ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍….?

ഹരികുമാര്‍ ഫോട്ടോ എക്‌സിബിഷന്‍ നടത്തിയതിന്‌ ഏഴു പ്രസ്സ്‌ ഫോട്ടോഗ്രാഫര്‍മാരെ സസ്‌പെന്റ്‌ ചെയ്‌ത പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന്‌ ആരോപണം. ഫോട്ടോ ജേര്‍ണ്ണലിസ്റ്റ്‌ ഫോറം എന്ന ബാനറില്‍ പ്രദര്‍ശനം നടത്തിയതാണ്‌ യൂണിയനെ ചൊടിപ്പിച്ചത്‌. പ്രസ്സ്‌ ക്ലബ്ബിന്റെ പേരില്‍ പ്രദര്‍ശനം നടത്തണമെന്ന്‌ ഇവരോട്‌ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷവും ഫോറത്തിന്റെ ബാനറിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്‌. പ്രസ്സ്‌ ക്ലബ്ബ്‌ ഭാരവാഹികളും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വവും അവയില്‍ പങ്കെടുക്കാറുമുണ്ട്‌. അതില്‍ നിന്ന്‌ വ്യത്യസ്ഥമായ ഒരു […]

exibitionഹരികുമാര്‍

ഫോട്ടോ എക്‌സിബിഷന്‍ നടത്തിയതിന്‌ ഏഴു പ്രസ്സ്‌ ഫോട്ടോഗ്രാഫര്‍മാരെ സസ്‌പെന്റ്‌ ചെയ്‌ത പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന്‌ ആരോപണം. ഫോട്ടോ ജേര്‍ണ്ണലിസ്റ്റ്‌ ഫോറം എന്ന ബാനറില്‍ പ്രദര്‍ശനം നടത്തിയതാണ്‌ യൂണിയനെ ചൊടിപ്പിച്ചത്‌. പ്രസ്സ്‌ ക്ലബ്ബിന്റെ പേരില്‍ പ്രദര്‍ശനം നടത്തണമെന്ന്‌ ഇവരോട്‌ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷവും ഫോറത്തിന്റെ ബാനറിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്‌. പ്രസ്സ്‌ ക്ലബ്ബ്‌ ഭാരവാഹികളും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വവും അവയില്‍ പങ്കെടുക്കാറുമുണ്ട്‌. അതില്‍ നിന്ന്‌ വ്യത്യസ്ഥമായ ഒരു സാഹചര്യവും ഇക്കുറി നിലവിലുണ്ടായിരുന്നില്ല എന്നും ഫോറം ഭാരവാഹികള്‍ പറയുന്നു. പ്രസ്സ്‌ ക്ലബ്ബിലും യൂണിയനിലും തുടരുമ്പോഴും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല എന്നു പറയുന്നത്‌ ഫാസിസ്റ്റ്‌ രീതിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കവുമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. മറിച്ച്‌ യൂണിയനില്‍ അംഗങ്ങളായിരിക്കുന്നവര്‍ മറ്റു സംഘടനകളുടെ പേരില്‍ പ്രദര്‍ശനം നടത്തുന്നത്‌ സംഘടനാവിരുദ്ധമായ പ്രവര്‍ത്തനമാണെന്നാണ്‌ യൂണിയന്‍ നിലപാട്‌. എന്നാല്‍ കൊച്ചിയിലും ഇതേരീതിയില്‍ പ്രദര്‍ശനം നടന്നു അവിടെ നടപടിയൊന്നും ഉണ്ടായിട്ടുമില്ല.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നവരാണല്ലോ മാധ്യമപ്രവര്‍ത്തകര്‍. അക്കാര്യത്തില്‍ പലപ്പോഴും പത്രപ്രവര്‍ത്തക യൂണിയനും മുന്‍നിരയില്‍ നില്‍ക്കാറുണ്ട്‌. എന്നാല്‍ യൂണിയന്റെ നേതൃത്വത്തില്‍ നിന്നുതന്നെ ഇത്തരമൊരു നിലപാട്‌ വന്നതില്‍ പല അംഗങ്ങള്‍ക്കുപോലും പ്രതിഷേധമുണ്ട്‌.
പ്രദര്‍ശനത്തില്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച ഏഴു അംഗങ്ങളെ മൂന്നു മാസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തു. എന്നാല്‍ മാനേജ്‌മെന്റ്‌ നിര്‍ബന്ധിച്ചതിന്റെ പേരില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്‌ താക്കീതു മാത്രം നല്‍കി. എക്‌സിബിഷനില്‍ പങ്കെടുക്കുന്നതില്‍ മാനേജ്‌മെന്റിനു എന്തുകാര്യമെന്ന ചോദ്യവും ഉയരുന്നു. അംഗങ്ങളല്ലാത്തവര്‍ക്ക്‌ പ്രസ്സ്‌ ക്ലബ്ബില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞിട്ടുണ്ട്‌. മറ്റു ജില്ലകളില്‍ നിന്ന്‌ ഇരുപത്തഞ്ചോളം ഫോട്ടോഗ്രാഫര്‍മാരും പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.
ജനുവരി 1, 2, 3 തിയതികളില്‍ സാഹിത്യ അക്കാദമിയിലായിരുന്നു പ്രദര്‍ശനം. സംവിധായകന്‍ രഞ്‌ജിത്തായിരുന്നു ഉദ്‌ഘാടകന്‍. വിലക്കുകളുണ്ടായിട്ടും പ്രദര്‍ശനം വന്‍വിജയമായിരുന്നു. ആയിരകണക്കിനുപേരാണ്‌ മൂന്നു ദിവസം നീണ്ടുനിന്ന പ്രദര്‍ശനം വീക്ഷിച്ചത്‌. മുഴുവന്‍ മാധ്യമങ്ങളും പ്രദര്‍ശത്തിലും വലിയ കവറേജ്‌ നല്‍കുകയും ചെയ്‌തു. ഒരു ഫോട്ടോഗ്രാഫറെടുത്ത ഫോട്ടോ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം യൂണിയനാണോ ഫോട്ടോ ഗ്രാഫര്‍ക്കാണോ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍….?

  1. Avatar for Critic Editor

    photojournalist Thrissur

    അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര്‍ കലഹിക്കും.

Leave a Reply