ആ പെണ്‍കുട്ടി വേറെന്തു ചെയ്യണം യുവര്‍ ഓണര്‍
ഡെല്‍ഹിയില്‍ നടന്ന ഭയാനകമായ കൂട്ടബലാല്‍സംഗത്തിലും കൊലപാതകത്തിലും അതിവേഗം തന്നെ കോടതി വിധി പറഞ്ഞു. വളരെ നല്ലത്. എന്നാല്‍ മിക്കവാറും കേസുകളില്‍ അതല്ലല്ലോ അവസ്ഥ. ഉദാഹരണം പറവൂര്‍ പെണ്‍വാണിഭ കേസുതന്നെ. വൈകി ലഭിക്കുന്ന നീതി, അനീതിയാണെന്ന് ആര്‍ക്കണറിയാത്തത്? ഒരുപക്ഷെ നമ്മുടെ കോടതികള്‍ക്കൊഴികെ. 17 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചവരെ ഓര്‍മ്മയില്ലെന്നു പെണ്‍കുട്ടി പറഞ്ഞതില്‍ എന്താണ് തെറ്റ്്? ഇത്രയും കാലം ആ കുട്ടി അങ്ങനെ പറഞ്ഞിരുന്നില്ലല്ലോ. ഒരു പക്ഷെ കോടതി പറഞ്ഞ പോലെ കുട്ടി കൂറു മാറിയതായിരിക്കാം. മറ്റെന്താണ് ആ നിര്‍ഭാഗ്യവതിയായ […]
ഡെല്‍ഹിയില്‍ നടന്ന ഭയാനകമായ കൂട്ടബലാല്‍സംഗത്തിലും കൊലപാതകത്തിലും അതിവേഗം തന്നെ കോടതി വിധി പറഞ്ഞു. വളരെ നല്ലത്. എന്നാല്‍ മിക്കവാറും കേസുകളില്‍ അതല്ലല്ലോ അവസ്ഥ. ഉദാഹരണം പറവൂര്‍ പെണ്‍വാണിഭ കേസുതന്നെ.
വൈകി ലഭിക്കുന്ന നീതി, അനീതിയാണെന്ന് ആര്‍ക്കണറിയാത്തത്? ഒരുപക്ഷെ നമ്മുടെ കോടതികള്‍ക്കൊഴികെ. 17 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചവരെ ഓര്‍മ്മയില്ലെന്നു പെണ്‍കുട്ടി പറഞ്ഞതില്‍ എന്താണ് തെറ്റ്്? ഇത്രയും കാലം ആ കുട്ടി അങ്ങനെ പറഞ്ഞിരുന്നില്ലല്ലോ. ഒരു പക്ഷെ കോടതി പറഞ്ഞ പോലെ കുട്ടി കൂറു മാറിയതായിരിക്കാം. മറ്റെന്താണ് ആ നിര്‍ഭാഗ്യവതിയായ കുട്ടി ചെയ്യേണ്ട്? ഇനിയും കോടതി കയറിയിറങ്ങണോ? കോടതിയുടേയും ‘പ്രബുദ്ധ’ മലയാളിയുടേയും താളത്തിനനുസരിച്ച് തുള്ളണോ? അതുകൊണ്ടൊന്നും തന്റെ ജീവിതം തിരിച്ചുകിട്ടില്ല എന്ന് ആ കുട്ടി കരുതിയിരിക്കും.
ഇനി അങ്ങനെയല്ല, കൃത്യമായി കുട്ടി കോടതിയില്‍ ഹാജരാകുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്്തു എന്നു വെക്കുക. എന്താണ് സംഭവിക്കുക. ചിലപ്പോള്‍ തെളിവില്ല എന്ന പേരില്‍, അല്ലെങ്കില്‍ കുട്ടിയുടെ സമ്മതത്തോടെ എന്ന പേരില്‍ പ്രതികള്‍ രക്ഷപ്പെടില്ലേ? അതല്ല, പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നു കരുതുക. സദാചാര കേരളം ശിക്ഷ തുടരില്ലേ? അവരെ ശിക്ഷിക്കാന്‍ കോടതിക്കാകുമോ? ഇനിയും കോടതി കയറിയിറങ്ങാന്‍ വയ്യ എന്ന് ആ കുട്ടി തീരുമാനിച്ചിരിക്കും. നേരത്തെ പെണ്‍കുട്ടി തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നീട് വിചാരണ ആരംഭിച്ച ആഗസ്ത് 12നും പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചെറിയ കുഞ്ഞുണ്ടെന്നും അതുകൊണ്ട് വിചാരണ ഒറ്റ ദിവസമാക്കണമെന്നും പെണ്‍കുട്ടി അപേക്ഷിച്ചു.അതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചിരുന്നത്.
നടപടികള്‍ വേഗത്തിലാക്കാമെന്ന് കോടതി ഉറപ്പ് നല്‍കി. എങ്കിലും പെണ്‍കുട്ടി ഹാജരാകാതിരുന്നപ്പോള്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നായിരുന്നു കോടതി പറഞ്ഞത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?
നമ്മുടെ നീതി ന്യായ സംവിധാനം ആദ്യം ചെയ്യേണ്ടത് സ്വയം വിമര്‍ശനത്തിനു വിധേയമാകുകയും സ്വയം നവീകരിക്കലുമാണ്. അറുപതോ എഴുപതോ വയസ്സുമാത്രം ആയുസ്സുള്ളവര്‍ ഇരുപതും മുപ്പതും വര്‍ഷം നീതിക്കായി കോടതി വരാന്തകളില്‍ കെട്ടികിടക്കണോ? അത്രക്ക് മാഹാത്മ്യമൊന്നും നമ്മുടെ കോടതികള്‍ക്കോ നീതിന്യായ സംവിധാനത്തിനോ ഉണ്ടോ? സ്വയം നവീകരണത്തിനുശേഷമാകാം ഇരകളെ കുറ്റപ്പെടുത്താന്‍………
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Mini
September 3, 2013 at 7:32 am
rape victims need to be get justice immidiatly. but this late justice or intervention against women and indirectly promote this kind of activities. Firstly law enforcement agencies convinced that women have equal right to travel ,work, furthermore, live happily.
ശത്രു
September 3, 2013 at 3:39 pm
തെറി പറയരുത് എന്ന് കരുതിയാലും ഇങ്ങനെ ഉള്ളത് കേള്‍ക്കുമ്പോള്‍ പിന്നെ എന്താ ചെയ്യാ എന്‍റെ ശിവനേ…”എങ്കിലും പെണ്‍കുട്ടി ഹാജരാകാതിരുന്നപ്പോള്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നായിരുന്നു കോടതി പറഞ്ഞത്” ഓന്റെ പെങ്ങളോ മോളോ ആണെന്ന് വെച്ചാ ഇങ്ങനെ പറയുമോ…കോടതി ഇതിനൊക്കെ …എന്നാ പറയേണ്ടത്..ഇനി ഇതിപ്പോള്‍ കേസകുമോ എന്തോ?