ഇടതുപക്ഷം അഴിമതി വിരുദ്ധബില്‍ പാസ്സാക്കുമോ?

സാറാ ജോസഫ് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിലേക്ക് നമുക്ക് എത്താനായിട്ടില്ല എന്നതാണ് നാം നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ വെല്ലുവിളി. ഭരണഘടന മഹത്തായ ആദര്‍ശമായിട്ടാണ് ജനാധിപത്യത്തെ ഉള്‍ക്കൊള്ളുന്നത്. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ അധികാരമാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചറിവോടെ ജനങ്ങള്‍ വോട്ടെടുപ്പ് നടത്തുമ്പോഴാണ് ജനാധിപത്യം അര്‍ഥവത്താകുക. ജനാധിപത്യം സാധ്യമാകുക. എന്നാല്‍ ഇവിടെ ജനാധിപത്യം കേന്ദ്രീകൃതമായ വ്യവസ്ഥയാണ്. 68 വര്‍ഷമായി അധികാരം കേന്ദ്രീകൃതം തന്നെ. അധികാരം മന്ത്രിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കും കേന്ദ്രീകരിച്ചു. അതിനാല്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിലേക്ക് നാം തിരിച്ചുനടക്കണം. ജനങ്ങള്‍ തിരിച്ചറിവോടെ […]

sssസാറാ ജോസഫ്

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിലേക്ക് നമുക്ക് എത്താനായിട്ടില്ല എന്നതാണ് നാം നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ വെല്ലുവിളി. ഭരണഘടന മഹത്തായ ആദര്‍ശമായിട്ടാണ് ജനാധിപത്യത്തെ ഉള്‍ക്കൊള്ളുന്നത്. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ അധികാരമാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചറിവോടെ ജനങ്ങള്‍ വോട്ടെടുപ്പ് നടത്തുമ്പോഴാണ് ജനാധിപത്യം അര്‍ഥവത്താകുക. ജനാധിപത്യം സാധ്യമാകുക. എന്നാല്‍ ഇവിടെ ജനാധിപത്യം കേന്ദ്രീകൃതമായ വ്യവസ്ഥയാണ്. 68 വര്‍ഷമായി അധികാരം കേന്ദ്രീകൃതം തന്നെ. അധികാരം മന്ത്രിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കും കേന്ദ്രീകരിച്ചു. അതിനാല്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിലേക്ക് നാം തിരിച്ചുനടക്കണം.
ജനങ്ങള്‍ തിരിച്ചറിവോടെ വോട്ടെടുപ്പ് നടത്തുകയായിരുന്നെങ്കില്‍ വോട്ട് ബാങ്ക്് ഉണ്ടാവുമായിരുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിതുകളെയും ആദിവാസികളെയും പിന്നാക്കക്കാരെയും വോട്ടുബാങ്കാക്കാനാണ് രാഷ്ട്രീയക്കാരുടെ ശ്രമം. ബി.ജെ.പി. കേരളത്തില്‍ അത്തരത്തില്‍ ഈ വിഭാഗത്തെ തങ്ങളുടെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍ തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി ദലിതരെയും പിന്നാക്കവിഭാഗങ്ങളെയും ഉപയോഗിക്കുകയാണവര്‍. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരായ ചരിത്രവും പാരമ്പര്യവുമാണ് ബി.ജെ.പിക്കുള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ വോട്ട് ബാങ്ക് ആവുമായിരുന്നില്ല. ബ്രാഹ്മണാധിപത്യമാണ് അവരുടെ ലക്ഷ്യം. വെള്ളാപ്പള്ളിയിലൂടെ എസ്.എന്‍.ഡി.പിയിലെ ഒരു വിഭാഗത്തെ ബി.ജെ.പി. ഘടകകക്ഷിയാക്കി. സി.കെ. ജാനുവിലൂടെ ഗോത്രജനവിഭാഗങ്ങളെ ഘടകകക്ഷിയാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് വിജയിക്കുമോ എന്നറിയില്ല. ദലിതരും ആദിവാസി ഗോത്രവിഭാഗങ്ങളും ഈഴവരടക്കമുള്ള പിന്നാക്കജനവിഭാഗങ്ങളും തങ്ങളുടെ ഘടകകക്ഷികളാണെന്നു വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അത്തരത്തില്‍ ഒരു ഇമേജാണ് അവര്‍ സൃഷ്ടിച്ചെടുക്കുന്നത്. പക്ഷേ, ഈ ജനവിഭാഗങ്ങളോട് അവരുടെ നിലപാട് എന്താണെന്ന ഇന്ത്യന്‍ അനുഭവം നമ്മുടെ മുന്നിലുണ്ട്. രോഹിത് വെമുലയുടേതടക്കമുള്ള അനുഭവം. കഴിഞ്ഞ ദിവസമാണ് മൂന്നു ദലിതു കുട്ടികളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ചത്. അപ്പോള്‍ അധികാരതാല്പര്യം മാത്രമാണ് ഈ സ്‌നേഹത്തിനു കാരണമെന്നു കാണാനാവും. ഇതെല്ലാം തിരിച്ചറിയുന്ന ദലിതരും മറ്റും അവരുടെ ഇരകളാകരുതെന്നാണ് പറയാനാവുക.
അഴിമതി തന്നെ പ്രധാന വിഷയം

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതി തന്നെയാണ്. കോണ്‍ഗ്രസ് അഴിമതിക്കൂടാരമാണ്. അഴിമതി ഭരണത്തിന്റെ എല്ലാതലത്തിലുമുണ്ട്. എന്നാല്‍ അഴിമതി ഇല്ലാതാക്കുമെന്നു പറയുന്ന ഇടതുപക്ഷത്തോട് ഒരു ചോദ്യമുണ്ട്. അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഒരു അഴിമതിവിരുദ്ധ ബില്ല് പാസാക്കുമോ?. അഴിമതി നിര്‍ത്തലാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞാല്‍പോരാ. അതിനുള്ള നിലപാട് വേണം. അഴിമതി ഇല്ലാതാക്കാന്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ കറകളഞ്ഞ ലോക്പാല്‍ നിയമം കൊണ്ടുവന്നു. അഴിമതി കുറയ്ക്കാനുമായി. സര്‍ക്കാരിന്റെ പണം ജനങ്ങള്‍ക്ക് കിട്ടുന്നതോടെ അഴിമതി കുറയ്ക്കാനാവുമെന്നാണ് ഡല്‍ഹിയുടെ പാഠം. അവിടെ വാറ്റ് 12.5 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. അഴിമതി ഇല്ലാതാകുന്നതോടെ പിരിഞ്ഞുകിട്ടുന്ന നികുതിപ്പണം സര്‍ക്കാരിനു വേണ്ടിവരില്ല എന്നു കെജ്രിവാള്‍ പറയുകയും പറഞ്ഞത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇതേപോലെ ഒരു നിലപാട്, നികുതി സമ്പ്രദായം നടപ്പാക്കാന്‍ ഇടതുപക്ഷത്തിനാവുമോ എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. ജനപക്ഷത്തുനില്‍ക്കുന്നവരാണ് ഇടതുപക്ഷമെങ്കില്‍ അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോക്പാല്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുമോ? ലോകപാല്‍ അല്ലെങ്കില്‍ ഒരു കേരള ലോക്പാല്‍ എങ്കിലും പാസാക്കാനാവുമോ.? മെത്രാന്‍ കായല്‍ വിഷയം തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമിക്കാര്യത്തില്‍ അവരെന്ത് നിലപാടാവും കൈക്കൊള്ളുക. കേരളത്തിലെ ജനാധിപത്യവാദികളായ ഓരോരുത്തരുടെയും ചോദ്യം ഇതാണ്.

