അമേരിക്കന്‍ പൗരന്മാരുടെ രാജ്യസ്‌നേഹം !!!!!
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദ്വീപ് സര്‍ദേശായിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുകൂലികള്‍ മര്‍ദ്ദിച്ച സംഭവം വരാന്‍ പോകുന്ന ഫാസിസസൂചനയല്ലാതെ മറ്റെന്താണ്? സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും മോഡിയെ വിമര്‍ശിച്ചവര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ച തന്നെയിത്. രാജ്യസ്‌നേഹത്തിന്റെയും മോദിസ്‌നേഹത്തിന്റെയും പേരിലരങ്ങേറിയ ഈ മര്‍ദ്ദനം നടത്തിയവര്‍ മിക്കവരും രാജ്യസ്‌നേഹം മൂത്ത് അമേരിക്കന്‍ പൗരത്വം നേടിയവരാണെന്നതാണ് തമാശ. സംഭവത്തില്‍ ചില സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു. അതുപോര. കുറ്റക്കാരെ ശിക്ഷിക്കണം ചെയ്യുമോ? അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോഡി മാഡിസന്‍ സ്‌ക്വയറില്‍ […]
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദ്വീപ് സര്‍ദേശായിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുകൂലികള്‍ മര്‍ദ്ദിച്ച സംഭവം വരാന്‍ പോകുന്ന ഫാസിസസൂചനയല്ലാതെ മറ്റെന്താണ്? സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും മോഡിയെ വിമര്‍ശിച്ചവര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ച തന്നെയിത്.
രാജ്യസ്‌നേഹത്തിന്റെയും മോദിസ്‌നേഹത്തിന്റെയും പേരിലരങ്ങേറിയ ഈ മര്‍ദ്ദനം നടത്തിയവര്‍ മിക്കവരും രാജ്യസ്‌നേഹം മൂത്ത് അമേരിക്കന്‍ പൗരത്വം നേടിയവരാണെന്നതാണ് തമാശ. സംഭവത്തില്‍ ചില സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു. അതുപോര. കുറ്റക്കാരെ ശിക്ഷിക്കണം ചെയ്യുമോ?
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോഡി മാഡിസന്‍ സ്‌ക്വയറില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു സര്‍ദേശായി. അതിന് തൊട്ടുമുമ്പായി സര്‍ദേശായി പുറത്തുവിട്ട ട്വീറ്റിലും മോഡിയെ വിമര്‍ശിച്ചിരുന്നു. ‘മോഡിസണ്‍ സ്‌ക്വയറില്‍ വന്‍ ജനകൂട്ടമാണ്. ഇപ്പോഴും ചില വിഢികള്‍ കരുതുന്നത് കൈയ്യേറ്റം കൊണ്ട് തെറ്റുകള്‍ മൂടിവെക്കാമെന്നാണ് ‘എന്നാണ് ട്വീറ്റ് ചെയ്തിരുന്നത്.
സര്‍ദേശായിയെ ആക്രമിച്ചത് അമേരിക്കന്‍ മാധ്യമങ്ങളാണ് ആദ്യം പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്.
മോദി സ്തുതികളാണെങ്ങും. മറുവശത്ത് അമേരിക്കയിലെതന്നെ നിരവധി ജനകീയ പ്രതിഷേധക്കൂട്ടായ്മകള്‍ നടക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയില്‍ പങ്കാളിയെന്നാരോപണമുള്ള മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ വിപുലവും വ്യത്യസ്തവുമായ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. മോഡിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി എന്ന സംഘടന ആഹ്വാനം ചെയ്തിരുന്നു. വൈറ്റ്ഹൗസിനു പുറത്ത് ജനകീയ കോടതി ചേര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പദ്ധതിയിട്ടിരുന്നത്. വൈറ്റ്ഹൗസിന്റെ കവാടത്തിന് തൊട്ടടുത്ത് ലഫായത് പാര്‍ക്കിലാണ് ഈ പരിപാടി. യുഎസ് ഫെഡറല്‍ കോടതി മോഡിക്ക് സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവങ്ങളാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. ഒരാളെ അടുത്തുകിട്ടിയപ്പോള്‍ അതു തീര്‍ത്തു. പക്ഷെ ഇതു നിസ്സാരമായി കാണുന്നത് മണ്ടത്തരമാകും. ഇവ ചില മുന്നറിയിപ്പുകളാണെന്നതാണ് സത്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in