ഇടുക്കിയില്‍ ഒഴിപ്പിക്കേണ്ടത് പാട്ടക്കാലാവധി കഴിഞ്ഞ അര ലക്ഷം ഏക്കര്‍
മിഥുന്‍ പുല്ലുവഴി കൈയേറ്റ ഭൂമിയേക്കാള്‍ ഇടുക്കിയില്‍ ഒഴിപ്പിക്കാനുള്ളത് പാട്ടക്കാലാവധി കഴിഞ്ഞ അമ്പത്തിയേഴായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി. വിവിധ കാലയളവുകളിലായി 425 സ്വകാര്യ വ്യക്തികള്‍ക്കും 52 സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ ഇടുക്കി ജില്ലയില്‍ പാട്ടത്തിനു നല്‍കിയത് 58,292.159 ഏക്കര്‍ ഭൂമിയാണ്. കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തികള്‍ കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയാണ് ഇതില്‍ ഭൂരിഭാഗവും. റീസര്‍വേ വൈകുന്നതിനാല്‍ ഭൂമിയുടെ അളവ് പോലും കൃത്യമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. 20052014 കാലയളവില്‍ കാലാവധി അവസാനിച്ച പാട്ടഭൂമികളില്‍ പലതിനേയുംപറ്റി വ്യക്തമായ ധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല. നാല്‍പ്പതു […]
മിഥുന്‍ പുല്ലുവഴി
കൈയേറ്റ ഭൂമിയേക്കാള്‍ ഇടുക്കിയില്‍ ഒഴിപ്പിക്കാനുള്ളത് പാട്ടക്കാലാവധി കഴിഞ്ഞ അമ്പത്തിയേഴായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി. വിവിധ കാലയളവുകളിലായി 425 സ്വകാര്യ വ്യക്തികള്‍ക്കും 52 സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ ഇടുക്കി ജില്ലയില്‍ പാട്ടത്തിനു നല്‍കിയത് 58,292.159 ഏക്കര്‍ ഭൂമിയാണ്. കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തികള്‍ കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയാണ് ഇതില്‍ ഭൂരിഭാഗവും. റീസര്‍വേ വൈകുന്നതിനാല്‍ ഭൂമിയുടെ അളവ് പോലും കൃത്യമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. 20052014 കാലയളവില്‍ കാലാവധി അവസാനിച്ച പാട്ടഭൂമികളില്‍ പലതിനേയുംപറ്റി വ്യക്തമായ ധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല.
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പാട്ടക്കാലാവധി അവസാനിച്ച ഭൂമികള്‍ പോലും ഇപ്പോഴും സ്വകാര്യവ്യക്തികള്‍ കൈവശം വച്ച് അനുഭവിക്കുന്നതായി ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. തോട്ടമുടമകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ്, മദ്യവില്‍പ്പനശാലകള്‍, എസ്‌റ്റേറ്റുകള്‍, ക്ലബുകള്‍, ജുവലറി ഉടമ, വന്‍കിട കമ്പനികള്‍, ആരാധനാലയങ്ങള്‍, മതസംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയവക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയിരിക്കുന്നത്. സെന്റിന് ഒരു രൂപ പാട്ടത്തിന് നല്‍കിയ ഭൂമിയാണ് തിരിച്ചുപിടിക്കാനുള്ളവയിലേറെയും.
സംസ്ഥാനത്ത് 1138 സ്വകാര്യ വ്യക്തികള്‍ക്കും 1267 സ്ഥാപനങ്ങള്‍ക്കുമായി പാട്ടത്തിനു നല്‍കിയ ഭൂമിയുടെ കൃത്യമായ രേഖകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല. പാട്ടത്തുക അടയ്ക്കാത്തവരോടും കുടിശിക വരുത്തിയവരോടും വന്‍ തുകകള്‍ കൈക്കൂലി ഇനത്തില്‍ വാങ്ങി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമികള്‍ തിരിച്ചെടുക്കുന്ന നടപടികള്‍ വൈകിപ്പിക്കുന്നത് പാട്ടഭൂമി ഇടപാടുകാരായ ഏജന്റുമാരാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരിച്ചുപിടിക്കാനുള്ള പാട്ടഭൂമി സ്വകാര്യ വ്യക്തികള്‍ മറിച്ചു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. സെന്റിന് ഒരു രൂപ പാട്ടത്തിനു സര്‍ക്കാരില്‍നിന്നും അനുവദിച്ച ഭൂമി 1000 രൂപ നിരക്കിലാണ് പല ജില്ലകളിലും മറിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് 208 ഹെക്ടര്‍, കൊല്ലം 189 ഹെക്ടര്‍, പത്തനംതിട്ട 145 ഹെക്ടര്‍, ആലപ്പുഴ 78 ഹെക്ടര്‍, കോട്ടയം 41 ഹെക്ടര്‍, എറണാകുളം 191 ഹെക്ടര്‍, തൃശൂര്‍ 242 ഹെക്ടര്‍, പാലക്കാട് 0.12 ഹെക്ടര്‍, മലപ്പുറം 5.50 ഹെക്ടര്‍, കോഴിക്കോട് 45 ഹെക്ടര്‍, വയനാട് 5.5 ഹെക്ടര്‍, കണ്ണൂര്‍ 122 ഹെക്ടര്‍, കാസര്‍ഗോഡ് 1670 ഹെക്ടര്‍. വിവിധ ജില്ലകളില്‍ റവന്യൂ ഭൂമികള്‍ പാട്ടത്തിനു കൊടുത്തതിന്റെ കണക്കുകളാണിത്.
സംസ്ഥാനത്തുടനീളം അറുപത്തിയയ്യായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ പാട്ടഭൂമിയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിച്ച പാട്ടഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിച്ചു വരികയാണ്. ഭൂമി അനുവദിച്ച കരാര്‍ രേഖകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in