ആനപീഡനത്തിനായി ഇതാ ഒരു കൂട്ട ഉപവാസം

ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാനാ വശ്യപ്പെട്ട് കേരള ഫെസ്റ്റിവല്‍ കോഡിനഷന്‍ കമ്മിറ്റി പ്രചരണം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും തകര്‍ക്കാന്‍ ഏഷ്യാനെറ്റ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ചാണ് ബഹിഷ്‌കരണാഹ്വാനം. കരിയും കരിമരുന്നു വേണ്ടെങ്കില്‍ ഏഷ്യനെറ്റ് ന്യൂസും വേണ്ട എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് ഈ മാസം17ന് തൃശൂരില്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. കരിയും കരിമരുന്നും വേണ്ട എന്നു പറയുന്നതിനാണ് ബഹിഷ്‌കരണാഹ്വാനമെങ്കില്‍ ഇവരാദ്യം ബഹിഷകരിക്കേണ്ടത് ശ്രീനാരായണഗുരുവിനെയാണ്. മറ്റെല്ലാ ഗുരുവചനങ്ങളേയും പോലെ ഇതിനും നമ്മള്‍ നല്‍കുന്നത് പുല്ലുവിലയാണല്ലോ. ഉത്സവങ്ങളുടേയും ആന ആഘോഷങ്ങളുടേയും പേരില്‍ കേരളത്തില്‍ നടക്കുന്ന […]

xxxx

ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാനാ വശ്യപ്പെട്ട് കേരള ഫെസ്റ്റിവല്‍ കോഡിനഷന്‍ കമ്മിറ്റി പ്രചരണം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും തകര്‍ക്കാന്‍ ഏഷ്യാനെറ്റ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ചാണ് ബഹിഷ്‌കരണാഹ്വാനം. കരിയും കരിമരുന്നു വേണ്ടെങ്കില്‍ ഏഷ്യനെറ്റ് ന്യൂസും വേണ്ട എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് ഈ മാസം17ന് തൃശൂരില്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. കരിയും കരിമരുന്നും വേണ്ട എന്നു പറയുന്നതിനാണ് ബഹിഷ്‌കരണാഹ്വാനമെങ്കില്‍ ഇവരാദ്യം ബഹിഷകരിക്കേണ്ടത് ശ്രീനാരായണഗുരുവിനെയാണ്. മറ്റെല്ലാ ഗുരുവചനങ്ങളേയും പോലെ ഇതിനും നമ്മള്‍ നല്‍കുന്നത് പുല്ലുവിലയാണല്ലോ.
ഉത്സവങ്ങളുടേയും ആന ആഘോഷങ്ങളുടേയും പേരില്‍ കേരളത്തില്‍ നടക്കുന്ന ആനപീഡനങ്ങള്‍ തുറന്നു കാട്ടി ഒരു വാര്‍ത്താധിഷ്ഠിത പരിപാടി പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചതാണ് ഏഷ്യാനെറ്റിനെതിര തിരിയാന്‍ ആഘോഷകമ്മിറ്റിക്കാര്‍ക്ക് പ്രചോദനമായത്. ഒരു സ്വകാര്യചാനലിലെ പരിപാടിയുടെ പേരില്‍ കൂട്ട ഉപവാസം നടത്തുന്നതിന്റെ തമാശ അവിടെ നില്‍ക്കട്ടെ. 17-ാം തിയതി തന്നെ ഇത്തരമൊരു ഉപവാസത്തിനു തെരഞ്ഞെടുത്തത് മറ്റൊരു വെല്ലുവിളിയാണ്. അന്നാണ് കര്‍ക്കടകം 1. ആനയൂട്ടെന്ന ഓമനപ്പേരു പറഞ്ഞ് തങ്ങള്‍ക്കു തോന്നിയതെല്ലാം ആനയുടെ വായില്‍ കുത്തിനിറക്കുന്ന പീഡനം ആരംഭിക്കുന്ന ദിവസം. തൃശൂരില്‍ അന്ന് നൂറോളം ആനകളെ നിരത്തി നിര്‍ത്തിയാണ് ഈ പീഡനം അരങ്ങേറുക.
കാട്ടുമൃഗമായ ആനകളെ പീഡിപ്പിക്കുന്ന ലോകത്തെ തന്നെ ഏറ്റവും പ്രധാന പ്രദേശമാണ് ഇന്നു കേരളം. ആന വന്യജീവിയാണെന്നും അതിനെ പൂര്‍ണ്ണമായും ഇണക്കാന്‍ ഒരിക്കലും കഴിയില്ല എന്നതും വിസ്മരിച്ചാണ് ഈ ക്രൂരതയെല്ലാം അരങ്ങേറുന്നത്. മനുഷ്യസംസര്‍ഗ്ഗം തന്നെ ഇഷ്ടമല്ലാത്ത ജീവിയാണ് ആന. അതിനു ഏകാന്തവാസവും താല്‍പ്പര്യമില്ല. മെരുക്കല്‍ എന്ന അതിക്രൂരമായ പ്രക്രിയിലൂടെയാണ് അവയെ വരുതിയിലാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ അവയുടെ കണ്ണും അടിച്ചുകളയുന്നു. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ കാല്‍നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. അവയെയാണ് കൊടുംവെയിലില്‍ നിര്‍ത്തി നാം പൊരിക്കുന്നത്. കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ഈ ജിവിക്കാണ് നമ്മള്‍ തെങ്ങോലയും പനമ്പട്ടയും മാത്രം നല്‍കുന്നത്. പിന്നെ ആനയൂട്ടിന്റെ പേരില്‍ എന്തും. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട്. ആനകള്‍ക്ക് ഒരു ദിവസം 200 ലിറ്ററോളം വെള്ളം ആവശ്യമാണ്. എന്നാല്‍ അവക്ക് നമ്മള്‍ അതും കൊടുക്കുന്നില്ല. കാലില്‍ മുറിവുണ്ടാക്കി തോട്ടികൊണ്ട് അതില്‍ കുത്തിയാണ് പാപ്പാന്മാര്‍ ആനകളെ കൊണ്ട് എന്തും അനുസരിപ്പിക്കുന്നത്. ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും മറ്റും അവയെ ഭയങ്കരമായി ബാധിക്കുന്നതായി എത്രയോ വിദ്ഗ്ധര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
ഇത്രയും പീഡിപ്പിച്ച് ആനയെ എഴുന്നള്ളിപ്പിക്കുന്നതു കണ്ടാല്‍ തോന്നുക ആന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ്. എന്നാല്‍ അതു പച്ചക്കള്ളമാണ്. അതിന്റെ പേരിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള പുന്നത്തൂര്‍ കോട്ടയില്‍ ആനകള്‍ ഭയാനകമായി പീഡിപ്പിക്കപ്പെടുന്നത്. ഗജക്ഷേമത്തിനുള്ള വന്യജീവി സംരക്ഷണ നിയമവും നാട്ടാന പരിപാലന ചട്ടങ്ങളും നഗ്നമായി പുന്നത്തൂര്‍ കോട്ടയില്‍ ലംഘിക്കപ്പെടുന്നതായി സര്‍ക്കാല്‍ നിയമിച്ച സമിതികള്‍ക്കുതന്നെ ബോധ്യമായിട്ടുണ്ട്. കോട്ടയില്‍ മാത്രമല്ല, എല്ലാ ഉത്സവാഘോഷവേളകളിലും ആന സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിക്കപ്പെടുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍മൂലം ചില മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടാനകളുടെ എണ്ണം കുറയുന്നതനുസരിച്ച് അവശേഷിക്കുന്ന ആനകള്‍ക്ക് ജോലിഭാരം കൂടുന്നു. പീഡനങ്ങള്‍ കൂടുന്നു. മരണങ്ങളും. ആനകളെ സ്നേഹിക്കുന്നു എന്ന വ്യാജേന നടത്തുന്ന ഈ പീഡനങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ. നാട്ടാന എന്ന വാക്കുതന്നെ മനുഷ്യസൃഷ്ടിയാണ്. കാട്ടാന മാത്രമേയുള്ളു. ഇതെല്ലാം തുറന്നു കാട്ടിയതിനാണ് ഏഷ്യാനെറ്റിനെതിരായ ബഹിഷ്‌കരണാഹ്വാനം.
ഇന്ത്യയിലെ ഏറ്റവും വലിയ ആനയെന്നവകാശപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം തന്നെ നോക്കുക. ബീഹാറില്‍ നിന്നു കൊണ്ടുവന്ന ഇവനെ മെരുക്കാനായി കാഴ്ചശക്തി കളഞ്ഞു. എന്നിട്ടും ഇവന്‍ കൊന്നത് 11 പേരെയും 3 ആനകളേയും. 30 ഓളം തവണ ഇടഞ്ഞു. ഈ ആനയെ എഴുന്നള്ളിക്കുന്നതിനു നിയമവിലക്കുകള്‍ ഉണ്ട്. അതെല്ലാം മറികടന്നാണ് ഇപ്പോഴുമിവന്‍ തൃശൂര്‍ പൂരത്തിനു തുടക്കമിട്ട് തെക്കെ ഗോപുരനട തുറക്കുന്നതും ഉത്സപ്രേമികള്‍ ആര്‍പ്പുവിളിക്കുന്നതും. ആ ആര്‍പ്പുവിളിക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു ഭരണ സംവിധാനത്തിനും നിയമവ്യവസ്ഥക്കും ധൈര്യമില്ല. അക്കൂട്ടര്‍തന്നെയാണ് ഇപ്പോള്‍ ആചാരത്തിന്റെ പേരില്‍ നിയമലംഘനങ്ങള്‍ക്കായി കൂട്ട ഉപവാസത്തിന്റെ പേരില്‍ രംഗത്തുവന്നിരിക്കുന്നത്. കാലത്തിനനുസിച്ച് മാറാത്ത ഒരാചാരവുമില്ല എന്ന സത്യത്തിനു നേരെയാണ് ഇവര്‍ കാര്‍ക്കിച്ചു തുപ്പുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply