ആഷിക്‌ അബു ഇടതുപക്ഷമോ?

ഇപ്പോഴത്തെ മയക്കുമരുന്നു വിവാദത്തില്‍ ആഷിക്‌ അബുവിനൊപ്പം നില്‍ക്കണം എന്നതില്‍ സംശയമില്ല. അപ്പോഴും ആഷിക്‌ അബു ഇടതുപക്ഷക്കാരനായതി നാലാണ്‌ പ്രശ്‌നം നേരിട്ടതെന്ന്‌ പലരും പറയുന്നതു കേള്‍ക്കുമ്പോള്‍ ചിരിവരുന്നു. ആഷിക്‌ അബു ഇടതുപക്ഷമാണെങ്കില്‍ തന്നെ ഇപ്പോഴത്തെ വിവാദത്തില്‍ എന്തു പ്രസക്തി? ആഷിക്‌ അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളില്‍ ഇടതുപക്ഷത്തിന്‌ എന്തെങ്കിലും റോളുണ്ടോ? മറിച്ച്‌ അതിനെതിരല്ലേ ഇടതുപക്ഷം? ഉദാഹരണം നില്‍പ്പുസമരം തന്നെ. മറ്റൊന്ന്‌ ആഷിക്‌ അബുവിന്റെ വേശ്യാപ്രയോഗവുമായി ബന്ധപ്പെട്ട വിവാദം. ആഷിക്‌ ഇടതുപക്ഷക്കാരനായതിനാല്‍ ആ പദമുപയോഗിച്ചത്‌ തെറ്റായി എന്ന അഭിപ്രായം പോലും […]

Aashiq-Abuഇപ്പോഴത്തെ മയക്കുമരുന്നു വിവാദത്തില്‍ ആഷിക്‌ അബുവിനൊപ്പം നില്‍ക്കണം എന്നതില്‍ സംശയമില്ല. അപ്പോഴും ആഷിക്‌ അബു ഇടതുപക്ഷക്കാരനായതി നാലാണ്‌ പ്രശ്‌നം നേരിട്ടതെന്ന്‌ പലരും പറയുന്നതു കേള്‍ക്കുമ്പോള്‍ ചിരിവരുന്നു. ആഷിക്‌ അബു ഇടതുപക്ഷമാണെങ്കില്‍ തന്നെ ഇപ്പോഴത്തെ വിവാദത്തില്‍ എന്തു പ്രസക്തി? ആഷിക്‌ അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളില്‍ ഇടതുപക്ഷത്തിന്‌ എന്തെങ്കിലും റോളുണ്ടോ? മറിച്ച്‌ അതിനെതിരല്ലേ ഇടതുപക്ഷം? ഉദാഹരണം നില്‍പ്പുസമരം തന്നെ.
മറ്റൊന്ന്‌ ആഷിക്‌ അബുവിന്റെ വേശ്യാപ്രയോഗവുമായി ബന്ധപ്പെട്ട വിവാദം. ആഷിക്‌ ഇടതുപക്ഷക്കാരനായതിനാല്‍ ആ പദമുപയോഗിച്ചത്‌ തെറ്റായി എന്ന അഭിപ്രായം പോലും കണ്ടു. വേശ്യകളെന്ന്‌ വിളിക്കപ്പെടുന്ന ലൈംഗികത്തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി ഇടതുപക്ഷം എന്നെങ്കിലും നിന്നിട്ടുണ്ടോ?
പഴയ ഒരനുഭവം പറയട്ടെ. തൃശൂരില്‍ ലാലൂര്‍ മാലിന്യവിരുദ്ധ സമരം കത്തി നില്‍ക്കുന്ന കാലം. സമരത്തിന്റെ ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വീനറായി ഈ കുറിപ്പെഴുതെന്ന വ്യക്തി. സമരത്തെ പിന്തുണച്ച്‌ ഒരു ദിവസം നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ്‌ ആയിരുന്നതിനാല്‍ ഇടതുപക്ഷവും ഹര്‍ത്താലിനെ പിന്തുണച്ചു. ഐക്യദാര്‍ഢ്യസമിതിയുമായി സഹകരിച്ചിരുന്ന ഏതാനും ലൈംഗിക ത്തൊഴിലാളികളും ഹര്‍ത്താലിനോടനുബന്ധിച്ച പ്രകടനത്തില്‍ പങ്കെടുക്കാന്‍ വന്നു. എന്നാല്‍ പ്രകടനം തുടങ്ങുന്നതിനുമുമ്പ്‌ ചില ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞത്‌. ഈ ……………………….. (പറഞ്ഞ വാക്ക്‌ എളുതുന്നില്ല) കൂടെ പ്രകടനത്തില്‍ ഞങ്ങളില്ല, ഞങ്ങള്‍ കുടുംബത്തില്‍ പിറന്നവരാണ്‌ എന്നായിരുന്നു. സ്വാഭാവികമായും ഞങ്ങള്‍ തര്‍ക്കിച്ചു. അതെല്ലാം കണ്ട ലൈംഗികത്തൊഴിലാളികള്‍ ഞങ്ങള്‍ മാറിത്തരാമെന്നു പറഞ്ഞു ഒഴിഞ്ഞുപോകുകയായിരുന്നു. ഇതാണ്‌ ഇടതുപക്ഷത്തിന്റെ പൊതുവായ നിലപാട്‌. ചങ്ങറ സമരത്തെ പിന്തുണച്ച്‌ തിരുവനന്തപുരത്തു നടന്ന രാത്രിസമരത്തെ കൈരളി റിപ്പോര്‍ട്ട്‌ ചെയ്‌തതും പിറ്റേന്നും മഹിളാ അസോസിയേഷന്‍കാര്‍ വന്ന്‌ ശുദ്ധികലശം നടത്തിയതും മറക്കാറായിട്ടില്ല. ചുംബനസമരത്തോടും ആഷിക്കിന്റെ നിലപാടലല്ലോ ഇടതുപക്ഷത്തിന്റേത്‌. രാജ്‌മോഹന്‍ ഉണ്ണിത്താനോടും മറ്റും ഇവരുടെ സദാചാരപോലീസിംഗും മറക്കാറായിട്ടില്ലല്ലോ. ആഷിക്‌ പണ്ട്‌ എസ്‌ എഫ്‌ ഐ ആയിരുന്നിരിക്കാം. അക്കാലത്ത്‌ ആരാണ്‌ അങ്ങനെ അല്ലാതിരുന്നത്‌? അതും ഇതുമായി എന്തു ബന്ധം? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply