ആന എഴുന്നള്ളത്തിനു നിയന്ത്രണം: വനംപരിസ്ഥിതി മന്ത്രാലയത്തിന് മേനകയുടെ കത്ത്

ക്ഷേത്രങ്ങളിലും മറ്റും ആനകളെ വളര്‍ത്തുന്നതിനും ഉല്‍സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും കര്‍ശനനിയന്ത്രണം വേണമെന്നു കേന്ദ്ര മൃഗസംരക്ഷണമന്ത്രി മേനകാ ഗാന്ധി. മൃഗശാലകളില്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനു സമാനമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഇക്കാര്യത്തിലും വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മനകാ ഗാന്ധി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതി. ആനകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ(സി.ഇസഡ്.എ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശിപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ അത് തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കു തിരിച്ചടിയാവും. അതേസമയം, മനേകാ ഗാന്ധിയുടെ കത്തിലെ നിര്‍ദേശങ്ങള്‍ വനം പരിസ്ഥിതി […]

pppക്ഷേത്രങ്ങളിലും മറ്റും ആനകളെ വളര്‍ത്തുന്നതിനും ഉല്‍സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും കര്‍ശനനിയന്ത്രണം വേണമെന്നു കേന്ദ്ര മൃഗസംരക്ഷണമന്ത്രി മേനകാ ഗാന്ധി. മൃഗശാലകളില്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനു സമാനമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഇക്കാര്യത്തിലും വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മനകാ ഗാന്ധി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതി.
ആനകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ(സി.ഇസഡ്.എ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശിപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ അത് തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കു തിരിച്ചടിയാവും. അതേസമയം, മനേകാ ഗാന്ധിയുടെ കത്തിലെ നിര്‍ദേശങ്ങള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സാങ്കേതക വിദഗ്ധ സമിതി അംഗീകരിച്ചിട്ടുണ്ട്.
മന്ത്രി അനില്‍മാധവ് ദവേയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ അതു കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മനേകാ ഗാന്ധിയുടെ നടപടി.രാജ്യത്ത് ക്ഷേത്രങ്ങളിലും മൃഗശാലകളിലുമായി ആകെ 3,400 ആനകളാണുള്ളതെന്നാണു കണക്ക്. ഇതില്‍ ബഹുഭൂരിഭാഗവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം 60 ആനകളുണ്ട്. ആനകളുടെ എഴുന്നള്ളിപ്പും പരിപാലനവും വ്യവസായം കൂടിയാണ്.
തൃശൂര്‍ പൂരത്തിന് മണിക്കൂറുകളോളം ഇവയ്ക്കു വെള്ളമോ ഭക്ഷണമോ നല്‍കാതെ വെയിലത്തു നിര്‍ത്തുന്നു. ഇത് അവയോട് ചെയ്യുന്ന പീഡനമാണ്. ഇതിനുപുറമെ ഭക്തരുടെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും കരിമരുന്ന് പ്രയോഗവും കൂടിയാവുമ്പോള്‍ ആനകള്‍ക്കു പീഡനം ഇരട്ടിയാകുന്നു. ഇരുമ്പുദണ്ഡ് കൊണ്ടുപോലും ആനകളെ മര്‍ദിക്കുന്നു. ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ചിടുന്നതിനാല്‍ ചില ആകള്‍ക്കു മുറിവും പറ്റുന്നു’ മേനകാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്കും മറ്റ് ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും വന്യജീവി നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കഴിഞ്ഞവര്‍ഷം ജൂണില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉല്‍സവങ്ങള്‍ക്കും മറ്റുമതപരമായ ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

(മംഗളം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply