ആരാണ് ഗാന്ധിയന്‍ ?
എം പീതാംബരന്‍, സര്‍വ്വോദയമണ്ഡലം ഒക്‌ടോബര്‍ 2 ഗാന്ധിജയന്തിദിനം വ്യാപകമായി നാം ആഘോഷിക്കുന്നു. കൂടാതെ ഐക്യരാഷ്ട്രസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ 2 അഹിംസാദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഇന്ത്യയില്‍ പലയിടത്തും ഗാന്ധിജയന്തിവാരം എന്ന പേരില്‍ ഒരാഴ്ചത്തെ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇക്കുറിയും അതെല്ലാം നടന്നു. ഗാന്ധിജി വിഭാവന ചെയ്ത സര്‍വ്വോദയ സമൂഹസൃഷ്ടിക്കായി ഈ ആഘോഷങ്ങളും ഈ ആചാരങ്ങളും സഹായകമാകുമ്പോഴാണ് ഈ ആചാരങ്ങളും ആഘോഷങ്ങളും സഫലമാകുന്നത്. സര്‍വ്വോദയ സമൂഹസൃഷ്ടി സാധ്യമാകണമെങ്കില്‍ ഭൂരിഭാഗംപേരും സര്‍വ്വോദയ കാഴ്ചപ്പാടുളളവരും അതനുസരിച്ച് ജീവിക്കുന്നവരുമാകണം. അത്തരം ഒരു വ്യക്തിയെയാണ് ഗാന്ധിയന്‍ […]
എം പീതാംബരന്‍, സര്‍വ്വോദയമണ്ഡലം
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തിദിനം വ്യാപകമായി നാം ആഘോഷിക്കുന്നു. കൂടാതെ ഐക്യരാഷ്ട്രസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ 2 അഹിംസാദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഇന്ത്യയില്‍ പലയിടത്തും ഗാന്ധിജയന്തിവാരം എന്ന പേരില്‍ ഒരാഴ്ചത്തെ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇക്കുറിയും അതെല്ലാം നടന്നു.
ഗാന്ധിജി വിഭാവന ചെയ്ത സര്‍വ്വോദയ സമൂഹസൃഷ്ടിക്കായി ഈ ആഘോഷങ്ങളും ഈ ആചാരങ്ങളും സഹായകമാകുമ്പോഴാണ് ഈ ആചാരങ്ങളും ആഘോഷങ്ങളും സഫലമാകുന്നത്.
സര്‍വ്വോദയ സമൂഹസൃഷ്ടി സാധ്യമാകണമെങ്കില്‍ ഭൂരിഭാഗംപേരും സര്‍വ്വോദയ കാഴ്ചപ്പാടുളളവരും അതനുസരിച്ച് ജീവിക്കുന്നവരുമാകണം. അത്തരം ഒരു വ്യക്തിയെയാണ് ഗാന്ധിയന്‍ എന്ന് പറയാനാകുക. അതിനുവേണ്ടി പരിശ്രമിക്കുന്നയാള്‍ ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനുമാണ്. പലരെക്കുറിച്ചും നാം ഗാന്ധിയന്‍ എന്നും ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനെന്നും പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍, ആരാണ് ഗാന്ധിയന്‍?
* എന്നേയും പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും ചലനാത്മകമാക്കുന്നത് ഒരേയൊരു ശക്തിയാണെന്നും, അതുകൊണ്ട് നമ്മളെല്ലാം ആത്മബന്ധുക്കളാണെന്നും തിരിച്ചറിയുന്ന വ്യക്തി.
* ഈ അടിസ്ഥാന സത്യത്തെ തിരിച്ചറിയുന്നതുകൊണ്ട് എല്ലാ തലങ്ങളിലും അഹിംസ പാലിക്കുന്ന വ്യക്തി.
* തമാശയ്ക്കുപോലും നുണ പറയാത്ത വ്യക്തി.
* തന്റെ ഉള്ളിലുള്ള ഈശ്വരാംശത്തെ സാക്ഷാത്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന വ്യക്തി.
* ഇതിനുവേണ്ടി കോപം, അസൂയ, പരദൂഷണം, അമിത ഭോഗങ്ങള്‍, ആസക്തി, ഭയം എന്നീ ഭാവ ങ്ങളെ തന്നില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുന്ന വ്യക്തി.
* തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണശ്രദ്ധ അര്‍പ്പിക്കുന്ന വ്യക്തി.
* സ്വാര്‍ത്ഥ താല്പര്യങ്ങളെ അകറ്റി നിര്‍ത്തുകയും കടമകള്‍ നിര്‍വഹിക്കുകയും ചെയ്യുക വഴി നിര്‍ഭയനായി മാറിയ വ്യക്തി.
* സര്‍വ്വമതങ്ങളുടെയും ലക്ഷ്യം ഏകമാണെന്ന് തിരിച്ചറിഞ്ഞ് മാതാതീതമായ ആദ്ധ്യാത്മികതയെ ജീവിതചര്യയാക്കിയ വ്യക്തി.
* കൊച്ചുകുട്ടി മുതല്‍ വയോവൃദ്ധന്‍ വരെയും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വ്യക്തി.
* ഞാന്‍ തന്നെ അവരും എന്ന് തിരിച്ചറിയുന്ന വ്യക്തി.
* അധികാരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
* അധികാരം പരമാവധി വികേന്ദ്രീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി
* പ്രകൃതിയില്‍ നിന്ന് പരിമിതമായി മാത്രം സ്വീകരിക്കുകയും പ്രകൃതിയിലേക്ക് നല്‍കാനും സംരക്ഷിക്കാനും പരിശ്രമിക്കുന്ന വ്യക്തി.
* അദ്ധ്വാനത്തെ ആരാധനയായി കാണുകയും ആചരിക്കുകയും ചെയ്യുന്ന വ്യക്തി.
* എല്ലാ രാജ്യത്തിലെയും വിവിധ സംസ്‌കാരങ്ങളിലെയും നന്മയെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള വ്യക്തി.
* സ്വന്തം ദേശത്തോടും രാഷ്ട്രത്തോടും സ്‌നേഹമുള്ള വ്യക്തി.
* ഓരോ ഗ്രാമവും പരമാവധി സ്വാശ്രയമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി.
* ഇതിനായി നമ്മുടെ പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന വസ്തുക്കളെ ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്കുന്ന വ്യക്തി.
* ഗ്രാമീണ കൂട്ടായ്മകളേയും സ്വാശ്രയ ട്രസ്റ്റുകളേയും നിഷ്പക്ഷമായ സഹകരണപ്രസ്ഥാനങ്ങളേയും വളര്‍ത്തിയെടുത്ത് ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വ്യക്തി.
* സത്യത്തിലും അഹിംസയിലും ലാളിത്യത്തിലും സൗന്ദര്യം ദര്‍ശിക്കുന്ന സര്‍ഗ്ഗാത്മകതയെ അംഗീകരിക്കുന്ന, ആസ്വദിക്കുന്ന വ്യക്തി.
* സമൂഹത്തിന്റെ നന്മക്ക് ഗുണകരമായ വിധം ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏതൊരു ജോലിക്കും തുല്യമായ സ്ഥാനവും മാന്യതയും കല്പിക്കുന്ന വ്യക്തി.
* ദല്ലാള്‍പ്പണി, കമ്മീഷന്‍ പറ്റല്‍, ലോട്ടറി, ചൂതാട്ടം, മദ്യവില്പന, ലഹരിവില്പന തുടങ്ങിയവയില്‍ നിന്ന് അകന്നു നില്‍ക്കുന്ന വ്യക്തി.
* മദ്യം- ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വര്‍ജ്ജിക്കുന്ന വ്യക്തി.
* ജാതി- മതം- സംഘടന എന്നിവയ്‌ക്കെല്ലാം അതീതമായി മാനവ ബന്ധങ്ങള്‍ക്കും സഹജീവനത്തിനും പ്രാധാന്യം നല്കുന്ന വ്യക്തി.
* പ്രകൃതിയാണ് മികച്ച വൈദ്യന്‍ എന്ന് തിരിച്ചറിയുന്ന വ്യക്തി.
* പ്രകൃതി ജീവനം ജീവിതചര്യയാക്കുന്ന വ്യക്തി.
* മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് താന്‍ കൈവശം വച്ചിരിക്കില്ല എന്ന നിഷ്ഠ പാലിക്കുന്ന വ്യക്തി.
* സുഖവും ദുഃഖവും വിജയവും പരാജയവും സ്വാഭാവികമാണ് എന്ന് തിരിച്ചറിഞ്ഞ് അമിതമായി ദുഃഖിക്കുകയോ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യാത്ത വ്യക്തി.
* സ്വധര്‍മ്മങ്ങളും (സ്വന്തം ജോലിയും കടമകളും), സദ്കര്‍മ്മങ്ങളും അനുഷ്ഠിക്കുക മാത്രമാണ് തന്റെ കടമയെന്ന് തിരിച്ചറിയുകയും അവയുടെ ഫലത്തക്കുറിച്ചോ പ്രതിഫലത്തെക്കുറിച്ചോ അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുകയോ ചെയ്യുന്നവ്യക്തി.
ഇത്തരം ഒരു വ്യക്തിയാണ് ഗാന്ധിയന്‍. ഇപ്രകാരമാകാന്‍ ശ്രമിക്കുന്ന വ്യക്തി ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകനും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in