അസഹിഷ്ണുതയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നു. വിബ്ജിയോറിനെ പിന്തുണയ്ക്കുന്നു.

ആനന്ദ് പട് വര്‍ദ്ധന്‍, കെ.വേണു.  സി.ആര്‍.പരമേശ്വരന്‍, കെ.പി.ശശി, പി.ബാബുരാജ്……. കഴിഞ്ഞ പത്തുവര്‍ഷമായി ഡോക്യുമെന്ററിഷോട്ട് ഫിലിം ആക്ടിവിസവുമായി ബന്ധപ്പെട്ട് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിബ്ജിയോര്‍ ഫിലിം കളക്ടീവ്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള സംവിധായകരുടെയും ആക്ടിവിസ്റ്റുകളുടെയും പങ്കാളിത്തം, ലിംഗപദവി, മതമൗലികവാദം, ദേശരാഷ്ട്രം, സംസ്‌കാരം, അവകാശങ്ങള്‍ എന്നിങ്ങനെ വിഷയകേന്ദ്രീകൃതമായി നടത്തുന്ന സിനിമാ പ്രദര്‍ശനങ്ങള്‍, ഭൂമി, ഊര്‍ജം, ജലം, ഭക്ഷണം, തുടങ്ങി സ്ത്രീദളിത്, ലൈംഗിക ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ചര്‍ച്ചകള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ ഇവയൊക്കെയാണ് വിബ്ജിയോറിന്റെ സവിശേഷതകളെന്ന് ഞങ്ങള്‍ […]

vvv

ആനന്ദ് പട് വര്‍ദ്ധന്‍, കെ.വേണു.  സി.ആര്‍.പരമേശ്വരന്‍, കെ.പി.ശശി, പി.ബാബുരാജ്…….

കഴിഞ്ഞ പത്തുവര്‍ഷമായി ഡോക്യുമെന്ററിഷോട്ട് ഫിലിം ആക്ടിവിസവുമായി ബന്ധപ്പെട്ട് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിബ്ജിയോര്‍ ഫിലിം കളക്ടീവ്.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള സംവിധായകരുടെയും ആക്ടിവിസ്റ്റുകളുടെയും പങ്കാളിത്തം, ലിംഗപദവി, മതമൗലികവാദം, ദേശരാഷ്ട്രം, സംസ്‌കാരം, അവകാശങ്ങള്‍ എന്നിങ്ങനെ വിഷയകേന്ദ്രീകൃതമായി നടത്തുന്ന സിനിമാ പ്രദര്‍ശനങ്ങള്‍, ഭൂമി, ഊര്‍ജം, ജലം, ഭക്ഷണം, തുടങ്ങി സ്ത്രീദളിത്, ലൈംഗിക ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ചര്‍ച്ചകള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ ഇവയൊക്കെയാണ് വിബ്ജിയോറിന്റെ സവിശേഷതകളെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വിബ്ജിയോര്‍ ഇന്ന് അറിയപ്പെടുന്ന ഒരു ബദല്‍ ചലച്ചിത്രമേളയായി മാറിയിട്ടുണ്ട്.
2008 ല്‍ ആര്‍.പി. അമുദന്റെ ‘വന്ദേമാതരം’ എന്ന മ്യൂസിക് വീഡിയോയും, 2014ല്‍ കാശ്മീരി സംവിധായകന്‍ ബിലാല്‍ എ. ജാനിന്റെ ‘ഓഷന്‍ ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചപ്പോള്‍ ഹിന്ദുത്വ മൗലികവാദികള്‍ വിബ്ജിയോര്‍ പ്രദര്‍ശനവേദിയില്‍ കടന്നുകയറി ആക്രമണം നടത്തിയിട്ടുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ജനാധിപത്യപരമായ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ, നിയമപരമായി നടത്തപ്പെടുന്ന ഒരു ചലച്ചിത്രോത്സവത്തില്‍ അതിക്രമിച്ചു കയറി, കാണികളെ ഭയപ്പെടുത്തി ആക്രമണം നടത്തുന്നത് പ്രാകൃതമായ രീതിയാണെന്ന് പറയാതെ വയ്യ. സിനിമ കാണാതെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്രമണത്തിന് നേതൃത്വം നല്‍കിയത് ഒരു ദേശീയരാഷ്ട്രീയ കക്ഷിയായ ബി.ജെ.പി.യായിരുന്നു. അതിന് നേതൃത്വം കൊടുത്തത് അവരുടെ അറിയപ്പെടുന്ന ഒരു നേതാവായിരുന്നു. ജനാധിപത്യവ്യവസ്ഥയില്‍, നിയമപരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അപലപനീയമാണ്.
2014 ലെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ 2015 നവംബര്‍ 24 ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷിപറഞ്ഞ് പുറത്തുവന്ന വിബ്ജിയോര്‍ സെക്രട്ടറിയായിരുന്ന ശരത് ചേലൂരിനെയും വിബ്ജിയോര്‍ സഹകാരിയും കവിയുമായ അന്‍വര്‍ അലിയെയും കായികമായി കൈകാര്യം ചെയ്യുമെന്ന കോടതി പരിസരത്തുവെച്ച് ബി.ജെ.പി. നേതൃത്വം ഭീഷണിപ്പെടുത്തിയതായി അറിയാനിടയായതാണ് ഈ പ്രസ്താവനയ്ക്ക് ഇപ്പോള്‍ കാരണം. ഇത്തരത്തിലുള്ള അസഹിഷ്ണുതയെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം അപലപിക്കേണ്ടതുണ്ട്. സംഘപരിവാരം ഇന്ത്യയില്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ഭാഗംതന്നെയാണ് ഇത്തരം രീതികള്‍. ഒരു ചലച്ചിത്ര കൂട്ടായ്മയെന്ന നിലയില്‍ വിബ്ജിയോറിനും, അതിന്റെ പ്രവര്‍ത്തകര്‍ക്കും ഭയമില്ലാതെ ജനാധിപത്യമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശങ്ങളെ ഞങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

(ഈ പ്രസ്താവനയില്‍ നിരവധി പേര്‍ ഒപ്പു വെച്ചുകൊണ്ടിരിക്കുന്നു…)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply