അമേരിക്കയുടെ ക്രൂരത….
ലോകം മുഴുവന്‍ വധശിക്ഷക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ സംസ്‌കാരസമ്പന്നരെന്നു സ്വയം പ്രഖ്യാപിക്കുകയും അത് ലോകമെങ്ങും വ്യാപിപ്പിക്കാന്‍ ശ്രമിക്കകുയും ചെയ്യുന്ന അമേരിക്കയിതാ വധശക്ഷയില്‍ ക്രൂരമായ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ ദിവസം പുതുതായി ഉണ്ടാക്കിയെടുത്ത വിഷക്കൂട്ടാണ് വധശിക്ഷക്കായി അമേരിക്ക പരിക്ഷിച്ചത്. വേദനകൊണ്ട് പിടഞ്ഞു പിടഞ്ഞാണ് പരീക്ഷണവസ്തവായ കുറ്റവാളി മരിച്ചത്. ഒഹിയോയില്‍ ബലാത്സംഗ/കൊലക്കേസ് പ്രതിയായ ഡെന്നിസ് മക്ഗ്വയറാണു വിഷപരീക്ഷണത്തിനു വിധേയനായത്. വിഷക്കൂട്ടിന്റെ പരീക്ഷണം അവസാനനിമിഷങ്ങളില്‍ കടുത്ത യാതനയാണു ഡെന്നിസിനു സമ്മാനിച്ചത്. തൂക്കികൊല്ലുമ്പോള്‍ മരിക്കാന്‍ ഏതാനും നിമിഷം മാത്രമെടുക്കുമ്പോള്‍ ഡെന്നിസ് മരണത്തിനു കീഴടങ്ങാനെടുത്തത് 15 […]
ലോകം മുഴുവന്‍ വധശിക്ഷക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ സംസ്‌കാരസമ്പന്നരെന്നു സ്വയം പ്രഖ്യാപിക്കുകയും അത് ലോകമെങ്ങും വ്യാപിപ്പിക്കാന്‍ ശ്രമിക്കകുയും ചെയ്യുന്ന അമേരിക്കയിതാ വധശക്ഷയില്‍ ക്രൂരമായ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ ദിവസം പുതുതായി ഉണ്ടാക്കിയെടുത്ത വിഷക്കൂട്ടാണ് വധശിക്ഷക്കായി അമേരിക്ക പരിക്ഷിച്ചത്. വേദനകൊണ്ട് പിടഞ്ഞു പിടഞ്ഞാണ് പരീക്ഷണവസ്തവായ കുറ്റവാളി മരിച്ചത്.
ഒഹിയോയില്‍ ബലാത്സംഗ/കൊലക്കേസ് പ്രതിയായ ഡെന്നിസ് മക്ഗ്വയറാണു വിഷപരീക്ഷണത്തിനു വിധേയനായത്. വിഷക്കൂട്ടിന്റെ പരീക്ഷണം അവസാനനിമിഷങ്ങളില്‍ കടുത്ത യാതനയാണു ഡെന്നിസിനു സമ്മാനിച്ചത്. തൂക്കികൊല്ലുമ്പോള്‍ മരിക്കാന്‍ ഏതാനും നിമിഷം മാത്രമെടുക്കുമ്പോള്‍ ഡെന്നിസ് മരണത്തിനു കീഴടങ്ങാനെടുത്തത് 15 മിനിറ്റായിരുന്നു. അത്രയും നേരം ഇയാള്‍ വേദന കൊണ്ട് പുളയുകയായിരുന്നു. കുറച്ചകലെ നിന്ന് ഡെന്നിസിന്റെ മക്കള്‍ ഈ അന്ത്യപരീക്ഷണത്തിനു സാക്ഷ്യം വഹിച്ചു.
1989ല്‍ ബലാത്സംഗത്തിനുശേഷം ഇരയെ കൊലപ്പെടുത്തിയ കേസിലാണു ഡെന്നിസിനു വധശിക്ഷ ലഭിച്ചത്. 1999ല്‍ ഒഹിയോ സംസ്ഥാനസര്‍ക്കാര്‍ വധശിക്ഷയ്ക്ക് അംഗീകരിച്ച വിഷക്കൂട്ട് പരീക്ഷിക്കാന്‍ ഡെന്നിസിനെ തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും തീരുമാനം മാറ്റിയില്ല.
രാവിലെ 10.29നാണ് ഡെന്നിസിനു മിഡാസോലം, ഹൈഡ്രോമോര്‍ഫോണ്‍ എന്നിവയടങ്ങിയ വിഷക്കൂട്ട് നല്‍കിയത്. ‘ഞാന്‍ സ്വര്‍ഗത്തിലേക്കു പോകുകയാണ്. അവിടെയെത്തുമ്പോള്‍ കാണാം’ വധശിക്ഷ വീക്ഷിക്കാനെത്തിയ കുടുംബാംഗങ്ങളോട് അയാള്‍ പറഞ്ഞു. ശേഷം കൈവീശി മക്കളോടു യാത്ര പറഞ്ഞു.
അഞ്ചു മിനിറ്റിനകം വേദന സഹിക്കാനാകാതെ ഡെന്നിസിന്റെ ശബ്ദമുയര്‍ന്നു. ആ രംഗം കണ്ടുനില്‍ക്കാനാകാതെ മകള്‍ മുഖംതിരിക്കുകയായിരുന്നു.
10 മിനിറ്റ് കൂടി പിടഞ്ഞാണ് ഡെന്നിസ് മരണത്തിനു കീഴടങ്ങിയത്. എന്തായാലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇനി ഈ വിഷക്കൂട്ട് വധശിക്ഷയ്ക്കുപയോഗിക്കില്ലെന്ന് തീരുമാനിക്കുമെന്നാണഅ റിപ്പോര്‍ട്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in