ഇങ്ങനെയാണ് നാം കൃഷിയിടങ്ങളെ തകര്‍ക്കുന്നത്……
കുട്ടനാടിനും പാലക്കാടിനുമൊപ്പം മലയാളികള്‍ക്ക് അരി നല്‍കുന്ന പാടശേഖരങ്ങളാണ് തൃശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങള്‍. ആയിരകണക്കിനു ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഈ പാടങ്ങള്‍ പ്രകൃതിയുടെ ജലസംഭരണി കൂടിയാണ്. ആറുമാസത്തോളം സമുദ്രം പോലെ ജലം കെട്ടിനില്‍ക്കുന്ന ഈ പാടങ്ങള്‍ എത്രയോ കിലോമീറ്റര്‍ പ്രദേശത്തെ ജലസംഭരണികളെ സമ്പന്നമാക്കുന്നു. അതിനുശേഷം ഡിസംബര്‍ മാസത്തോടെ വെള്ളം പമ്പുചെയ്ത് കളഞ്ഞാണ് കൃഷിയിറക്കുക. എന്നാല്‍ ഇക്കുറി കോള്‍പാടങ്ങളിലെ വലിയ ഒരു പ്രദേശം കണ്ടാല്‍ ആരുടേയും നെഞ്ചിടറും. കോലഴി, കൈപറമ്പ്, അടാട്ട്, തോളൂര്‍, മണലൂര്‍, മുല്ലശ്ശേരി, വെങ്കിടങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ പാടമെല്ലാം കടുത്ത […]
കുട്ടനാടിനും പാലക്കാടിനുമൊപ്പം മലയാളികള്‍ക്ക് അരി നല്‍കുന്ന പാടശേഖരങ്ങളാണ് തൃശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങള്‍. ആയിരകണക്കിനു ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഈ പാടങ്ങള്‍ പ്രകൃതിയുടെ ജലസംഭരണി കൂടിയാണ്. ആറുമാസത്തോളം സമുദ്രം പോലെ ജലം കെട്ടിനില്‍ക്കുന്ന ഈ പാടങ്ങള്‍ എത്രയോ കിലോമീറ്റര്‍ പ്രദേശത്തെ ജലസംഭരണികളെ സമ്പന്നമാക്കുന്നു. അതിനുശേഷം ഡിസംബര്‍ മാസത്തോടെ വെള്ളം പമ്പുചെയ്ത് കളഞ്ഞാണ് കൃഷിയിറക്കുക.
എന്നാല്‍ ഇക്കുറി കോള്‍പാടങ്ങളിലെ വലിയ ഒരു പ്രദേശം കണ്ടാല്‍ ആരുടേയും നെഞ്ചിടറും. കോലഴി, കൈപറമ്പ്, അടാട്ട്, തോളൂര്‍, മണലൂര്‍, മുല്ലശ്ശേരി, വെങ്കിടങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ പാടമെല്ലാം കടുത്ത വേനലിലെന്നപോലെ വറ്റിവരണ്ടിരിക്കുന്നു. 100 കോടിയോളം രൂപയുടെ നെല്ലാണ് പ്രതിവര്‍ഷം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. അവയോടുചേര്‍ന്നുള്ള കനാലുകളും വറ്റി. കിണറുകളിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി.
പ്രകൃതിയുടെ എന്തെങ്കിലും പ്രതിഭാസമാണ് ഇതിനു കാരണമെന്നു ധരിച്ചവര്‍ക്ക് തെറ്റി. ആര്‍ത്തിയിലും സുഖലോലുപതയിലും അധിഷ്ഠിതമായ നമ്മുടെ നടപടികളാണ് ഈ വരള്‍ച്ചക്ക് കാരണമായത്. ഏനാമാവ് ഇടിയഞ്ചിറ ഭാഗത്തെ ഷട്ടറുകള്‍ അറ്റകുറ്റപണിക്കും പെയ്ന്റ്ിംഗിനുമെന്ന് പറഞ്ഞ് തുറന്നതാണ് ഈ ദുരന്തത്തിന് കാരണമായത്. അതോടെ വെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുകിപോയി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് ഇക്കുറി കനത്ത മഴ തന്നുവെങ്കിലും ഈ നടപടി കൊണ്ടി മാസങ്ങള്‍ക്കകം കടുത്ത വരള്‍ച്ചയാണ് ഇവിടത്തുകാര്‍ നേരിടാന്‍ പോകുന്നത്. കൂടാതെ വന്‍തോതിലുള്ള കൃഷിനാശവും നമ്മെ കാത്തിരിക്കുന്നു.
എന്തിനാണ് വാട്ടര്‍ അതോറിറ്റി ഇതു ചെയ്തത് എന്നന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ഞെട്ടിപ്പിക്കുന്നതാണ്. സമുദ്രം പോലെ വെള്ളം കെട്ടിനില്‍ക്കുന്ന സമയത്ത് ഒരറ്റകുറ്റപണിക്കായും സാമാന്യ ബുദ്ധിയുള്ളവര്‍ ഷട്ടര്‍ തുറക്കില്ല. സത്യം മറ്റൊന്നാണ്. തൃശൂര്‍ – കുന്ദംകുളം സംസ്ഥാനപാതയിലെ പുഴക്കല്‍ മേഖലയില്‍ പാടം നികത്തി വര്‍ഷങ്ങള്‍ക്കുമുന്നെ വമ്പന്‍ കെട്ടിടങ്ങളും ഫഌറ്റുകളും നിര്‍മ്മിച്ചിരുന്നു. മാസങ്ങളോളം കോള്‍പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഈ മേഖലയിലെ ബിസിനസ്സുകാര്‍ക്കും താമസക്കാര്‍ക്കും അസൗകര്യമുണ്ടാക്കുന്നതിന്റെ പേരിലാണ് ബണ്ട് തുറന്നതെന്നാണ് ആരോപണം. നാട്ടില്‍ പാട്ടായ ഇക്കാര്യം പക്ഷെ ആരും ഉറക്കെ പറയുന്നില്ല. കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരാണ് പത്രസമ്മേളനം നടത്തി ഇക്കാര്യം തുറന്നു പറയാന്‍ തയ്യാറായത്. എങ്കിലും മിക്ക പത്രങ്ങളിലും ആ വാര്‍ത്തയില്ല.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബണ്ടടച്ചു. എന്നാല്‍ വെള്ളം നൂറു ശതമാനവും പോയി കഴിഞ്ഞു. ഇനിയും കനത്ത മഴ പെയ്താലേ എല്ലാ വര്‍ഷത്തേയും അവസ്ഥയുണ്ടാകൂ. എത്രയും വേഗം കൃഷിയിറക്കാനാണ് കര്‍ഷകര്‍ ആലോചിക്കുന്നത്. അതു ഫലം ചെയ്യുമോ എന്ന് കണ്ടറിയണം.
ഇപ്പോള്‍ മനസ്സിലായല്ലോ, എങ്ങനെയാണ് നാം കൃഷിയിടങ്ങളെ തകര്‍ക്കുന്നതെന്ന്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Thalak
June 12, 2014 at 1:40 am
It is mainly for the group Shobha City that the stupid and unthinking engineers opened the check-dam at Enamakkal and let go the water. Even before Shobha began their “opulent crossing dwellings” the entire cause-way the Puzhakkal paadam was taken by assault by builders: the whole lot of car firms have their showrooms there; KINFRA has several acres walled in for “certainly not for kol-krishi” apparently!; Amala Nagar is expanding and with Bus hub planned at the same spot, let us not talk about saving the kol-krishi.The problem: we do not do any long term planning. We can go on shedding tears!!!!!!