ആര്‍.എസ്.എസ്. സര്‍വേഫലം : ഗുജറാത്തും മധ്യപ്രദേശും ബി.ജെ.പിയെ കൈവിടും

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശും ഗുജറാത്തും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ നഷ്ടമാകുമെന്ന് ആര്‍.എസ്.എസിന്റെ രഹസ്യസര്‍വേ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചേക്കില്ലെന്ന സൂചനയാണ് സര്‍വേഫലം നല്‍കുന്നത്. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമല്ലെന്നും 60 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സര്‍വേ പറയുന്നു. ഗുജറാത്തില്‍ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മധ്യപ്രദേശില്‍ അടുത്തവര്‍ഷവും നടക്കുന്ന നിയമസഭാ […]

ele

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശും ഗുജറാത്തും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ നഷ്ടമാകുമെന്ന് ആര്‍.എസ്.എസിന്റെ രഹസ്യസര്‍വേ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചേക്കില്ലെന്ന സൂചനയാണ് സര്‍വേഫലം നല്‍കുന്നത്.
ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമല്ലെന്നും 60 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സര്‍വേ പറയുന്നു. ഗുജറാത്തില്‍ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മധ്യപ്രദേശില്‍ അടുത്തവര്‍ഷവും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍.എസ്.എസ് വളണ്ടിയര്‍മാരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. ഫലം ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആര്‍.എസ്.എസ്. കൈമാറിയിട്ടുണ്ട്.
കര്‍ഷകാത്മഹത്യയാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്കു തിരിച്ചടിയാവുന്ന ഒരുഘടകം. 50 കര്‍ഷകരാണ് അടുത്തിടെ സംസ്ഥാനത്തു ജീവനൊടുക്കിയത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തതള്ളണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകപ്രക്ഷോഭം വെടിവയ്പില്‍ കലാശിച്ചിരുന്നു. ആറു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതു കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. ഇതിനും കര്‍ഷകാത്മഹത്യക്കും പിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍വിരുദ്ധ വികാരം ശക്തമായി.
മധ്യപ്രദേശില്‍ ബി.ജെ.പിയുടെ നേട്ടം 57- 60 സീറ്റിലൊതുങ്ങുമെന്നാണ് പ്രവചനം. ഇവിടെ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ എട്ടു മുതല്‍ 10 ശതമാനം വരെ ഇടിവുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടുവിഹിതത്തോടെ 143 സീറ്റ് ലഭിച്ചത്. പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞതിന്റെ അടയാളമായാണ് അടുത്തിടെ പുറത്തുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ആകെയുള്ള 193 സീറ്റുകളില്‍ 113 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.
ഗുജറാത്തിലെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളാവും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ആര്‍.എസ്.എസ.് നടത്തിയ സര്‍വേയിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയിലെ 12 ശതമാനത്തിലേറെ വരും പതിതര്‍. ദളിതുകള്‍ ഏഴും മുസ്ലിംകള്‍ 8.5 ഉം ശതമാനമാണ്. 18 ശതമാനമാണ് സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ. സര്‍ക്കാരിനെതിരേ തുടര്‍സമരരംഗത്തുള്ള പട്ടേല്‍ വിഭാഗം 12 ശതമാനമാണ്. പട്ടേല്‍ സമുദായം വളരെ നേരത്തേ തന്നെ ബി.ജെ.പിക്കെതിരായ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് സമരം, സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍, ഒ.ബി.സി. വിഭാഗങ്ങളുടെ പ്രക്ഷോഭം എന്നിവയാണ് ഗുജറാത്തില്‍ ഫലം നിര്‍ണയിക്കുക. സംസ്ഥാനത്തെ വോട്ട്ബാങ്കായ കുന്‍ബി പതിതര്‍ സമുദായവും പാര്‍ട്ടിയുമായി അകന്നിട്ടുണ്ട്. ഇവര്‍ സംവരണത്തിനായി നടത്തിയ പ്രക്ഷോഭത്തിനു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ 14 പേര്‍ മരിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരുടെ മനസ് അറിയുന്നതിനു വേണ്ടിയാണ് രണ്ടിടത്തും ആര്‍.എസ്.എസ്. സര്‍വേ നടത്തിയത്. ഈ രണ്ടു സംസ്ഥാനങ്ങളിലും പിന്നാക്ക, കര്‍ഷക വിഭാഗങ്ങളില്‍ നിന്നാണ് വോട്ട്ചോര്‍ച്ചയുണ്ടാവുന്നതെന്നും സര്‍വേ സൂചിപ്പിക്കുന്നു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply