ആനകളോടുള്ള മനുഷ്യന്റെ ക്രൂരത സമാനതകളില്ലാത്തത്
കേരളത്തില്‍ ഒരാനയ്‌ക്കും ഇത്തരം ദുരന്തങ്ങളുണ്ടാകരുത് എന്ന മുഖവുരയോടെ ആനപ്രേമി വെങ്കിടാചലം സംസാരിച്ചു തുടങ്ങുമ്പോള്‍, അത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പായിമാറുന്നു…ആന പീഡനത്തിനെതിരേ രാപ്പകല്‍ പൊരുതുന്ന വെങ്കിടാചലം നടത്തുന്ന തുറന്നു പറച്ചില്‍…… ഉയരം കൂടിയ നാടന്‍ ആനയായ ഗജരാജരത്‌നം തായങ്കാവ് മണികണ്‌ഠന്‍ ചെരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 6.30നായിരുന്നു അന്ത്യം. ഉദരസംബന്‌ധമായ രോഗങ്ങള്‍ക്ക് ചികിത്‌സയിലിരിക്കെ അപ്രതീക്ഷിതമായിരുന്നു മരണം. കൊമ്പുകുത്തി കുഴഞ്ഞുവീണ ആന തത്‌ക്ഷണം ചെരിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച വരെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നു. ആനയ്‌ക്ക് കലശലായ വയറുവേദനയും വയറിളക്കവും ഉണ്ടായിരുന്നതായി ചികിത്‌സിച്ചിരുന്ന […]
കേരളത്തില്‍ ഒരാനയ്‌ക്കും ഇത്തരം ദുരന്തങ്ങളുണ്ടാകരുത് എന്ന മുഖവുരയോടെ ആനപ്രേമി വെങ്കിടാചലം സംസാരിച്ചു തുടങ്ങുമ്പോള്‍, അത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പായിമാറുന്നു…ആന പീഡനത്തിനെതിരേ രാപ്പകല്‍ പൊരുതുന്ന വെങ്കിടാചലം നടത്തുന്ന തുറന്നു പറച്ചില്‍……
ഉയരം കൂടിയ നാടന്‍ ആനയായ ഗജരാജരത്‌നം തായങ്കാവ് മണികണ്‌ഠന്‍ ചെരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 6.30നായിരുന്നു അന്ത്യം. ഉദരസംബന്‌ധമായ രോഗങ്ങള്‍ക്ക് ചികിത്‌സയിലിരിക്കെ അപ്രതീക്ഷിതമായിരുന്നു മരണം. കൊമ്പുകുത്തി കുഴഞ്ഞുവീണ ആന തത്‌ക്ഷണം ചെരിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച വരെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നു. ആനയ്‌ക്ക് കലശലായ വയറുവേദനയും വയറിളക്കവും ഉണ്ടായിരുന്നതായി ചികിത്‌സിച്ചിരുന്ന ഡോ. ടി.എസ്. രാജീവ് പറഞ്ഞു. കുടലില്‍ നീര്‍ക്കെട്ടുണ്ടായിരുന്നതിനാല്‍ ആന പട്ടയെടുക്കുന്നതിലും മടി കാട്ടിയിരുന്നു” കഴിഞ്ഞദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്ത ഇങ്ങിനെ…..
മുപ്പത്തിമൂന്നു വയസ്സുമാത്രം പ്രായമുളള ആന ചരിഞ്ഞത് സ്വാഭാവിക കാരണങ്ങളാലല്ലെന്ന് റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തം. ഉദരസംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലിരിക്കേ, കലശലായ വയറ്റുവേദനയും വയറിളക്കമുള്ളതുമായ ആന എങ്ങിനെ മരിക്കുന്നതിന്റെ തലേന്നുവരെ എഴുന്നള്ളിക്കപ്പെട്ടു?. വെങ്കിടാചലം ചോദിക്കുന്നു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരികളുടെ പിടിപ്പുകേടും ധനാര്‍ത്തിയും ഒരാനയെ കൂടി കൊലയ്‌ക്കുകൊടുത്തു…
2014 മാര്‍ച്ച് അവസാനിക്കുമ്പോഴേയ്‌ക്കും കേരളത്തില്‍ ചരിഞ്ഞത് എട്ടു കൊമ്പന്‍മാര്‍..!. ഇതില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം 30-39 വയസ്സുള്ളവ!.
നമ്മുടെ ആനക്കമ്പത്തിലെ പാളിച്ചകള്‍…..
രണ്ടരകൊല്ലമായി മണികണ്‌ഠന്‍ പട്ടയെടുത്തിരുന്നില്ല. ശരിക്കും ഒരു പട്ടിണിമരണമായിരുന്നു ആനയുടേത്. വായില്‍ കഴലയുള്ള ആനയ്‌ക്കു പട്ടയ്‌ക്കു പകരം കാപ്‌സ്യൂളുകള്‍ നല്‍കിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തിയത്. കൂടെകൂടെ എഴുന്നള്ളിപ്പുകളും..
തളരുന്ന ആനയ്‌ക്കു പിന്നെ മര്‍ദ്ദനമായിരുന്നു ചികിത്സ.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, ആന ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഒപ്പം അതിന്റെ ആമാശയം തകര്‍ന്നുകിടക്കുകയായിരുന്നു എന്നും വ്യക്തമായി…
ആനക്കരാറുകാരും അധികാരികളും തമ്മിലുള്ള അവിശുദ്ധബന്ധങ്ങളുടെ കഥ ഞെട്ടിക്കുന്നതാണ്…
കോടതി ഉത്തരവുണ്ടായിട്ടും ഈ ആന തായംകാവ് ആന സംരക്ഷണട്രസ്‌റ്റിന്റെ കൈവശം തുടരുന്നതെങ്ങിനെ..? വെങ്കിടി ചോദിക്കുന്നു….
ചൂണ്ടല്‍കുന്ന് ക്ഷേത്രത്തിലായിരുന്നു മണികണ്‌ഠന്റെ അവസാന എഴുന്നള്ളിപ്പ്. ആരോഗ്യം നന്നെ മോശമായ ആനയ്‌ക്ക് ഭഫിറ്റ്‌നസ്’ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാര്..?.
എല്ലാ ആനകളും കോണ്‍ട്രാക്ടര്‍മാരുടെ പണയമാണ്. പാപ്പാന്‍മാരെ പോലും കരാറുകാര്‍ നിശ്ചയിക്കുന്നു” വെങ്കിടാചലം പറയുന്നു. വനംവകുപ്പ്/ പൊലീസ് ഉന്നതര്‍/ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ആനക്കരാറുകാരുടെ പിണിയാളുകളാണ്.
പന്ത്രണ്ടു മണിക്കൂറാണ് ‘ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്’ ന്റെ സാധുത എന്ന് കോടതി നിരീക്ഷിച്ചിരിക്കെ, ഇന്ന് പതിനാലുദിവസമായാണ് കണക്കിലെടുക്കുന്നത്. കൂടാതെ മദനിയന്ത്രണത്തിന് നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതും ആനകളുടെ ആയുര്‍ദൈര്‍ഘ്യം കുറയ്‌ക്കുന്നു. ഇംഗ്ലണ്ടില്‍ പന്നികള്‍ക്കുണ്ടാകുന്ന ‘ഭ്രാന്ത്’ രോഗത്തിനുള്ള മരുന്നുകള്‍ ഇവിടെ ആനകള്‍ക്കു നല്‍കുന്നുണ്ട്. ഇത് ഇംഗ്ലണ്ടില്‍ പോലും നിരോധിക്കപ്പെട്ടതാണ്. അളവറിയാതെ ആനകള്‍ക്ക് ഈ മരുന്നു നല്‍കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നു. മൂത്രത്തിന്റെ ഉത്‌പാദനം കുറയ്‌ക്കുന്നതാണ് ഈ മരുന്ന്. ഇതിലൂടെ മദം സൃഷ്ടിക്കുന്ന ഹോര്‍മോണ്‍ ഉത്‌പാദനം മന്ദീഭവിപ്പിക്കുന്നു. ആത്യന്തികമായി ആനയുടെ നാഡീവ്യവസ്ഥ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ചരിഞ്ഞ മണികണ്‌ഠന്‍, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന എഴുന്നള്ളിപ്പിനിടെ രക്തം ഛര്‍ദ്ദിക്കുകയുണ്ടായത്രെ. എന്നിട്ടും ഈ ആനയെ തുടര്‍ന്ന് എഴുന്നള്ളിപ്പുകള്‍ക്ക് എത്തിച്ചുകൊണ്ടിരുന്നു…..
കേരളത്തിലെ നിരവധി ആനകളില്‍ ഈ മരുന്നുപയോഗിക്കുന്നുണ്ട്. ആന ചികിത്സയ്‌ക്ക് യോഗ്യതയില്ലാത്തവര്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നത് അതീവ ദോഷം ചെയ്യുന്നുണ്ട്..
സാമ്പത്തികലാഭം, പ്രശസ്‌തി, എന്നിവയ്‌ക്കു വേണ്ടി ഇവര്‍ ഇത്തരം സ്ഥാപനങ്ങളുടെ മേധവികളായി ചമയുകയാണ്. ഡെഹ്‌റാഡൂണിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം നല്‍കുന്ന പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി ആണ് ആനചികിത്സയ്‌ക്കുള്ള യോഗ്യത. ഇതില്ലാത്ത ഡോ. ടി.എസ്. രാജീവാണ്, മണ്ണുത്തി ആന പഠനകേന്ദ്രത്തിന്റെ മേധാവി… വെങ്കിടാചലം തുറന്നടിക്കുന്നു.
ചരിയുമ്പോള്‍, ചുവന്ന പട്ടുപുതപ്പിക്കുകയും അനുശോചനം നടത്തുന്നകയും ചെയ്യുന്നവരും ഓര്‍ക്കുക..ഈ മിണ്ടാപ്രാണികളോടു കാണിക്കുന്ന ക്രൂരതയുടെ കണക്ക്…
കടപ്പാട് : നൊസ്റ്റാള്‍ജിയ ഓണ്‍ലൈന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in