ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുക : ഡോ: കെ.എസ്.ഭഗവാന് സ്വീകരണം നല്‍കുന്നു
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ മതേതര ജനാധിപത്യവാദികള്‍ ആശങ്കപെട്ടിരുന്നതിലും ഏറെ ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭിന്നവീക്ഷണങ്ങളോടും ചിന്താഗതികളോടും അസഹിഷ്ണുത പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുക മാത്രമല്ല അനഭിമതരെ നിഷ്ഠൂരമായി വധിക്കുന്നതിലേക്കും പരസ്യമായി വധഭീഷണി ഉയര്‍ത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അധികാരികളാകട്ടെ അത്തരം ആക്രമങ്ങള്‍ക്ക് നേരെ നിഷ്‌ക്രിയമായി ഫലത്തില്‍ അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നരേന്ദ്ര ധബോല്‍ക്കര്‍(2013 ആഗസ്റ്റ് 20) ഗോവിന്ദ് പന്‍സാരെ (2015 ഫെബ്രുവരി 20) ഡോ എം.എം.കല്‍ബുര്‍ഗി (2015 ആഗസ്റ്റ് 30)എന്നിവരെ […]
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ മതേതര ജനാധിപത്യവാദികള്‍ ആശങ്കപെട്ടിരുന്നതിലും ഏറെ ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭിന്നവീക്ഷണങ്ങളോടും ചിന്താഗതികളോടും അസഹിഷ്ണുത പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുക മാത്രമല്ല അനഭിമതരെ നിഷ്ഠൂരമായി വധിക്കുന്നതിലേക്കും പരസ്യമായി വധഭീഷണി ഉയര്‍ത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അധികാരികളാകട്ടെ അത്തരം ആക്രമങ്ങള്‍ക്ക് നേരെ നിഷ്‌ക്രിയമായി ഫലത്തില്‍ അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നരേന്ദ്ര ധബോല്‍ക്കര്‍(2013 ആഗസ്റ്റ് 20) ഗോവിന്ദ് പന്‍സാരെ (2015 ഫെബ്രുവരി 20) ഡോ എം.എം.കല്‍ബുര്‍ഗി (2015 ആഗസ്റ്റ് 30)എന്നിവരെ വധിച്ച ശേഷം ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഒരു പ്രമുഖ എഴുത്തുകാരനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ഡോ. കെ.എസ്. ഭഗവാനെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ്. തികച്ചും ആസൂത്രിതമായ ഒരു പദ്ധതിയും സംഘടനയും ഈ കൊലപാതകങ്ങള്‍ക്കും വധഭീഷണിക്കും പിന്നിലുണ്ടെന്നത് വ്യക്തമാണ്. മുസ്ലീം മതമൗലിക വാദികള്‍ സല്‍മാന്‍ റുഷ്ദിക്കും തസ്ലിമ നസ്രീനുമെതിരായി ഉയര്‍ത്തിയ വധഭീഷണിയുടെ മാതൃകയിലും കൂടുതല്‍ ആസൂത്രിതവും സംഘടിതവുമായ രീതിയിലുമാണ് ഹിന്ദുത്വഭീകരര്‍ ഇന്ത്യയില്‍ ഈ പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
ലോകവ്യാപകമായി ഇസ്ലാമിക ഭീകര സംഘങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായി നിരന്തരം ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീകരതക്കും മറ്റു ഫാസിസ്റ്റ് പ്രവണതകള്‍ക്കും എതിരായി ഇവിടെ ശക്തമായ അടിത്തറയുള്ള മതേതര ജനാധിപത്യ സമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയീട്ടുണ്ട്. കൊലപാതകങ്ങള്‍ കൊണ്ടും വധഭീഷണികള്‍ കൊണ്ടും മതേതര ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ കഴിയില്ലെന്ന പ്രാഖ്യാപനമെന്ന നിലക്കാണ് കേരളത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒന്നുചേര്‍ന്ന് കൊണ്ട് വധ ഭീഷണി നേരിടുന്ന ഡോ കെ.എസ്. ഭഗവാന് കേരളത്തില്‍ വെച്ച് വന്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിനെതിരായ എല്ലാത്തരം കടന്നാക്രമണങ്ങളെയും ചെറുക്കുക എന്നതാണ് ഈ സ്വീകരണം ലക്ഷ്യമാക്കുന്നത്.
2015 ഒക്ടോബര്‍ 19 നു വൈകീട്ട് നാല് മണിക്ക് തൃശ്ശൂരില്‍ സാഹിത്യ അക്കാദമി ഹാളിലും പരിസരത്തുമായാണ് ഈ സ്വീകരണ സമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തിന് പിന്തുണ നല്‍കുകയും പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുള്ള അനവധി പേരില്‍ ചില പേരുകളാണ് ഇതോടൊപ്പമുള്ളത്. ഈ സ്വീകരണത്തില്‍ ഡോ.കല്‍ബുര്‍ഗിയുടെയും നരേന്ദ്രധബോല്‍ക്കരുടെയും ബന്ധുക്കളും ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള അവരുടെ സഹപ്രവര്‍ത്തകരും പങ്കെടുക്കാമെന്ന് സമ്മതിച്ചീട്ടുണ്ട്. ഈ സമ്മേളനത്തിന്റെ പ്രാധാന്യം മനസിലാക്കി അത് വിജയിപ്പിക്കുന്നതിനുള്ള പിന്തുണ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
എം ജി എസ് നാരായണന്‍
സി ആര്‍ പരമേശ്വരന്‍
എം എന്‍ കാരശ്ശേരി
കെ വേണു,
സജീവന്‍ അന്തിക്കാട് – 9447035382
സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍
പ്രൊ: നരേന്ദ്ര നായക്, കര്‍ണ്ണാടക
സോമു റാവു ഗോവ
അവിനാഷ് പട്ടില്‍ മഹാരാഷ്ട്ര
ആനന്ദ്
ബി.ആര്‍.പി.ഭാസ്‌ക്കര്‍
എം മുകുന്ദന്‍
സച്ചിദാനന്ദന്‍
എന്‍.എസ്.മാധവന്‍
സക്കറിയ
സാറാ ജോസഫ്
കെ.ആര്‍. മീര
രണ്‍ജിപണിക്കര്‍
ടി.പി.രാജീവന്‍
അജിത
കെ.പി കുമാരന്‍
പ്രകാശ് ഭാരെ
ആര്‍.ബി.ശ്രീകുമാര്‍
ഡോ. വി .രാജകൃഷ്ണന്‍
ഇ.സന്തോഷ് കുമാര്‍
കെ.എം.സലിം കുമാര്‍
യു.കലാനാഥന്‍
സി.രവിചന്ദ്രന്‍
ഡോ. സി.വിശ്വനാഥന്‍
ശ്രീനിപട്ടത്താനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in