ആധാറിനെതിരെ റിച്ചാര്‍ഡ്‌സ് സ്റ്റാള്‍മാന്‍
ആധാര്‍ പോലുള്ള ദേശീയ തിരിച്ചറിയല്‍ സംവിധാനം ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ ഉപകരണമാണെന്ന് സ്വതന്ത്രസോഫ്‌റ്റ്വെയര്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രചാരണത്തിനുള്ള സൊസൈറ്റിയായ സ്‌പെയിസും കെ.എസ്.ഇ.ബിയും ഐ.ടി മിഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ നടത്തുന്ന അതിസൂക്ഷ്മനിരീക്ഷണം ജനാധിപത്യത്തിനുതന്നെ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെയാണ് സ്‌നോഡനെപ്പോലുള്ളവരുടെ പ്രാധാന്യം. എന്നാല്‍ സ്‌നോഡനെപ്പോലുള്ളവരെ ശിക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ മുതിരുന്നത്. ഇതിനുവേണ്ടി അവര്‍ വമ്പിച്ച വിവരശേഖരണവും നടത്തുന്നു. കുത്തക സോഫ്‌റ്റ്വെയറുകളുടെ ഉപയോഗം രാഷ്ട്രസുരക്ഷക്ക് തന്നെ […]
ആധാര്‍ പോലുള്ള ദേശീയ തിരിച്ചറിയല്‍ സംവിധാനം ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ ഉപകരണമാണെന്ന് സ്വതന്ത്രസോഫ്‌റ്റ്വെയര്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രചാരണത്തിനുള്ള സൊസൈറ്റിയായ സ്‌പെയിസും കെ.എസ്.ഇ.ബിയും ഐ.ടി മിഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടങ്ങള്‍ നടത്തുന്ന അതിസൂക്ഷ്മനിരീക്ഷണം ജനാധിപത്യത്തിനുതന്നെ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെയാണ് സ്‌നോഡനെപ്പോലുള്ളവരുടെ പ്രാധാന്യം. എന്നാല്‍ സ്‌നോഡനെപ്പോലുള്ളവരെ ശിക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ മുതിരുന്നത്. ഇതിനുവേണ്ടി അവര്‍ വമ്പിച്ച വിവരശേഖരണവും നടത്തുന്നു.
കുത്തക സോഫ്‌റ്റ്വെയറുകളുടെ ഉപയോഗം രാഷ്ട്രസുരക്ഷക്ക് തന്നെ അപകടകരമാണ്. സ്‌കൂളുകള്‍ പൂര്‍ണമായും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ ഉപയോഗിക്കണം. ഇത് സാമ്പത്തിക ലാഭത്തിനുവേണ്ടിമാത്രമല്ല. കുത്തകസോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളെ അടിമയാക്കും.വ്യക്തികളെക്കുറിച്ചുള്ള വിപുലമായ വിവരശേഖരണം ഭരണകൂടമോ കമ്പനികളോ നടത്തുന്നത് അനുവദിക്കാനാകില്ല അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ്‌വേറിലൂടെ വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ കഴിയും. അവയുടെ ഉപയോഗം പണച്ചെലവു കുറയ്ക്കുമെന്നതിനാല്‍ വിദ്യാലയങ്ങള്‍ക്കിതു വികസിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയും.
കാലഘട്ടത്തിന് യോജിച്ചവിധം മാറ്റങ്ങള്‍ വരുത്തി സാമൂഹിക പുരോഗതിക്കായി പ്രയോജനപ്പെടുത്തുകയാണു സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in