അലോപ്പതിയും രാസവളവും : ശാസ്ത്രമൗലികവാദികളോട്

കൃഷിമന്ത്രി സുനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകത്തില്‍ പിടിച്ച് കേരളത്തില്‍ രാസവള – അലോപ്പതി – ശാസ്ത്ര മൗലികവാദികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. മറ്റെല്ലാ വൈദ്യശാസ്ത്രശാഖകള്‍ക്കും കഷിരീതികള്‍ക്കുമെതിരെ കാലങ്ങളായി പ്രചരണം നടത്തുന്ന ലോബികള്‍ക്ക് വലിയ ആവേശമാണ് ഈ സംഭവത്തോടെ കൈവന്നിരിക്കുന്നത്. കേവലം കണക്കുകളുടേയും യുക്തിചിന്തയുടേയും മാത്രം അടിസ്ഥാനത്തില്‍ ഓരോ വിഷയത്തേും നോക്കികാണുകയും ജീവിതത്തെ സമഗ്രവീക്ഷണത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നവര്‍ സ്വാഭാവികമായും എത്തിചേരുന്ന നിലപാടുകളാണ് കിട്ടിയ അവസരമുപയോഗിച്ച് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. മകേരളത്തില്‍ ശരാശരി ആയുസ്സ് കൂടാന്‍ കാരണം രാഷ്ട്രീയമാറ്റമാണെന്ന് […]

sss

കൃഷിമന്ത്രി സുനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകത്തില്‍ പിടിച്ച് കേരളത്തില്‍ രാസവള – അലോപ്പതി – ശാസ്ത്ര മൗലികവാദികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. മറ്റെല്ലാ വൈദ്യശാസ്ത്രശാഖകള്‍ക്കും കഷിരീതികള്‍ക്കുമെതിരെ കാലങ്ങളായി പ്രചരണം നടത്തുന്ന ലോബികള്‍ക്ക് വലിയ ആവേശമാണ് ഈ സംഭവത്തോടെ കൈവന്നിരിക്കുന്നത്. കേവലം കണക്കുകളുടേയും യുക്തിചിന്തയുടേയും മാത്രം അടിസ്ഥാനത്തില്‍ ഓരോ വിഷയത്തേും നോക്കികാണുകയും ജീവിതത്തെ സമഗ്രവീക്ഷണത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നവര്‍ സ്വാഭാവികമായും എത്തിചേരുന്ന നിലപാടുകളാണ് കിട്ടിയ അവസരമുപയോഗിച്ച് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
മകേരളത്തില്‍ ശരാശരി ആയുസ്സ് കൂടാന്‍ കാരണം രാഷ്ട്രീയമാറ്റമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞതിനെ അതങ്ങനെയല്ല എന്നും രാസവളകൃഷിയും അലോപ്പതി ചികിത്സയും വ്യാപകമായതാണ് കാരണമെന്നുമുള്ള തര്‍ക്കത്തില്‍ നിന്നാണ് വിവാദം കൊഴുത്തത്. വിശാലമായ അര്‍ത്ഥത്തില്‍ സുനില്‍ കുമാര്‍ പറഞ്ഞത് ശരിയാണ്. രാഷ്ട്രീയമാറ്റം എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലെ കുറെ വര്‍ഷങ്ങലിലും കേരളത്തിന്റെ സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റങ്ങളാണ്. അതില്‍ ആരോഗ്യരംഗത്തെ മാറ്റങ്ങളും പെടും. സംസ്ഥാനത്ത് വ്യാപകമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സജീവമായതോടെ പ്രാഥമികമായ ആരോഗ്യനിലവാരം മെച്ചപ്പെട്ടു. അലോപ്പതിക്കൊപ്പം മറ്റു വൈദ്യശാഖകളും വളര്‍ന്നു. ഭൂപരിഷ്‌കണത്തിന്റെ ആദ്യഘട്ടത്തിലെ നേട്ടങ്ങള്‍ മിക്കവാറും ജനവിഭാഗങ്ങളില്‍ എത്തുകയും പൊതുവിതരണസംവിധാനം ശക്തിപ്പെടുകയും മിക്കമേഖലകളിലും കൂലികൂടുതല്‍ നടപ്പാകുകയും ചെയ്തതോടെ ജീവിതനിലവാരം പൊതുവില്‍ ഉയര്‍ന്നു. ആ നേട്ടങ്ങളാണ് ശരിശരി ആയുസ്സടക്കം ഉയരാനിടയായത്. അതില്‍ മിക്കവാറും പ്രസ്ഥാനങ്ങളെല്ലാം തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്താനും.
എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്? ഇപ്പോള്‍ തര്‍ക്കിക്കുന്ന ഇരുവിഭാഗങ്ങളും പരോക്ഷമായി സമര്‍ത്ഥിക്കുന്നത് കേരളം ആരോഗ്യരംഗത്ത് വളരെ മുന്നിലാണെന്നാണ്. തങ്ങളുടെ വാദങ്ങള്‍ക്ക് പ്രധാന തെളിവായി പറുന്നത് ശരാശരി ആയുസ്സ് തന്നെ. ഒരു സമൂഹത്തിലെ ഭൂരിഭാഗവും വൃദ്ധരാകുന്ന അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. അതത്ര ഗുണകരമായ അവസ്ഥയാണോ എന്നത് കാണാന്‍ പോകുന്ന പൂരം. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമായി തുടങ്ങിയിട്ടുണ്ട്. വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഈ വിഷയം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇന്നത്തെ നമ്മുടെ ആരോഗ്യരംഗം ഏറ്റവും അനാരോഗ്യകരമായ അവസ്ഥയാമെന്ന് സത്യസന്ധമായി വിഷയങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സംശയവുമില്ല. ആരോഗ്യ കച്ചവട്കകാരുടെ കണ്ണില്‍ ചോരയില്ലാത്ത ചൂഷണമാണ് ഇന്ന് ആരോഗ്യമേഖലയില്‍ നടക്കുന്നത്. ഏറ്റവംു കൂടുതല്‍ മരുന്നുകള്‍ ചിലവഴിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയത് ആരോഗ്യരംഗത്തെ വിവേകത്തിന്റെ സൂചനയല്ല, മരുന്നു കമ്പനികളുടെ ഏജന്റുമാര്‍ മാത്രമായി അധപതിച്ച് അലോപ്പതി ഡോക്ടര്‍മാരോടുള്ള അന്ധവിശ്വാസം മൂലമാണ്. മരുന്നു കമ്പനികളുടെ ഏറ്റവും വലിയ പരീക്ഷണശാലയാണ് ഇന്ന് കേരളം. ഇവിടെ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും അനാവശ്യവും അപകടകരവുമാണ്. ഇക്കാര്യത്തില്‍ മുമ്പൊക്കെ ശക്തമായ നിലപാടെടുത്തിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും ഇപ്പോള്‍ അലോപ്പതി കച്ചവടക്കാരുടെ പ്രചാരകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാഭ്യാസം പോലെ ഏറ്റവും കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ട മേഖലയായി ആരോഗ്യരംഗത്തെ മാറ്റിയതിലും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ആരോഗ്യമേഖല അനുദിനം തകരുന്നു. സാധാരണക്കാരന്റെ രക്തം ഊറ്റിയെടുത്ത് സ്വകാര്യമേഖല വളരുന്നു. യാതൊരുവിധത്തിലുള്ള എതിക്‌സും അവിടെയില്ല എന്നതാണ് ദുഖകരം. മരിച്ചുകഴിഞ്ഞ വ്യക്തിക്കുപോലും ഓപ്പറേഷന്‍ നടത്തിയെന്നവകാശപ്പെട്ട് പണം വാങ്ങുന്ന അവസ്ഥ പോലുമുണ്ട്. ആശുപത്രികളിലെ എല്ലാ യന്ത്രങ്ങളും ഉപയോഗിക്കമം. ്തിനായി അനാവശ്യമായ ടെസ്റ്റുകള്‍. അതിനെല്ലാം കമ്മീഷന്‍.. വിദേശയാത്രകള്‍.. കാറുകള്‍ മുതല്‍ സെക്‌സ് വരെയാണ് കമ്മീഷനായി കിട്ടുന്നത്. ഇതൊക്കെ നടക്കുമ്പോള്‍ ആരോഗ്യരംഗം മെച്ചപ്പെടുമെന്നു കരുതിയവര്‍ക്കുതെറ്റി. പനി വന്നുപോലും മരിക്കുന്ന അവസ്ഥയിലാണ് ഇന്ന് മലയാളി. പ്രസവം പോലും 10 മാസം നീണ്ടുനില്‍ക്കുന്ന ഗുരുതരമായ. രോഗം. ഇവര്‍ ആക്ഷേപിക്കുന്ന കാലത്തില്ലാതിരുന്ന രോഗങ്ങളുടെ ഘോഷയാത്രയാണെങ്ങും. ആശുപത്രികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ലക്ഷകണക്കിനു ശബളം ചോഡ്ടര്‍മാര്‍ക്കു കൊടുത്താലും അവര്‍ക്കെല്ലാം വന്‍ ലാഭം ലഭിക്കുന്നതെവിടെ നിന്നാണ്. മറുവശത്ത് ചികിത്സ മൂലം തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന്… അല്ലാതെന്ത്..? സര്‍ക്കാരിന്റെ വിവിധ ഇന്‍ഷ്വറന്‍സുകള്‍ പോലും തന്ത്രപരമായി തട്ടിയെടുക്കാന്‍ ിവര്‍ മിടുക്കരാണ്.
ഈ അലോപ്പതിയെയാണ് സത്യം, ശാസ്ത്രം എന്നെല്ലാം പറഞ്ഞ് ബുദ്ധിജീവികള്‍ ന്യായീകരിക്കുന്നത്. ദൈവ്തതോടുള്ള അന്ധവിശ്വാസത്തക്കാള്‍ ഭീകരമാണ് ഡോക്ടര്‍മാരോടുള്ള അന്ധവിശ്വാസം. എല്ലാരംഗത്തും വാദിക്കുന്ന പോലെ ഇതല്ല അലോപ്പതിയെന്നും ശരിയായ അലോപ്പതിയില്‍ തട്ടിപ്പില്ലെന്നും വാദിക്കാം. ലോകം മുഴുവന്‍ നടപ്പായതൊന്നുമല്ല യഥാര്‍ത്ഥ സോഷ്യലിസം എന്നു പറയുന്നപോലെ. ആയിക്കോട്ടെ. പ്രവര്‍ത്തിച്ചു കാണിക്കട്ടെ. അപ്പോള്‍ വിശ്വസിക്കാം.
തീര്‍ച്ചയായും ഇത്തരം കച്ചവടവല്‍ക്കരണം മറ്റ് ആരോഗ്യശാഖകളേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ താരതമ്യത്തില്‍ അവയുടെ സ്വാധീനം വളരെ കുറവാണ്. നമ്മുടെ പാരമ്പര്യം മഹത്താണെന്ന പ്രചരണവും നടക്കുന്നുണ്ട്. അതും തള്ളികളയേണ്ടതാണ്. അപ്പോഴും മറ്റു വൈദ്യശാഖകള്‍്കകെതിരെ അതിശക്തമായ പ്രചരണമാണ് അലോപ്പതി ലോബി നടത്തുന്നത്. മറ്റേതെങ്കിലും ചികിത്സ സ്വീകരിച്ച് ഒരാള്‍ മരിച്ചാല്‍ ഈ പ്രചരണം ശക്തമാകും. അലോപ്പതി മരുന്നു കഴിക്കുമ്പോള്‍ ആരും മരിക്കുന്നില്ല എന്നുതോന്നും ഇവരുടെ വാചാടോപം കേട്ടാല്‍…. അലോപ്പതി രംഗത്തെ തട്ടിപ്പുകള്‍ ജനം തിരിച്ചറിയാന്‍ ആരംഭിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ പ്രചരണത്തിനു പിന്നില്‍. അറിഞ്ഞോ അറിയാതേയോ അതിനെ പിന്തുണക്കുകയാണ് ശാസ്ത്രമാത്രവാദികള്‍…
ഏറെക്കുറെ സമാനമാണ് രാസവളം ഒഴിവാക്കികൊണ്ട് കൃഷിചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങളും. കൃഷിതന്നെ പ്രകൃതി വിരുദ്ധമാണെന്നും അതിനാല്‍ രാസവളമുപയോഗിക്കുന്നതും ഉപയോഗിക്കാതിരിക്കുന്നതും തുല്ല്യമാണെന്നുമാണ് ആദ്യവാദം. വളരെ ലളിതമായി പറഞ്ഞാല്‍ ഒന്നുകില്‍ കുറുപ്പിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്കു പുറത്ത്… മനുഷ്യനുകൂടി അവകാശപ്പെട്ടതാണ് പ്രകൃതി, എന്നാല്‍ അത് മനുഷ്യനുമാത്രമാണ്, ഈ തലമുറയിലെ മനുഷ്യനു മാത്രമാണ് എന്ന രീതിയിലാണ് ശാസ്ത്രമൗലികവാദികള്‍ നീങ്ങുന്നത്. എന്‍ഡോസള്‍ഫാന്റെ ഭയാനകമായ അനുഭവം മുന്നിലുള്ള ഒരു നാട്ടിലിരുന്നാണ് രാസവളം അപകടകരമല്ല എന്ന വാദം ഉയര്‍ത്തുന്നത്. കാസര്‍ഡോട്ടെ ദുരന്തങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനല്ല എന്ന വാദവും ഉയരുന്നുണ്ട്. മിക്കവാറും രാജ്യങ്ങള്‍ അത് നിരോധിച്ചതെന്തിനാണാവോ..? ഉയര്‍ന്നവിളവിനുവേണ്ടി ഉപയോഗിക്കുന്ന രാസവളംതന്നെയല്ലേ പല കര്‍ഷകരും കൃഷി തകര്‍ന്ന് ആത്മഹത്യ ചെയ്യാനും ഉപയോഗിക്കുന്നത്? ഇനി, രാസവളഉപയോഗം വ്യാപകമായി ശേഷം കേരളത്തിലെ കാര്‍ഷികമേഖലയുടെ അവസ്ഥ എന്താണ്? തമിഴ് നാ്ടടിലും ആന്ധ്രയിലും ലോറി പണിമുടക്കിയാല്‍ പട്ടിണി. ഇവിടെപോലും എത്രയോ കര്‍ഷക ആത്മഹത്യകള്‍.. കൃഷി നഷ്ടത്തിലായതിനാല്‍ തരിശിടുന്നു, റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് വില്‍ക്കുന്നു.. സ്വാഭാവികമായും കൃഷിയോടുള്ള ആത്മബന്ധംപോലും മലയാളിക്കു നഷ്ടപ്പെട്ടു.
ഇത്തരമൊരു സാഹചര്യത്തിലാണ് മറുവശത്ത് രാസവളം ഉപേക്ഷിച്ചുള്ള കൃഷിരീതികള്‍ വ്യാപകമാകാന്‍ ആരംഭിച്ചത്. നിരവധി വീടുകളില്‍ ജൈവരീതിയില്‍ അവിടേക്കാവശ്യമായ പച്ചക്കറി ഉല്‍പ്പാദനം സജീവമായി. പുറത്തുനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതായുള്ള കണക്കുകള്‍ പുറത്തുവന്നു. സ്വാഭാവികമായി രാസവളലോബി ഉണര്‍ന്നു. മറ്റു കൃഷിരീതികള്‍ക്കെതിരായ പ്രചരണം വ്യാപകമായി. ഇവിടേയും ശാസ്ത്രമൗലികവാദികള്‍ ്തിനും ചൂട്ടുപിടിക്കുന്നു.
സംഭവം വളരെ ലളിതമാണ്. എല്ലാ മേഖലയിലും മൗലികവാദങ്ങളുണ്ട്. അത് തിരിച്ചറിയുക. അതോടൊപ്പം സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മനുഷ്യസമൂഹം നേടിയ നേട്ടങ്ങളില്‍ ഗുണകരമായവ സ്വീകരിക്കണം. അത്തരൊരു നിലപാടില്‍ നിന്നാല്‍ രാസകഷിയേയോ ജൈവകൃ,ഷിയേയോ അലോപ്പതിയേയോ മറ്റു വൈദ്യശാഖകളേയോ പൂര്‍ണ്ണമായും തള്ളാനോ കൊള്ളാനോ കഴിയില്ല. എല്ലാറ്റിനും ഇവിടെ സ്‌പേസുണ്ടെന്ന് അംഗീകരിക്കുകയാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാത്തപക്ഷം അതു മുതലാക്കുന്നത് ജനവിരുദ്ധരായിരിക്കുമെന്നു വ്യക്തം…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അലോപ്പതിയും രാസവളവും : ശാസ്ത്രമൗലികവാദികളോട്

  1. The person criticizing Sunil Kumar that organic manure and pesticide is bad will be feeding his child Complan 3 times a day and believe that his child is getting complete nutrition.

Leave a Reply