ഇടുക്കി ഗോള്‍ഡ് റോള്‍ഡ് ഗോള്‍ഡല്ല എന്നുമാത്രം….

അനീഷ് ടീയാര്‍ ഇടുക്കി ഗോള്‍ഡ് കണ്ടു… സൗഹൃദപ്പച്ചയുടെ ഭൂത വര്‍ത്തമാനങ്ങളെ ലഹരിയുടെ നിമ്‌നോന്നതങ്ങളില്‍ മേയാന്‍ വിടുന്ന സൃഷ്ടാക്കള്‍ക്ക് ശിവനും(?) ചെ ഗുവേരയും(?) കണ്ടെത്തിയ(?) ഉന്മത്തതയും ഉദാത്തതയുമൊന്നും അനുഭവിപ്പിക്കാന്‍ പറ്റുന്നില്ല. ചിത്രസംയോജനത്തിലെ പാകപ്പിഴകള്‍ അടിമുടി മുഴച്ചു നില്‍ക്കുന്ന ചിത്രത്തില്‍ കഥാഗതിയുടെ ഒഴുക്കില്‍ പലപ്പോഴും അനുഭവപ്പെടുന്ന മന്ദതയും ഇടര്‍ച്ചയും നല്ലൊരു ശതമാനം പ്രേക്ഷകരെയും നിരാശപ്പെടുത്തും.പൊതിബീഡിയില്‍ത്തുടങ്ങി ഇടുക്കി ഗോള്‍ഡ് എന്ന സാക്ഷാല്‍ കഞ്ചാവിലെത്തുന്ന ലഹരിപ്പെരുക്കത്തിന്റെ കൗമാരക്കാഴ്ച്ചകളെ മധ്യവയസ്സിന്റെ വ്രണിതാവേശങ്ങളും  നിസ്സംഗതകളുമായി ചരടു കോര്‍ത്തെടുക്കുന്നതില്‍ തിരക്കഥ പലപ്പോഴും ട്രാക്ക് തെറ്റുന്നു. കുശാഗ്രചിത്തനായ പ്രേക്ഷകന്റെ ഊഹതലങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ക്ലൈമാക്‌സും പ്രത്യേകിച്ചൊരു വ്യത്യസ്തത പകരുന്നില്ല. […]

12idukki-gold3
അനീഷ് ടീയാര്‍
ഇടുക്കി ഗോള്‍ഡ് കണ്ടു… സൗഹൃദപ്പച്ചയുടെ ഭൂത വര്‍ത്തമാനങ്ങളെ ലഹരിയുടെ നിമ്‌നോന്നതങ്ങളില്‍ മേയാന്‍ വിടുന്ന സൃഷ്ടാക്കള്‍ക്ക് ശിവനും(?) ചെ ഗുവേരയും(?) കണ്ടെത്തിയ(?) ഉന്മത്തതയും ഉദാത്തതയുമൊന്നും അനുഭവിപ്പിക്കാന്‍ പറ്റുന്നില്ല. ചിത്രസംയോജനത്തിലെ പാകപ്പിഴകള്‍ അടിമുടി മുഴച്ചു നില്‍ക്കുന്ന ചിത്രത്തില്‍ കഥാഗതിയുടെ ഒഴുക്കില്‍ പലപ്പോഴും
അനുഭവപ്പെടുന്ന മന്ദതയും ഇടര്‍ച്ചയും നല്ലൊരു ശതമാനം പ്രേക്ഷകരെയും നിരാശപ്പെടുത്തും.പൊതിബീഡിയില്‍ത്തുടങ്ങി ഇടുക്കി ഗോള്‍ഡ് എന്ന സാക്ഷാല്‍ കഞ്ചാവിലെത്തുന്ന ലഹരിപ്പെരുക്കത്തിന്റെ കൗമാരക്കാഴ്ച്ചകളെ മധ്യവയസ്സിന്റെ വ്രണിതാവേശങ്ങളും  നിസ്സംഗതകളുമായി ചരടു കോര്‍ത്തെടുക്കുന്നതില്‍ തിരക്കഥ പലപ്പോഴും ട്രാക്ക് തെറ്റുന്നു. കുശാഗ്രചിത്തനായ പ്രേക്ഷകന്റെ ഊഹതലങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ക്ലൈമാക്‌സും പ്രത്യേകിച്ചൊരു വ്യത്യസ്തത പകരുന്നില്ല. ബിജിബാലിന്റെ സംഗീതം ചിത്രത്തിന്റെ പൊതുഭാവത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രതാപ് പോത്തനും മണിയന്‍പിള്ള രാജുവും ബാബു ആന്റണിയും  ജയരാഘവനും ഡിസ്‌ക്കോ രവീന്ദ്രനുമൊക്കെ അഭിനയത്തില്‍ കാഴ്ച വെക്കുന്ന മിതത്വവും തന്മയത്വവുമൊക്കെ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്. പക്ഷെ അയാളും ഞാനും തമ്മിലില്‍ ലാല്‍ ജോസ് കാട്ടിയ കയ്യൊതുക്കവും ഫിനിഷിംഗ് ടച്ചുമൊക്കെ ആഷിക്കിന് ഇടുക്കി ഗോള്‍ഡില്‍ ഉരുക്കിചേര്‍ക്കാനായിട്ടില്ല എന്ന് പറയേണ്ടി വരും. ഒരു ‘ മസ്റ്റ് വാച്ച് മൂവി’ അല്ലെങ്കിലും യഥാര്‍ത്ഥ സൗഹൃദമെന്ന ലഹരിക്കൊപ്പം മറ്റൊന്നുമാവില്ലെന്ന സന്ദേശം പകരാനുള്ള ശ്രമം ചിത്രത്തെ ആവറേജ് റേറ്റിങ്ങില്‍ നിലനിര്‍ത്തുന്നു…’ കലക്കീ ഗോള്‍ഡ്’ എന്ന് പ്രേക്ഷകര്‍ക്കും ‘എടുക്കീ ഗോള്‍ഡ്’ എന്ന് ആഷിക്കിനും ആത്മാര്‍ത്ഥമായി പറയാന്‍ പറ്റില്ലെങ്കിലും, വെറും ‘റോള്‍ഡ് ഗോള്‍ഡ്’
ആയി തറപറ്റിയതുമില്ല ‘ഇടുക്കി ഗോള്‍ഡ്’ എന്ന് വിലയിരുത്താനാണ് ഈയുള്ളവന്റെ തോന്നല്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply