ആര്‍ എസ് എസിനു രാഷ്ട്രീയമാകാം…. അപകടം ഹിന്ദുത്വവാദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

images

രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഏതുവ്യക്തിക്കും സംഘടനക്കും അവകാശമുണ്ട്. അതില്ലെന്നും രാഷ്ട്രീയമെന്നത് രാഷ്ട്രീയക്കാര്‍ എന്നും രാഷ്ട്രീയപാര്‍ട്ടികള്‍ എന്നും പൊതുവില്‍ അറിയപ്പെടുന്ന വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും കുത്തകയാണെന്നും പലരും പറയുന്നത് കേള്‍്ക്കാറുണ്ട്. തീര്‍ച്ചയായും ജനാധിപത്യവിരുദ്ധമായ നിലപാടാണത്.
പരിശോധിക്കേണ്ടതും വിമര്‍ശിക്കേണ്ടതും രാഷ്ട്രീയ നിലപാടുകളെയാണ്. ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇതു കുറിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ആര്‍.എസ്.എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിലാണ് ഈ ധാരണയായിരിക്കുന്നത്. ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ കാലാവസ്ഥയ്ക്കു കളമൊരുക്കാനായി ഹിന്ദുത്വം മുറുകെപ്പിടിക്കാനാണത്രെ സംഘടനയുടെ നീക്കം. അതാണ് വിമര്‍ശിക്കപ്പെടേണ്ടത്.
തീര്‍ച്ചയായും നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കുകയാണു ആര്‍ എസ് എസ് ലക്ഷ്യം. അതിനവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിനായി ഹിന്ദുത്വവികാരം ഊതിവീര്‍പ്പിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാകുമെന്നു മാത്രം.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കണമെന്ന് ശക്തമായ അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു പറഞ്ഞവര്‍ മറവി രോഗികളാണോ? അന്ന് ജനസംഘം ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സോഷ്യലിസ്റ്റ് – ജനാധിപത്യശക്തികളുമായി ഐക്യപ്പെടുകയുമാണ് ചെയ്തത്. ഹിന്ദുത്വം അന്നവരുടെ പ്രധാന മുദ്രാവാക്യമായിരുന്നില്ല. ആ നിലപാടുകളാണ് ഇപ്പോഴും ഉയര്‍ത്തിപിടിക്കുന്നതെങ്കില്‍ ഒരു തകരാറുമില്ല എന്നാല്‍ അതല്ലല്ലോ സത്.ം ഈ കാര്യകാരി മണ്ഡലില്‍ തന്നെ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മുറവിളിയുയരുകയുണ്ടായി. ക്ഷേത്രനിര്‍മ്മാണവും ഇസ്ലാമിക തീവ്രവാദവും കാശ്മീര്‍ പ്രശ്‌നവും മറ്റുമാണ് കൂടുതല്‍ സമയവും ചര്‍ച്ചയായത്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളും ്അഴിമതിയുമൊന്നും കാര്യമായി ചര്‍ച്ചയായില്ല. ഹിന്ദുത്വ ലൈന്‍ കര്‍ക്കശമാക്കുന്നതിന്റെ സൂചനകളല്ലാതെ മറ്റെന്താണിത?
മൂന്നു വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പ്രമേയം പാസാക്കുമെന്നാണ് സൂചന. അതിര്‍ത്തി സുരക്ഷയാണ് അതില്‍ മുഖ്യം. അതിര്‍ത്തി രക്ഷാസേനയെ ശക്തിപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധം വികസന പ്രവര്‍ത്തനം നടക്കണമെന്ന അഴകൊഴമ്പന്‍ പ്രമേയവും വരാനിടയുണഅടത്രെ. ഗാഡ്ഗില്‍ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടാകാനിടയില്ല.. മൂന്നാമത്തേത് സ്വാഭാവികമായും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളിയാണ്.
സംഘപരിവാറിനു പ്രിയങ്കരനായ മോഡിയെ അധികാരത്തിലെത്തിക്കാന്‍ ഹിന്ദുത്വം തന്നെയാണു മൂര്‍ച്ചയുള്ള ആയുധമെന്ന് ആര്‍.എസ്.എസ്. കരുതുന്നു എന്നുവേണം കരുതാന്‍. കൊച്ചിയിലെ കാര്യകാരി മണ്ഡലില്‍ ക്ഷണിതാവായി മോഡിയുടെ പ്രിയങ്കരനും ബി.ജെ.പി അധ്യക്ഷനുമായ രാജ്‌നാഥ് സിംഗരാജ്‌നാഥ് സിംഗ് എത്തിയതിന്റെ ലക്ഷ്യം മറ്റൊന്നല്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply