ആശാനില്ലാത്ത സിപിഐ…..?
സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഗതികേട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്ലേട്ടന്‍ മനോഭാവത്തിനു മുന്നില്‍ നിസ്സഹായരായ അവസ്ഥയില്‍ എറെ കാലമായി സിപിഐ തുടരുന്നു. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ അവിടെതന്നെ തുടരേണ്ട ഗതികേടിലാണവര്‍. ഒരുപക്ഷെ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് അടിയന്തരാവസ്ഥ കാലത്തടക്കം ഭരണതതിനു നേതൃത്വ ംകൊടുത്തശേഷം യുഡിഎഫില്‍ നിന്ന് നിന്ന് പുറത്തുവന്ന പാര്‍ട്ടിയുടെ ഈ ദയനീയാവസ്ഥ ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ അല്‍പ്പം കുതറാന്‍ ചങ്കൂറ്റം കാണിച്ചവരാണ് ഇന്നലെ അന്തരിച്ച വെളിയം ഭാര്‍ഗ്ഗവനും പിന്നെ സികെ ചന്ദ്രപ്പനും. ഇരുവരുമില്ലാത്ത അവസ്ഥയില്‍ […]
സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഗതികേട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്ലേട്ടന്‍ മനോഭാവത്തിനു മുന്നില്‍ നിസ്സഹായരായ അവസ്ഥയില്‍ എറെ കാലമായി സിപിഐ തുടരുന്നു. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ അവിടെതന്നെ തുടരേണ്ട ഗതികേടിലാണവര്‍. ഒരുപക്ഷെ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് അടിയന്തരാവസ്ഥ കാലത്തടക്കം ഭരണതതിനു നേതൃത്വ ംകൊടുത്തശേഷം യുഡിഎഫില്‍ നിന്ന് നിന്ന് പുറത്തുവന്ന പാര്‍ട്ടിയുടെ ഈ ദയനീയാവസ്ഥ ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ അല്‍പ്പം കുതറാന്‍ ചങ്കൂറ്റം കാണിച്ചവരാണ് ഇന്നലെ അന്തരിച്ച വെളിയം ഭാര്‍ഗ്ഗവനും പിന്നെ സികെ ചന്ദ്രപ്പനും. ഇരുവരുമില്ലാത്ത അവസ്ഥയില്‍ സിപിഐയുടെ ഭാവി ശോഭനകരമാകുമെന്ന് കരുതാനാവുന്നില്ല.
എല്‍ഡിഎഫിനകത്ത് സിപിഎമ്മിന്റെ തീരുമാനങ്ങളാണ് എപ്പോഴും നടപ്പാക്കപ്പെടാറുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. യുഡിഎഫില്‍ കോണ്‍ഗ്രസ്സിനുപോലും അതിനു കഴിയാറില്ല. എത്ര പ്രതിഷേധമുണ്ടാക്കിയാലും അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ഘടകകക്ഷികള്‍ക്ക് കഴിയാറില്ല. പിണറായി വിജയന്‍ സിപിഎമ്മിന്റെ തലപ്പെത്തിയതോടെ ഈ പ്രവണത കൂടുതല്‍ ശക്തമായി. തീര്‍ച്ചയായും സിപിഐയടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഇത്രമാത്രമേ ജനപിന്തുണയുള്ളു എന്ന് സിപിഎമ്മിനറിയാം. അവര്‍ക്കുമതറിയാം. അതുകൊണ്ടാണിത് സാധ്യമാകുന്നത്. എന്നാല്‍ ഒരു മുന്നണിക്കകത്ത് പാലിക്കേണ്ട മിനിമം ജനധാധിപത്യമല്ല ഈ രീതി എന്ന് പറയാതിരിക്കാനാവില്ല.
ഈ രീതിക്ക് അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വെളിയത്തിനും തുടര്‍ന്ന് സെക്രട്ടറിയായ സികെ ചന്ദ്രപ്പനും ശ്രമിച്ചു എന്നതാണ് പ്രധാനം. തങ്ങളുടെ നിലപാട് എല്‍ഡിഎഫില്‍ മാത്രമല്ല പുറത്തും ശക്തമായി അവര്‍ ഉന്നയിച്ചു. പിണറാറിക്കെതിരെയായിരുന്നു ഇവരുടെ മിക്കവാറും ഒളിയമ്പുകള്‍. അത് സംസ്ഥാനത്ത് പലയിടത്തും ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കുപോലും കാരണമായി. എങ്കിലും സിപിഎമ്മിന്റെ പല പ്രഖ്യാപനങ്ങളും തിരുത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പ്രവര്‍ത്തകര്‍ക്ക്് അതുവഴി ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം മറ്റൊന്നല്ല. അതാണ് ഇനി നഷ്ടപ്പെടാന്‍ പോകുന്നത്. അടുത്തയിടെ കെഎം മാണിയെ പിന്തുണക്കുമെന്നു പ്രഖ്യാപിച്ചശേഷം, പിണറായിയെ കണ്ടു തിരിച്ചുവലന്ന പന്ന്യന്‍ തലകീഴായി മറിഞ്ഞത് കേരളം മുഴുവന്‍ കണ്ടതാണല്ലോ. സോളാറുമായി ബന്ധപ്പെട്ട സമരപരിപാടികളിലൊന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടാത്തതില്‍ സിപിഐ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ഈ അസംതൃപ്തി ഇനി കൂടാനേ സാധ്യതയുള്ളു.
വെളിയത്തിന്റെ വൈയക്തികമായ ഗുണങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നേതാക്കള്‍ കൂടുതല്‍ സിപിഐയിലും അണികള്‍ സിപിഎമ്മിലുമായിരുന്നല്ലോ. അതെന്തുകൊണ്ട് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. തെറ്റായ രാഷ്ട്രീയനിലപാടാണ് അതിനു കാരണമെന്ന് സിപിഎം പറയുന്നു. എന്തായാലും അന്നുമുതലെ പാര്‍ട്ടിയുടെ വിവിധ തലങ്ങെള നയിച്ചതില്‍ വെളിയത്തിന് പ്രധാന പങ്കുണ്ടായിരുന്നു. അധികാരരാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം മാറി നിന്നു. ലളിതമായിരുന്നു ആ ജീവിതം. പഴയ മിക്ക കമ്യൂണിസ്റ്റ് നേതാക്കളേയും പോലെ രാഷ്ട്രീയവും വൈയക്തികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു. ആദ്യകാലത്തെ സന്യാസജീവിതം അതിനു കൂടുതല്‍ പ്രചോദനമായിരുന്നിരിക്കാം.
വെളിയത്തിന്റെ നിയോഗം തീര്‍ച്ചയായും സിപിഐക്ക് നഷ്ടമാണ്. ഒപ്പം കേരള രാഷ്ട്രീയത്തിനും. ജീവിതം നാടിനും പ്രസ്ഥാനത്തിനും വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമായി മാറ്റിവെച്ച പഴയ തലമുറയിലെ നേതാക്കള്‍ അവസാനിക്കുകയാണ്. അത്തരത്തില്‍ തലയെടുപ്പുള്ള പുതിയ നേതാക്കള്‍ ഉണ്ടാകുന്നുമില്ല…….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in