ആന്ധ്ര പോലീസിനെ നിലക്കുനിര്‍ത്തണം
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും ക്രൂരതകള്‍ക്കും പണ്ടേ കുപ്രസിദ്ധമാണ് ആന്ധ്രപോലീസ്. അതിപ്പോഴും തുടരുകതന്നെയാണ്. തെലങ്കാനയില്‍ കഴിഞ്ഞ ദിവസം അഞ്ച് യുവാക്കളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ചന്ദനക്കൊള്ളയുടെ പേരില്‍ ചിറ്റൂരില്‍ വനമേഖലയില്‍ വെച്ച് തമിഴര്‍ ഉള്‍പ്പടെ 20 പേരെ വെടിവെച്ച് കൊന്നതിനു തൊട്ടുപുറകെയാണ് ഈ സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നവരെയാണ് വെടിവെച്ചുകൊന്നത്. ഒരിക്കല്‍ പോലും അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നിരവധി പോലീസുകാര്‍ ചേര്‍ന്ന് കൈ വിലങ്ങ് അണിയിച്ചാണ് അവരെ കൊണ്ട് പോയിരുന്നത് […]
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും ക്രൂരതകള്‍ക്കും പണ്ടേ കുപ്രസിദ്ധമാണ് ആന്ധ്രപോലീസ്. അതിപ്പോഴും തുടരുകതന്നെയാണ്. തെലങ്കാനയില്‍ കഴിഞ്ഞ ദിവസം അഞ്ച് യുവാക്കളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ചന്ദനക്കൊള്ളയുടെ പേരില്‍ ചിറ്റൂരില്‍ വനമേഖലയില്‍ വെച്ച് തമിഴര്‍ ഉള്‍പ്പടെ 20 പേരെ വെടിവെച്ച് കൊന്നതിനു തൊട്ടുപുറകെയാണ് ഈ സംഭവം.
കഴിഞ്ഞ നാല് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നവരെയാണ് വെടിവെച്ചുകൊന്നത്. ഒരിക്കല്‍ പോലും അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നിരവധി പോലീസുകാര്‍ ചേര്‍ന്ന് കൈ വിലങ്ങ് അണിയിച്ചാണ് അവരെ കൊണ്ട് പോയിരുന്നത് അതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. വാറങ്കലിലെ ജയിലില്‍ നിന്നും മാറ്റാനുള്ള ഇവരുടെ ആവശ്യത്തില്‍ കോടതി വിധി പുറപ്പെടുവിക്കാനിരിക്കെയാണ് സംഭവം. വാറങ്കലില്‍ നിന്നും നമ്പള്ളിയിലെ കോടതിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു വിഖറുദീന്‍ അഹമ്മദ്, മുഹമ്മദ് ഹനീഫ്, അംജദ് അലി, റിയാസ് ഖാന്‍, യു.പി സ്വദേശി ഇസ്ഹര്‍ ഖാന്‍ എന്നിവര്‍ കൊലപ്പെട്ടത്. കൈ വിലങ്ങണിയിച്ച യുവാക്കളുടെ കൈകളില്‍ തോക്കുകള്‍ തിരുകി വെച്ചതിന്റെ ദൃശ്യങ്ങള്‍ തന്നെ പോലീസിന്റെ വാദം തെറ്റാണെന്നതിനു തെളിവാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ആന്ധ്രയിലെ മനുഷ്യാവകാശ സംഘടനകള്‍
മറുവശത്ത് ചന്ദനക്കടത്ത് കടത്തുകാരെയും വെടിവെച്ചത് ആത്മരക്ഷാര്‍ത്ഥമാണെന്നാണ് ഡി.ഐ.ജി രാമകാന്ത റാവുവിന്റെ വാദം. ഇത്രയും വലിയ കൂട്ടക്കൊലക്കുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാവപ്പെട്ട തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ചന്ദനമാഫിയക്ക് ഇതുകൊണ്ടൊന്നും ഒരു പോറല്‍ പോലും സംഭവിക്കില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അതുപോര. പോലീസിനെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതു ജനാധിപത്യമല്ലേ, പോലീസ് രാജൊന്നുമല്ലല്ലോ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in