിതമായ ലക്ഷ്യം ഈ ചലചിത്രം നേടിയിരിക്കുന്നു.
വാല്‍ക്കഷ്‌ണം
കോണ്‍ഗ്രസ്സിന്റെ പരാജയകാരണം രാഹുല്‍ഗാന്ധിയില്‍ കെട്ടിവെക്കാന്‍ മമ്മുട്ടിക്കു പകരം ദുല്‍ക്കര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാക്കും എന്നു ചോദിച്ച നേതാക്കള്‍ ഈ സിനിമയിലെ ദുല്‍ക്കറിന്റെ അഭിനയം ഒന്നു കാണുന്നത് നന്നായിരിക്കും. പിതാവിന്റെ ഒരു പാരമ്പര്യവും തനിക്കില്ല എന്നുതന്നെയാണ് ദുല്‍ക്കര്‍ ഇതിലൂടെ തെളിയിക്കുന്നത്.