ആം ആദ്മിയെ ശ്രീ.ശ്രീ. രവിശങ്കര്‍ പേടിക്കുന്നതെന്തിന്
വിഎച്ച് ദിരാര്‍ ശ്രീ ശ്രീ.രവിശങ്കര്‍ ജീവനകല മാത്രമല്ല, രാഷ്ടീയകലകൂടി പ്രചരിപ്പിക്കുന്നുണ്ട ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈയിടെ അദ്ദേഹം സംഘടിപ്പിച്ച കേരളത്തിലെ പരിപാടികളില്‍ പതിവിന് വിപരീതമായി മറകളില്ലാതെ അദ്ദേഹം രാഷ്ട്രീയം പറയുകയുണ്ടായി.കേന്ദ്രത്തില്‍ ശക്തമായ ഏകകക്ഷി ഭരണമാണ് വേണ്ട തത്രേ. ഇവിടെ തമ്മിലടിക്കുന്നവര്‍ കേന്ദ്രത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വലിയകാപട്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഡ്രൈവിങ്ങ്‌സീറ്റില്‍ ഇരുത്തുന്നതുപോലെയാണ് ആം ആദ്മിപാര്‍ട്ടിയെ ഭരണം ഏല്‍പ്പിക്കുന്നത് എന്നും അദ്ദേഹം അതോടൊപ്പം കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിന് എതിരാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്കെതിരാണ്.ആം ആദ്മിക്ക് എതിരാണ്. അപ്പോള്‍ […]
വിഎച്ച് ദിരാര്‍
ശ്രീ ശ്രീ.രവിശങ്കര്‍ ജീവനകല മാത്രമല്ല, രാഷ്ടീയകലകൂടി പ്രചരിപ്പിക്കുന്നുണ്ട ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈയിടെ അദ്ദേഹം സംഘടിപ്പിച്ച കേരളത്തിലെ പരിപാടികളില്‍ പതിവിന് വിപരീതമായി മറകളില്ലാതെ അദ്ദേഹം രാഷ്ട്രീയം പറയുകയുണ്ടായി.കേന്ദ്രത്തില്‍ ശക്തമായ ഏകകക്ഷി ഭരണമാണ് വേണ്ട തത്രേ. ഇവിടെ തമ്മിലടിക്കുന്നവര്‍ കേന്ദ്രത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വലിയകാപട്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഡ്രൈവിങ്ങ്‌സീറ്റില്‍ ഇരുത്തുന്നതുപോലെയാണ് ആം ആദ്മിപാര്‍ട്ടിയെ ഭരണം ഏല്‍പ്പിക്കുന്നത് എന്നും അദ്ദേഹം അതോടൊപ്പം കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിന് എതിരാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്കെതിരാണ്.ആം ആദ്മിക്ക് എതിരാണ്. അപ്പോള്‍ അദ്ദേഹം ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്?, ബി.ജെ.പിക്കും മോഡിക്കും വേണ്ടിയാണ്. ജീവനകല എന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കം വരുന്ന യോഗ വിദ്യയെ, (അനൈക്യത്തിന്റെയല്ല, ഐക്യത്തിന്റെ ആത്മീയകല) അദ്ദേഹം വോട്ടുപിടുത്തത്തിനുള്ള ഉപാധിയാക്കിയാക്കിയിരിക്കുന്നു. നയങ്ങളുടെ കാര്യത്തിലൊ അഴിമതിയുടെ കാര്യത്തിലൊ കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട വ്യക്തിത്വമുണ്ടെ ന്ന് ബി.ജെ.പി. നാളിതുവരെ തെളിയിച്ചിട്ടില്ല. മാത്രമല്ല, സമൂഹത്തെ മതപരമായി വിഭജിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബി.ജെ.പി കൈവെടിഞ്ഞിട്ടുമില്ല. ഇനി ഇടതുപക്ഷത്തിനെതിരെയുള്ള വിമര്‍ശനം. എന്തായാലും കോണ്‍ഗ്രസ്സിനോളം അവര്‍ നശിച്ചിട്ടില്ല. ആം ആദ്മിയാണെങ്കില്‍ അത് ഒരു നവജാതശിശുവാണ്. ആ നിഷ്‌ക്കളങ്കതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില ശുദ്ധീകരണങ്ങള്‍കൊണ്ട ുവരാന്‍പ്രാപ്യമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട ്. വെറും മുപ്പത് വയസ്സ് മാത്രം പ്രായമുള്ളപ്പോളാണ് വിവേകാനന്ദന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചിക്കാഗോവിലെ സര്‍വ്വമതസമ്മേളനത്തില്‍ പങ്കെടുത്ത് ലോകപ്രശസ്തമായ പ്രസംഗം നടത്തിയത്. അന്ന് ആരും അദ്ദേഹത്തെ ചെറുതായികണ്ട ില്ല. ശങ്കരാചാര്യര്‍ തന്റെ ഇരുപതുകളിലാണ് അദൈ്വതസിദ്ധാന്തത്തെ ആസേതുഹിമാചലം വ്യാപിപ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രയായി സത്യപ്രതിജ്ഞചെയ്യുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രുവിന് എന്ത് മുന്‍പരിചയമാണ് ഉണ്ട ായിരുന്നത്. അന്ന് ബ്രിട്ടീഷുക്കാര്‍ക്ക്‌പൊലും ഇല്ലാതിരുന്ന സങ്കുചിതമനസ്സാണ് ആം ആദ്മിയെ വിമര്‍ശിക്കുകവഴി രവിശങ്കര്‍ പ്രകടിപ്പിച്ചത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഭയപ്പെടുന്നത് സ്വാഭാവികം. പക്ഷെ എന്തിന് ഒരു ആത്മീയാചാര്യന്‍ ആ നിലയില്‍ വികാരംകൊള്ളണം. ബി.ജെ.പി ഇന്ത്യ ഭരിച്ചിട്ടുണ്ട ്. ബി.ജെ.പി ഇപ്പോഴും പല സംസ്ഥാനങ്ങള്‍ ഭരിക്കുകയും ചെയ്യുന്നുണ്ട ്. ഈ അവസരങ്ങളിലൊന്നും ഇന്ത്യക്കാരന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ വിജയിച്ചതായി കണ്ട ിട്ടില്ല. പിന്നെ എന്ത് പ്രത്യാശകളാണ് ബി.ജെ.പി നമ്മുക്ക് മുന്നില്‍ വെക്കുന്നത്.
ആസന്നലോകസഭാ തെരഞ്ഞടുപ്പിന്റെ അജണ്ട ആരാണ് തീരുമാനിക്കാന്‍ പോകുന്നത് ?. സംശയമില്ല, ആം ആദ്മി പാര്‍ട്ടിയാണ്. കാരണം അതിന്റെ ശബ്ദത്തിന് ഇന്ത്യന്‍മനസ്സ് കാതോര്‍ക്കുന്നു. അതിന്റെ ശബ്ദം അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നു. ജനുവരി 31 ന് ,മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ , ആം ആദ്മി പാര്‍ട്ടി ഇന്ത്യയിലെ സുപ്രധാന രാഷ്ടീയപാര്‍ട്ടികളെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുന്നു. അന്ന് ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയകൗണ്‍സില്‍ യോഗത്തില്‍ വെച്ച് അരവിന്ദ് കെജരിവാള്‍ അഴിമതിക്കാരായ 26 പേരുടെ ലിസ്റ്റ് വായിക്കുകയും അവര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവരില്‍ 12 പേര്‍ കോണ്‍ഗ്രസ്സുക്കാരാണ്. 4 പേര്‍ ബി.ജെ.പിക്കാരും ബാക്കിയുള്ളവര്‍ വിവിധപാര്‍ട്ടില്‍ നിന്നുള്ളവരുമാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്ക് ആശ്വാസത്തിന് വകയുണ്ട ്. ആ ലിസ്റ്റില്‍ എന്തായാലും ആ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇടംപിടിച്ചിട്ടില്ല. മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ള 160 എം. പി മാരെ അവര്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍, തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്നതിനാല്‍ രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കും നരേന്ദ്രമോഡിക്കും ആ ലിസ്റ്റില്‍ പ്രത്യേകപദവിയും നല്‍കിയിട്ടുണ്ട്.
എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ഇപ്പോള്‍ നയതന്ത്രപരമായ ഒരു അനിശ്ചിതാവസ്ഥ നേരിടുന്നുണ്ട ്. അഴിമതിയുടെ അടയാളമായിതീര്‍ന്ന കോണ്‍ഗ്രസ്സിനും രാജ്യത്തെ മതപരമായി വിഭജിച്ചുകാണുന്ന ബി.ജെ. പിക്കും സ്വന്തം രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഇടതുപക്ഷത്തിനും അധികാരത്തിനും സമ്പത്തിനും വേണ്ടി എന്തു നിലപാടും കൈക്കൊള്ളുന്ന സമാജ് വാദിപാര്‍ട്ടി, ബഹുജന്‍സമാജ്പാര്‍ട്ടി, രാഷ്ട്രീയജനതാദള്‍ തുടങ്ങിയവര്‍ക്കും തങ്ങളുടെ തെരഞ്ഞെടുപ്പുതന്ത്രങ്ങള്‍ മാറ്റേണ്ട ിവന്നിരിക്കുന്നു. അതിന്റെ സൂചനയാണ് ദെല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം കണ്ടത്. അധികാരത്തിന് വേണ്ടിയുള്ള കുതിരക്കച്ചവടം അവിടെ ഒഴിവാക്കപ്പെട്ടത് മറ്റൊന്നുക്കൊണ്ട ുമല്ല. ഏറ്റവും കൂടുതല്‍ എം.എല്‍.എ മാരുള്ള ഒറ്റ പാര്‍ട്ടിയായിട്ടും സര്‍ക്കാര്‍രൂപീകരണത്തിന് ബി.ജെ.പി അവകാശം ഉന്നയിച്ചില്ല. അധികാരത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്ന കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെ വിശാലമനസ്‌ക്കരായിതീര്‍ന്നു. കാരണം സമൂഹം ഒരു മൂന്നാം കണ്ണിലൂടെ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അഴിമതിക്കും കുതിരക്കച്ചവടത്തിനും നിന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് കുറയുമെന്ന് അവര്‍ ഭയപ്പെടുന്നു.ഇന്‍ഡ്യയിലെ മുന്‍തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഈ തെരഞ്ഞെടുപ്പിനുള്ള മൗലികമായ വിത്യാസം ഇതാണ്. അഴിമതി നടത്തിയതിന്റെ പേരില്‍ വോട്ടു കുറയുമെന്ന് നേരത്തെ ഭയപ്പെടേണ്ടിയിരുന്നില്ല. കാരണം ഇന്‍ഡ്യയിലെ പ്രബലപാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുണ്ട ്. ത്രി.ജി-കല്‍ക്കരികുംഭക്കോണത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്ന ബി.ജെ.പിക്ക് അഭിമാനിക്കാന്‍ സ്വന്തമായി ശവപ്പെട്ടി കുംഭക്കോണക്കാരും യെദ്യുരിപ്പമാരും നിരവധിയുണ്ട ല്ലൊ. അതുക്കൊണ്ട ് വോട്ടര്‍മാര്‍ക്ക് ഗുണപരമായ ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല. ഇപ്പോള്‍ അപ്രകാരം ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരിക്കുന്നു. രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ ഒരു പുതിയമൂല്യത്തെ അവര്‍ക്ക് നേരിടേണ്ട ിവന്നിരിക്കുന്നു. അതാണ് ആം ആദ്മി പാര്‍ട്ടി. എന്തുക്കൊണ്ട ് ആം ആംദ്മിയെ എല്ലാവരും ഭയക്കുന്നു? അത് ഇന്‍ഡ്യയിലെ നിശ്ശബ്ദഭൂരിപക്ഷത്തിന്റെ ശബ്ദമാണ്. വ്യവസ്ഥാപിതരാഷ്ട്രീയപാര്‍ട്ടികളുടെ മറവികളില്‍നിന്നാണ് അത് ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നത്. ഒരു വശം ചെരിഞ്ഞ് വികസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ മറുവശത്തിന്റെ വീര്‍പ്പുമുട്ടലുകളാണ് അതിന്റെ വികാരം.അഴിമതിയുടെ വലിപ്പം ഹിമാലയത്തെ ചെറുതാക്കുന്നത് കണ്ട ് അന്ധാളിക്കുകയും ഭക്ഷണം, വെള്ളം, വെളിച്ചം, ഊര്‍ജ്ജം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ട ി വിലപിക്കുകയും ചെയ്യുന്നവരുടെ ആത്മരോഷമാണ് അതിന്റെ ശക്തി. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യവും മൂല്യരാഹിത്യവും കണ്ട ് സഹിക്കെട്ട സാധാരണക്കാരന്റെ പ്രതിഷേധസ്വരമാണത്. ജിഡിപിയിലെ വലിയകുതിച്ചുചാട്ടത്തെ പ്രതിയൊ ആണവ-ഉപഗ്രഹസാങ്കേതികവിദ്യയിലെ നേട്ടങ്ങളെപ്രതിയൊ അഭിമാനിക്കാന്‍ പറ്റാത്തനിലയില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷവും നിത്യജീവിതവുമായിബന്ധപ്പെട്ട സങ്കടക്കടലിലാണ്.
ഇതിന് മുമ്പ് ഇന്‍ഡ്യന്‍രാഷ്ട്രീയം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അടിയന്തിരാവസ്ഥയാണ്. അന്ന് സ്വാതന്ത്യസമരത്തിന്റെ ആര്‍ജ്ജിതമൂല്യങ്ങള്‍ ഇന്‍ഡ്യന്‍മനസ്സില്‍ നിന്ന് മാഞ്ഞുപ്പോയിരുന്നില്ല. എല്ലാ പാര്‍ട്ടി കളേയും വിമോചനപോരാട്ടങ്ങളുടെ ഭൂതകാലവീര്യങ്ങള്‍ ത്രസിപ്പിച്ചിരുന്നു. സോഷിലിസ്റ്റുകളും കമ്മ്യൂണിസ്റ്റുക്കാരും ബി.ജെ.പിക്കാരും വ്യത്യസ്തരായിനിന്നുക്കൊണ്ട ് തന്നെ അതിനെതിരെ ശക്തമായി പോരാടുകയുണ്ട ായി. പ്രതിഷേധത്തിന്റെ ഈ വിജാതീയരൂപങ്ങളെ കോഡിനേറ്റ് ചെയ്യാന്‍ സ്വാതന്ത്രസമരസേനാനിയും വലിയ സോഷിലിസ്റ്റുമായ ജയപ്രകാശ്‌നാരായണനെ അന്ന് ചരിത്രം നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യ ഇന്നും ഓര്‍ക്കുകയും കോണ്‍ഗ്രസ്സ് എന്നും മറക്കാന്‍ശ്രമിക്കുകയും ചെയ്യുന്ന ഒരദ്ധ്യയമാണ് അടിയന്തിരാവസ്ഥ. കാലം ഒരുപാട് മാറി. സ്വാതന്ത്ര്യസമരത്തോടൊപ്പം ജീവിക്കുകയൊ അതിന്റെ മൂല്യങ്ങള്‍ സംക്രമിക്കുകയൊ ചെയ്യുന്ന തലമുറ ഏറെക്കുറെ പൂര്‍ണ്ണമായും തിരോഭവിച്ചു. ഇന്ത്യ ഒരാഗോളഗ്രാമത്തിന്റെ ഭാഗമായി. ലോകത്തിന്റെ വലിയവിപണിയും അസംസ്‌കൃതവസ്തുക്കളുടെ വലിയകേന്ദ്രവുമായിതീര്‍ന്നു. പണ്ട ് അപ്പത്തിന് മാത്രമായിരുന്നു ക്ഷാമം. ഇപ്പോള്‍ ശുദ്ധജലത്തിനും ശുദ്ധവായുവിനും ക്ഷാമം നേരിട്ടു. മാത്രമല്ല, ഒരു പൊലീസിന്റെ ധര്‍മ്മംപോലും നിര്‍വ്വഹിക്കുന്നതില്‍ പലപ്പോഴും സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ കൂട്ടബലാത്സംഗങ്ങള്‍ അതിന് ഉദാഹരണമായിതീര്‍ന്നു. അതേസമയം മുതലാളിത്തം സ്വയം അതിന്റെ ശവക്കുഴിത്തോണ്ട ുമെന്ന് ക്ലാസിക്കല്‍ മാര്‍ക്‌സിസം വിശ്വസിച്ചതുപ്പോലെ, അത്ര ആഴത്തിലല്ലെങ്കിലും , അത് തന്നെ കൊണ്ട ുവന്ന വിവരസാങ്കേതികവിദ്യ ലോകത്തിലേക്ക് പുതിയതുറസ്സുകള്‍ ഉണ്ട ാക്കുകയും മനുഷ്യരുടെ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുള്ള പുതിയ വിനിമയകേന്ദ്രങ്ങളായി മാറുകയും ചെയ്തു.
മൂന്ന് തരത്തിലുള്ള പ്രബലനിരീക്ഷണങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ഇന്ന് നിലവിലുണ്ട ്. ഒന്ന് അരാജകവാദികള്‍. ഇന്ത്യന്‍ രാഷ്ട്രപതിതന്നെ പരോക്ഷമായി അത് സൂചിപ്പിക്കുകയുണ്ടായി. രണ്ട ് രാഷ്ട്രീയദര്‍ശനമില്ലാത്തവര്‍. മൂന്ന് പക്വതയും അനുഭവവുമില്ലാത്തവര്‍. (ശ്രീ.ശ്രീ. രവിശങ്കര്‍ ഈയിടെ ഈ നിലയില്‍ വിലയിരുത്തുകയുണ്ടായി.) അധികാരം കൈയ്യാളിയിരുന്നവര്‍ നാളിതുവരെ എന്തു ചെയ്തു എന്ന ചോദ്യത്തില്‍ നിന്നാണ് അരാജകവാദികള്‍ എന്ന വിമര്‍ശനത്തിന് ഉത്തരം കണ്ടെത്തേണ്ടത്. രാജ്യം ശരിയായി പരിരക്ഷിച്ചില്ലെങ്കില്‍ അവിടെ അരാജകവാദം പിറവിക്കൊള്ളും.അതേസമയം മാവോയിസ്റ്റുക്കളെ നേരിട്ട രീതിയില്‍ മിലിറ്ററി ഓപ്പറേഷനിലൂടെ ആം ആദ്മിയെ നേരിടാനാവില്ലെന്ന തിരിച്ചറിവും ഈ വിലയിരുത്തലിലുണ്ട ്. കാരണം അരാജകമെന്ന് ആരോപിക്കുമ്പോഴും നിയമവ്യവസ്ഥക്കകത്ത് നിന്നാണ് അവര്‍ പ്രതികരിച്ചത്. അതിനര്‍ത്ഥം വ്യവസ്ഥാപിതരാഷ്ട്രീയപാര്‍ട്ടികള്‍ തോറ്റിടത്താണ് ആംആദ്മി വേരാഴ്ത്തിയത്. രണ്ടാമതായി രാഷ്ടീയദര്‍ശനം. അത് ആദ്യം തന്നെ ഉണ്ടാവണം എന്ന ശാഠ്യത്തിന് ഒരര്‍ത്ഥവുമില്ല. പുതിയകാലത്ത് അത് ഒരു പ്രക്രിയയാണ്. അത് ക്രമത്തില്‍ സാമൂഹ്യപ്രശ്‌നങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് രൂപം കൊള്ളേണ്ട താണ്. പക്വതയും അനുഭവവുമായി ബന്ധപ്പെട്ട വിമര്‍ശനം വാസ്തവത്തില്‍ മറുപടിപോലും അര്‍ഹിക്കുന്നില്ല. കാരണം ആം ആദ്മി ഒരു പരിശുദ്ധതടാകമായി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കരുതിയതുക്കൊണ്ടല്ല ആളുകള്‍ അതിനെ പിന്‍തുണക്കുന്നത്. ഇപ്പോള്‍, അത് ചരിത്രപരമായി ഒരു തിരുത്തല്‍ ശക്തിയാണ്. നാളെ അത് ഇല്ലാതാവുമ്പോള്‍ മറ്റൊന്ന് ഉണ്ടായിവരും.
എന്തായാലും രാഹുല്‍ഗാന്ധിക്കൊ മോഡിക്കൊ അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ല ആം ആദ്മി പാര്‍ട്ടി. ശ്രീ.ശ്രീ. രവിശങ്കര്‍ തള്ളിപറഞ്ഞാലും അതിന്റെ പ്രസക്തി ഇല്ലാതാവില്ല. അതേസമയം ആം ആദ്മി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട ്. 1957 ല്‍ ഇ.എം. എസ്സ് മന്ത്രസഭ അധികാരത്തിലെത്തുമ്പോള്‍ ആ സര്‍ക്കാര്‍ വളരെ ആദര്‍ശനിഷ്ഠമായിരുന്നു. കേരളത്തിലെ ദളിത് സമൂഹമായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. അവരുടെ വിമോചനമായിരുന്നു പാര്‍ട്ടിയുടെ സ്വപനം. അതുക്കൊണ്ടാണ് കാര്‍ഷികബില്ലിനും ഭൂപരിഷ്‌ക്കരണബില്ലിനും രൂപം നല്‍കിയത്. പക്ഷെ, വിമോചനസമരം എല്ലാം അട്ടിമറിച്ചു. ഇന്ത്യന്‍ജനാധിപത്യം അതിന്റെ ശൈശവദശയില്‍ തന്നെ അങ്ങേയറ്റം മോശമായ ജനാധിപത്യധ്വംസനത്തിന് നേതൃത്വം നല്‍കി. സംസ്ഥാനസര്‍ക്കാരിനെ നെഹ്രു എന്ന വലിയ ജനാധിപത്യവാദി പിരിച്ചുവിട്ടു. ആ സര്‍ക്കാരിനെ മാത്രമല്ല അട്ടിമറിച്ചത് നാളിതുവരെയുള്ള മുഴുവന്‍സര്‍ക്കാരുകളുടേയും അജണ്ടയെ ആ സമരം മാറ്റിയെഴുതി. അധികാരം ഭയപ്പെടുത്തുക മാത്രമല്ല ചെയ്യുക, അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഭയത്തിന് വഴങ്ങുകയും ചെയ്യും. മറ്റൊരു രസകരമായ കഥ കൂടി പറയാം. ഡെല്‍ഹിയില്‍ എത്തുമ്പോള്‍ കേരളമന്ത്രിസഭയിലെ പതിനൊന്ന് മന്ത്രിമാര്‍ക്കും കൂടിയുണ്ടായിരുന്നത് ഒരു കോട്ടാണ്. ഒരേ കോട്ട് മാറി മാറി ധരിച്ചാണ് മന്ത്രിമാര്‍ ദെല്‍ഹിയിലെ മീറ്റിങ്ങുകളില്‍ പങ്കെടുത്തിരുന്നത്. അതാണ് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ലാളിത്യത്തിന് നല്‍കിയ മൂല്യം. ആ പാര്‍ട്ടിയാണ് അര ന്തൂറ്റാണ്ട ് പിന്നിട്ടപ്പോള്‍ മുല്യത്തിന്റെ കാര്യത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന അവസ്ഥയില്‍ മാത്രമായി നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ കെജരിവാളിന് പഠിക്കാവുന്ന ഏറ്റവും നല്ല മുന്‍മാതൃക 1957 ലെ ഇ.എം.എസ്സ് സര്‍ക്കാരാണ്. അതേസമയം 1957 ല്‍ കേരളത്തിലെ സമുദായസംഘടനകള്‍ക്കുണ്ടായിരുന്ന അതേ പ്രതിലോമവികാരമാണ് ഇപ്പോള്‍ ശ്രീ.ശ്രീ. രവിശങ്കര്‍ പ്രകടിപ്പിക്കുന്നതെന്നും മനസ്സിലാക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
പ്രേം
February 9, 2014 at 3:42 am
ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു തമാശയാണിത്. പിന്നെ ആം ആദ്മി പാർട്ടിയുടെ ഇൻഡ്യയിലെ മെംബർ ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് വ്യക്തമാവും, അവയിൽ നല്ലൊരു ശതമാനം രവിശങ്കർ ശിഷ്യന്മാരാണ്. നേതൃനിരയിലും അവരിലെ ഒട്ടനവധി പേരുണ്ട്! അതാണ് ശങ്കരയണ്ണന്റെ കളി…
ബാലചന്ദ്രന്‍
February 9, 2014 at 2:01 pm
നക്സലൈറ്റുകലുടെ ഈറ്റില്ലമാണ് സര്‍ക്കാര്‍ സ്കൂളുകള്‍ അതുകൊണ്ട് അവയൊക്കെ സ്വകാര്യവല്ക്കരിക്കണമെന്നു ഇതിനു മുന്‍പൊരിക്കല്‍ പറഞ്ഞപ്പോള്‍ തന്നെ പൂച്ച പുറത്തു ചാടിയിരുന്നു!
Your Name…
February 10, 2014 at 12:22 pm
” Guru Destroys the Disciples and Disciples Destroy the Guru” J. Krishnamurti said. The True Spirituality and Religion is beyond the reach of these “Self Styled and self appointed” gurus and god men.