സ്ഥാനാര്‍ഥിത്വത്തിലെ സ്ത്രീപ്രാതിനിധ്യം

ഓരോ വര്‍ഷവും സ്ത്രീകളുടെ പ്രാതിനിധ്യം കുറച്ചുകൊണ്ടുവരുന്നതാണ് നാം കാണുന്നത്. ഇതിനു പാര്‍ട്ടി ഭേദമില്ല. എല്ലാ കക്ഷികളും സ്ത്രീകള്‍ക്ക് മതിയായ പങ്കാളിത്തം നല്‍കുന്നതില്‍ വിമുഖരാണ്. യഥാര്‍ഥത്തില്‍ അധികാരത്തിലടക്കമുള്ള സര്‍വമേഖലയിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്കു വേണ്ടത്. അതിന് ഏതു പാര്‍ട്ടിയാണ് സമ്മതം നല്കുക. ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ആണെങ്കില്‍ സ്ത്രീകള്‍ക്ക് 51 ശതമാനം പങ്കാളിത്തം ഉണ്ടാവണം. അത് സാധ്യമാകില്ല. കാരണം, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാട്രിയാര്‍ക്കിക്കലാണ്. സ്ത്രീകളുടെ സംരക്ഷണം പറയുന്ന സി.പി.എമ്മിനും സ്്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാവില്ല. ഇത്തവണ കൂടുതല്‍ സ്ത്രീകളെ അവര്‍ മത്സരിപ്പിക്കുന്നുവെന്നു കേട്ടു. അതിന്റെ കണക്കറിയില്ല. സംവരണ സീറ്റിലല്ലാതെ എത്ര ജനറല്‍ സീറ്റ് നല്‍കിയെന്നതാണ് ഒരു ചോദ്യം. അതെത്ര ശതമാനമാണെന്നു അവര്‍ വ്യക്തമാക്കണം. സ്ത്രീകള്‍ ജനറല്‍ സീറ്റില്‍ വരുമ്പോഴാണ് യഥാര്‍ഥത്തില്‍ സ്ത്രീപ്രാതിനിധ്യം എന്നു പറയാനാവുക.

തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍

വ്യക്തിപരമായി ഏറെ തെരഞ്ഞെടുപ്പനുഭവങ്ങളില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. വോട്ട് തേടി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ അവരുടെ രോഷം കാണാനായി. തന്നോട് വ്യക്തിപരമായുള്ള രോഷമായിരുന്നില്ല അത്. മറിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയതിനുശേഷം അതൊന്നും യാഥാര്‍ഥ്യമാക്കാതെ പോകുന്ന രാഷ്ട്രീയക്കാരോടുള്ള രോഷപ്രകടനമാണ് കാണാനായത്. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തുന്നവരോടുള്ള കടുത്ത പ്രതിഷേധം. കുടിവെള്ളം തുടങ്ങിയ പ്രധാന ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടതിലുള്ള രോഷം. തെരഞ്ഞെടുപ്പ് സുപ്രധാനമായ ഒന്നാണ്. നാം പറയുന്ന ആശയങ്ങള്‍ ജനങ്ങള്‍ എത്ര വിശ്വസിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി.
പിന്നെ എന്റെ ഭര്‍ത്താവ് ജോസഫേട്ടന്റെ കാലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമൊന്നും ഇന്നില്ല. അക്കാലത്ത് സഖാക്കളുമൊത്ത് അവരെല്ലാം പ്രചാരണത്തിനിറങ്ങിയിരുന്നത് കാറിലൊ മറ്റു വാഹനങ്ങളിലോ ആയിരുന്നില്ല. ജോസഫേട്ടനൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ വിശദാംശങ്ങള്‍ പോലും അറിയാമായിരുന്നു. അത്രയും അടുപ്പം ജനങ്ങളുമായുണ്ടായിരുന്നു. മാത്രമല്ല, ത്യാഗവും സവിശേഷം. ഒരിക്കല്‍ ഒരു കുഗ്രാമത്തിലെ മലമുകളില്‍ പ്രചാരണത്തിനുപയോഗിക്കാനുള്ള മൈക്ക് സെറ്റ് ജോസഫേട്ടന്‍ തോളില്‍വച്ച് കൊണ്ടുപോയി പ്രസംഗിച്ച അനുഭവമുണ്ട്. ആനപ്പുറത്തു നിന്നിറങ്ങിവന്ന് ആളുകള്‍ക്കിടയില്‍ നടന്നയാളാണ് ജോസഫേട്ടന്‍. ആത്മാര്‍ഥതയായിരുന്നു അക്കാലത്തെ പ്രവര്‍ത്തകരുടെ മുഖമുദ്ര.

മംഗളം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply