അരാജകവാദിക്കാകുമോ മോദിയെ പിടിച്ചുകെട്ടാന്‍…?
രാജ്യമിനി ഉറ്റുനോക്കാന്‍ പോകുന്നത് ഈ ചോദ്യത്തിനുത്തരമാണ്. ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം പരാജയമറിയാതെ മുന്നേറുന്ന യാഗാശ്വമായ നരേന്ദ്ര മോദിയെ പിടിച്ചുകെട്ടാന്‍ അരാജകവാദിയായ അരവിന്ദ് കെജ്‌രിവാളിനു കഴിയുമോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പല്‍ നിന്ന് വ്യത്യസ്ഥമാണ് ഇപ്പോഴത്തെ സാഹചര്യം എന്നു പറയാമെങ്കിലും തങ്ങളുടെ സാധ്യതകള്‍ക്ക് കുറവില്ല എന്ന ിവശ്വാസത്തില്‍ തന്നെയാണ് ആം ആദ്‌മി പാര്‍ട്ടി. അഴിമതിക്കെതിരെ അന്നാ ഹസാരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായി രൂപീകരിച്ച് ആം ആദ്‌മി പാര്‍ട്ടി ഏറ്റവും ശക്തമായത് ഡെല്‍ഹിയിലായിരുന്നു. തികച്ചും വ്യത്യസ്ഥനായ നേതാവായി അരവിന്ദ് കെജ്‌രിവാള്‍. ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് […]
രാജ്യമിനി ഉറ്റുനോക്കാന്‍ പോകുന്നത് ഈ ചോദ്യത്തിനുത്തരമാണ്. ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം പരാജയമറിയാതെ മുന്നേറുന്ന യാഗാശ്വമായ നരേന്ദ്ര മോദിയെ പിടിച്ചുകെട്ടാന്‍ അരാജകവാദിയായ അരവിന്ദ് കെജ്‌രിവാളിനു കഴിയുമോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പല്‍ നിന്ന് വ്യത്യസ്ഥമാണ് ഇപ്പോഴത്തെ സാഹചര്യം എന്നു പറയാമെങ്കിലും തങ്ങളുടെ സാധ്യതകള്‍ക്ക് കുറവില്ല എന്ന ിവശ്വാസത്തില്‍ തന്നെയാണ് ആം ആദ്‌മി പാര്‍ട്ടി. അഴിമതിക്കെതിരെ അന്നാ ഹസാരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായി രൂപീകരിച്ച് ആം ആദ്‌മി പാര്‍ട്ടി ഏറ്റവും ശക്തമായത് ഡെല്‍ഹിയിലായിരുന്നു. തികച്ചും വ്യത്യസ്ഥനായ നേതാവായി അരവിന്ദ് കെജ്‌രിവാള്‍. ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് മാത്രമല്ല, ബിജെപിയും ഞെട്ടി. കോണ്‍ഗ്രസ്സ് വിരുദ്ധ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന അവരുടെ വിശ്വാസമായിരുന്നു തകര്‍ന്നത്. ബിജെപി 31 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അവരുടെ പ്രതീക്ഷകള്‍ അസ്‌താനത്തായി. 28 അംഗങ്ങളുള്ള ആംആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. അരവിന്ദ് കെജ്‌്‌രിവാള്‍ മുഖ്യമന്ത്രിയായി. പ്രചാരണസമയത്ത് ഉന്നയിച്ചിരുന്ന പോലെ കുടിവെള്ളം, വൈദ്യുതി പോലെ ജനങ്ങളുടെ നിത്യോപയോഗ വിഷങ്ങലില്‍ ഇടപെട്ട് സര്‍്‌ക്കാര്‍ കയ്യടി നേടി. അതേസമയം ആം ആദ്‌്‌മിയുടെ സ്രുപ്രധാന നയമായ ജന്‍ലോക്‌പാല്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസില്‍നിന്ന് പിന്തുണ ലഭിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരായ അഴിമതിയാരോപണങ്ങളില്‍ നടപടിയെടുക്കുമെന്ന ഭയവും കോണ്‍ഗ്രസ്സിനുണഅടായി. എന്തായാലും 48 ദിവസം മാത്രം നീണ്ട ഭരണം ആം ആദ്‌മി അവസാനിച്ചു. തെറ്റായാലും ശരിയായാലും ഈ തീരുമാനമാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തല്‍ വ്യാപകമാണ്. ഭരിക്കാന്‍ കഴിവില്ല എന്ന് ആം ആദ്‌മി തെളിയിച്ചു എന്ന പ്രചരണം കുറച്ചൊക്കെ ഫലിച്ചു. കോണ്‍ഗ്രസ്സ് അട്ടിമറിക്കുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ രക്തസാക്ഷിയെന്ന രീയിയില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാമായിരുന്നു എന്നു അണികള്‍ക്കുപോലും അഭിപ്രായമുണ്ട്. കെജ്‌രിവാളും ഒരു ഘട്ടത്തില്‍ അതംഗീകരിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ അരാജകവാദിയെന്നു വിളിച്ചാക്ഷേപിക്കാന്‍ മോദിക്കവസരം ലഭിച്ചതും അങ്ങനെ തന്നെ. കെജ്‌രിവാള്‍ തന്നെയാണ് ആ പദം ആദ്യമുപയോഗിച്ചത്. അതേസമയം അരാജകവാദിയെന്ന പദത്തിന്റെ പുരോഗനാത്മകമായ വശം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല.
തീര്‍ച്ചയായും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചമാണ് ബിജെപിയുടെ അവസ്ഥ. അതേസമയം ലോകസഭാതെരഞ്ഞെടുപ്പിനേക്കാള്‍ മോശമാണുതാനും. എടുത്തുകാണിക്കാന്‍ കെജ്‌രിവാളിനോളം തലയെടുപ്പുള്ള നേതാവില്ല എന്നതാണ് പ്രധാന വിഷയം. മോദിപ്രഭയില്‍ പല നിയമസഭാ തെരഞ്ഞെടുപ്പുകളും ജയിച്ചെങ്കിലും അത്ര എളുപ്പമാകില്ല ഡെല്‍ഹിയിലെ അവസ്ഥ. ഏതാനും മാസത്തെ ഭരണത്തില്‍ ഒരു കുതിപ്പൊന്നും നടത്താന്‍ മോദിക്കായിട്ടില്ല എന്ന അഭിപ്രായം നിലവിലുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ സുസംഘടിതമായ പാര്‍ട്ടി സംവിധാനമില്ലാതെ തന്നെ വലിയൊരാള്‍ക്കൂട്ടത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താന്‍ കെജ്രിവാളിനു കഴിഞ്ഞതായി ബിജെപി കരുതുന്നു. ഇക്കുറി അത് മോദിക്കു കഴിയുമെന്നും അവര്‍ കരുതുന്നു. മറ്റു സംസ്ഥാനങ്ങള്‍ അതിനുള്ള തെളിവാണ്. അതിനാല്‍ വിജയസാധ്യത തങ്ങള്‍ക്കുതന്നെ എന്നാണ് അവരുടെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വികസനത്തുടര്‍ച്ചയും സ്ഥിരതയുള്ള സര്‍ക്കാരുമെന്നതാണ് ബിജെപി മുന്നോട്ടുവെക്കുന്ന അജണ്ട.
എന്നാല്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഒന്നുണ്ട്. എന്തായാലും ഡെല്‍ഹിയില്‍ കാര്യമായൊന്നും ചെയ്യാനാവാത്ത കോണ്‍ഗ്രസ്സ് ചില മണ്ഡലങ്ങളിലെങ്കിലും ആം ആദ്‌മിക്കനുകൂലമായി വോട്ടു തിരിക്കുമോ എന്നതാണത്. അത്തരമൊരു നീക്കത്തിന്റെ സാധ്യത നിലവിലുള്ളതായി രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ആം ആദ്‌മിയാകട്ടെ സ്‌താനാര്‍ത്ഥി നിര്‍ണ്ണയമൊക്കെ പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രചരണം ആരംഭിച്ചുകഴിഞ്ഞു. വികസനത്തെ കുറിച്ചു പറയുമ്പോഴും വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെയും നടപടികളിലൂടേയും ബിജെപി നീങ്ങുന്നത് അക്രമാസക്തമായ ഹിന്ദുത്വത്തിലേക്കാണെന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
എന്തായാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ത്രികോണ മത്സരമെന്നതില്‍നിന്ന് വ്യത്യസ്‌തമായി നരേന്ദ്രമോഡിയും കെജ്രിവാളും തമ്മില്‍ നേരിട്ടുള്ള ഏറ്റമുട്ടലാകും ഇക്കുറി നടക്കുക. എവിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യം ആം ആദ്‌മി ഉയര്‍ത്തുമ്പോഴും ഒരാളെ പ്രഖ്യാപിക്കാനുള്ള ധൈര്യം ബിജെപിക്കില്ല. കഴിഞ്ഞ തവണ ഡോ ഹര്‍ഷവര്‍ധനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇത്തവണ അങ്ങനെ ചെയ്‌താല്‍ കെജ്‌രിവാളിനു ഗുണകരമായിരിക്കും എന്ന ഭയമാണവര്‍ക്ക്. കോണ്‍ഗ്രസ്സിനും ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല. അതും ആം ആദ്‌മിക്കു ഗുണം ചെയ്യും.
എന്തായാലും ശക്തമായ പോരാട്ടമാണ് ഡെല്‍ഹിയില്‍ നടക്കുക. ചോദ്യം ഇതുതന്നെ. മോദിയെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കെജ്‌രിവാളെന്ന അരാജകവാദിക്കാകുമോ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in