അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് അംഗീകൃത ട്രേഡ് യൂണിയന്‍

അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ ആദ്യ ട്രേഡ് യൂണിയനായി. കോഴിക്കോട്ടെ പെണ്‍കൂട്ട് നേതാവ് പി. വിജി, തൃശൂരിലെ ടെക്‌സ്‌റ്റൈല്‍ സമര നേതാവ് മായാദേവി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന നിലവില്‍വന്നത്. കോഴിക്കോട്ടെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ (എ.എം.ടി.യു) ആണ് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനക്ക് കഴിഞ്ഞദിവസം രജിസ്‌ട്രേഷന്‍ ലഭിച്ചു. അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രജിസ്‌ട്രേഷനില്ലാത്തതിനാല്‍ തൊഴില്‍വകുപ്പിന്റെ ചര്‍ച്ചകളില്‍ പലപ്പോഴും ഒഴിവാക്കുകയായിരുന്നു. 2012 മുതല്‍ രജിസ്‌ട്രേഷന് ശ്രമിക്കാറുണ്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് തള്ളുകയായിരുന്നു. 2015ല്‍ വീണ്ടും […]

iri2

അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ ആദ്യ ട്രേഡ് യൂണിയനായി. കോഴിക്കോട്ടെ പെണ്‍കൂട്ട് നേതാവ് പി. വിജി, തൃശൂരിലെ ടെക്‌സ്‌റ്റൈല്‍ സമര നേതാവ് മായാദേവി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന നിലവില്‍വന്നത്.
കോഴിക്കോട്ടെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ (എ.എം.ടി.യു) ആണ് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനക്ക് കഴിഞ്ഞദിവസം രജിസ്‌ട്രേഷന്‍ ലഭിച്ചു. അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രജിസ്‌ട്രേഷനില്ലാത്തതിനാല്‍ തൊഴില്‍വകുപ്പിന്റെ ചര്‍ച്ചകളില്‍ പലപ്പോഴും ഒഴിവാക്കുകയായിരുന്നു. 2012 മുതല്‍ രജിസ്‌ട്രേഷന് ശ്രമിക്കാറുണ്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് തള്ളുകയായിരുന്നു. 2015ല്‍ വീണ്ടും രജിസ്‌ട്രേഷന് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുവദിച്ചത്.
അലക്കുതൊഴിലാളികള്‍, സപൈ്‌ളകോ പാക്കിങ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നഴ്‌സുമാര്‍, തൂപ്പുജോലിക്കാര്‍ തുടങ്ങിയവരും സംഘടനയുടെ ഭാഗമാവും.
സംഘടനയുടെ ഭാരവാഹിത്വം സ്ത്രീകള്‍ക്ക് മാത്രമാവും. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലും 75 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്കാണ്.
സംഘടനയുടെ നയപരിപാടികള്‍ അടുത്തയാഴ്ച കോഴിക്കോട്ട് ചേരുന്ന സംസ്ഥാനസമിതിയില്‍ തീരുമാനിക്കും. തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് മേഖലയില്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നടന്ന സമരങ്ങളുടെ തുടര്‍ച്ചയായാണ് സ്ത്രീ ട്രേഡ് യൂനിയന്‍ നിലവില്‍വരുന്നത്.
കോഴിക്കോട്ടെ മൂത്രപ്പുര സമരം, കൂപ്പണ്‍മാള്‍ സമരം, കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓര്‍ഗനൈസര്‍മാരുടെ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളും സംഘടനയുടെ കീഴില്‍ നടന്നിരുന്നു.
ഭാരവാഹികള്‍: പി. മായാദേവി ( പ്രസിഡന്റ്), കെ.പി. ഗിരിജ (വൈ.പ്രസി) പി.വിജി (സെക്ര), എം. കബനി, എം.ടി. ഗായത്രി, ഉജ്ജ്വല, ആബിദ (ജോ. സെക്ര).

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply