അരവിന്ദ് കെജ്രിവാളിനെ ഇനിയും അറിയാത്തവര്‍

ഹസനുള്‍ ബന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും ഡല്‍ഹിക്കാര്‍ക്ക് മുമ്പാകെ തുറന്നു കാണിക്കാന്‍ അവരുടെ തൊമ്മിയായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വാതില്‍പ്പടിക്കല്‍ അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ഇന്നലെ ഒരു രാത്രി ഇത് പോലെ കിടന്ന് ഇന്ന് നേരം വെളുപ്പിക്കുമ്പോഴും ഇതൊന്നും കാണാത്ത സാമൂഹിക മാധ്യമങ്ങളിലെ വിചാരണക്കാര്‍, ‘കോഴിക്ക് മുല വന്നാല്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാള്‍ പറഞ്ഞല്ലോ’ എന്ന മോദി ഭക്ത മാധ്യമങ്ങളുടെ പ്രോപഗണ്ടക്ക് തല വെച്ച് കൊടുത്ത് കൈകാലിട്ടടിച്ചു കൊണ്ടിരിക്കുകയാണ്. നാല് മാസമായി IAS […]

kej

ഹസനുള്‍ ബന്ന

നരേന്ദ്ര മോദിയെയും അമിത് ഷായെയും ഡല്‍ഹിക്കാര്‍ക്ക് മുമ്പാകെ തുറന്നു കാണിക്കാന്‍ അവരുടെ തൊമ്മിയായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വാതില്‍പ്പടിക്കല്‍ അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ഇന്നലെ ഒരു രാത്രി ഇത് പോലെ കിടന്ന് ഇന്ന് നേരം വെളുപ്പിക്കുമ്പോഴും ഇതൊന്നും കാണാത്ത സാമൂഹിക മാധ്യമങ്ങളിലെ വിചാരണക്കാര്‍, ‘കോഴിക്ക് മുല വന്നാല്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാള്‍ പറഞ്ഞല്ലോ’ എന്ന മോദി ഭക്ത മാധ്യമങ്ങളുടെ പ്രോപഗണ്ടക്ക് തല വെച്ച് കൊടുത്ത് കൈകാലിട്ടടിച്ചു കൊണ്ടിരിക്കുകയാണ്. നാല് മാസമായി IAS കാരെ കൊണ്ട് സമരം നടത്തിച്ച് ഡല്‍ഹിയിലെ പദ്ധതികള്‍ അവതാളത്തിലാക്കി തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുന്ന BJP യെ തുറന്നു കാണിക്കുന്നതിനെ മൂടിവെക്കുകയാണ് മുനയുള്ള പരിഹാസോക്തി ചര്‍ച്ചയാക്കുന്നതിലൂടെ ചെയ്യുന്നത്.
നാല് മാസമായി സമരം നടത്തി പണിയെടുക്കാതെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന IAS ഓഫീസര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്, ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഗവര്‍ണറുടെ വാതിലിന് മുമ്പില്‍ നേരം വെളുപ്പിക്കുന്നത് ഒരു നേരം പോലും കാണിക്കാത്ത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമാണ് അതേ മുഖ്യമന്ത്രിയുടെ പരിഹാസോക്തി ചര്‍ച്ചയാക്കുന്നത്. ബി.ജെ.പിക്ക് കേന്ദ്രത്തില്‍ ഭരണം ഉള്ളേടത്തോളം കാലം സംഭവിക്കാത്ത ഒന്നാണ് ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി എന്നത് കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന, ഇന്നലെ രാത്രിയും ഇന്ന് പുലരുമ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന കെജ്രിവാളിനാണ് ഏറ്റവും നന്നായറിയുക.
വിവരാവകാശ പോരാട്ടം നടത്തിയിട്ടുങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി ഉയര്‍ന്നു വന്നയാളല്ല കെജ്രിവാള്‍ എന്ന് ആര്‍ക്കാണറിയാത്തത്? ആര്‍.എസ്.എസ് സന്തതിയായ വിവേകാനന്ദ ഫൗണ്ടേഷന്‍ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ അണ്ണാ ഹസാരെയെ മുന്നില്‍ നിര്‍ത്തി IAC ക്ക് തുടക്കമിട്ട ആദ്യ യോഗം തൊട്ട് വരുന്നവരെ ചായയും വെള്ളവും കുടിപ്പിക്കാന്‍ ഓടി നടന്നയാളാണ് കെജ്രിവാള്‍ എന്ന് ഇനിയും അറിയാത്തവര്‍ എത്ര പേരുണ്ട്? ആ അഴിമതി വിരുദ്ധ പ്രസ്ഥാനം കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുള്ള സംഘ് അജണ്ടയായിരുന്നു എന്ന് ഇനിയുമറിയാത്തവരുമുണ്ടോ? എന്നിട്ടും Rss ന്റെ ആ അജണ്ട ഡല്‍ഹിയിലെങ്കിലും അട്ടിമറിച്ച് ആപുണ്ടാക്കി BJP ക്ക് ഡല്‍ഹി ഭരണം കിട്ടാക്കനിയാക്കിയത് കൊണ്ടല്ലേ നിങ്ങളെല്ലാവരും അയാളെ കണ്ണിലുണ്ണിയാക്കിയത്? പോകട്ടെ, ബി.ജെ.പിയുടെ കൂടെ കിടന്ന് രാപനി അറിഞ്ഞവരെ ഒഴിവാക്കിയാല്‍ ആരുണ്ട് നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധമുന്നണിയില്‍? മമതയുണ്ടാകുമോ? മായാവതിയുണ്ടാകുമോ? കുമാരസ്വാമിയോ നായിഡുവോ ഉണ്ടാകുമോ?
2019 ലേക്കുള്ള പ്രതിപക്ഷ നീക്കം കണ്ട് പേടിച്ച് പരക്കം പാഞ്ഞ്, കുല്‍ദീപ് നയാറിനെയടക്കം ഫോട്ടോ ഷൂട്ടിന് ഇരുത്തി, എതിരാളികളില്‍ പരസ്പരം വിശ്വാസ കുറവുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ പയറ്റുന്ന അമിത് ഷാക്ക്, അത്തരം പ്രചാരണങ്ങള്‍ ഏറ്റെടുത്ത് പണി എളുപ്പമാക്കിക്കൊടുക്കുകയാണ്, പെറ്റുവെന്ന് പറഞ്ഞത് കാളയാണ് എന്നറിയാതെ കയറെടുത്ത് ഓടുന്നവര്‍ ചെയ്യുന്നത്. പിന്നെ, അധികാരം കൈവിട്ടു കൊടുത്ത വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം എന്നീ മേഖലകളില്‍ കെജ്രിവാള്‍ സര്‍ക്കാറിനെ വെല്ലാന്‍ ഇന്ന് കേരളമടക്കമുള്ള ഒരു സംസ്ഥാനവും രാജ്യത്തില്ലെന്ന് ഡല്‍ഹിയില്‍ ഇത് അനുഭവിച്ചറിഞ്ഞ ഒരാള്‍ക്കും പറയാതിരിക്കാനാവില്ല

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply