അമിത്ഷാക്കെതിരെ കേസ്… ഇനി ലൗ ജിഹാദ്..

പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കെതിരെ കേസെടുത്ത മുസഫര്‍നഗര്‍ പോലീസ് നടപടി ഉചിതമായി. ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. യുപിയിലെ ബിജെപി വിജയത്തിനു കാരണം കലാപങ്ങളായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. അവക്കു പുറകില്‍ ആരായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. അതിനുള്ള മോദിയുടെ പ്രതിഫലമാണ് ബിജെപി അധ്യക്ഷസ്ഥാനമെന്നതും പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി അഭിനന്ദനാര്‍ഹമാകുന്നത്. എന്നാല്‍ നടപടി ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. അവരുടെ […]

amithപ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കെതിരെ കേസെടുത്ത മുസഫര്‍നഗര്‍ പോലീസ് നടപടി ഉചിതമായി. ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. യുപിയിലെ ബിജെപി വിജയത്തിനു കാരണം കലാപങ്ങളായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. അവക്കു പുറകില്‍ ആരായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. അതിനുള്ള മോദിയുടെ പ്രതിഫലമാണ് ബിജെപി അധ്യക്ഷസ്ഥാനമെന്നതും പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി അഭിനന്ദനാര്‍ഹമാകുന്നത്.
എന്നാല്‍ നടപടി ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. അവരുടെ പ്രതികരണം സ്വാഭാവികം. മുസാഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിനു വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച അമിത് ഷാക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
ഇപ്പോഴിതാ പുതിയ തന്ത്രവുമായാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വഡോദരയില്‍ ‘ലൗ ജിഹാദ്’ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ബിജെപി ലഘുലേഖകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍്ട്ട്. മറ്റ് സമുദായത്തിലെ യുവാക്കളുടെ കെണിയില്‍ പെണ്‍കുട്ടികള്‍ അകപ്പെടരുതെന്ന് കാണിച്ചുള്ള ലഘുലേഖകള്‍ പലയിടത്തും വിതരണം ചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ലഘുലേഖകളെ സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വി എച്ച് പിയുടെ പേരിലുള്ള ലഘുലേഖ ഗുജറാത്തിയിലാണ് തയ്യാറാക്കിയത്. ലൗ ജിഹാദിന്റെ ഇരയായാല്‍ പെണ്‍കുട്ടികള്‍ക്ക് വരാനിരിക്കുന്ന വിധിയെ സംബന്ധിച്ച് ഇതില്‍ മുന്നറിയിപ്പുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ മുസ്‌ലിം യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നും രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യമാരായി മാത്രമേ അത്തരം പെണ്‍കുട്ടികള്‍ കഴിയുന്നുള്ളൂവെന്നും ‘കണക്കുകള്‍’ കാണിച്ചാണ് ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വി എച്ച് പി തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വഡോദര. ഈ മണ്ഡലം മോദി ഒഴിവാക്കി വാരാണസി നിലനിര്‍ത്തുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ്. അപകടകരമായ ഇത്തരം പ്രചരണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലക്കെങ്കിലും ബിജെപി നേതൃത്വം തയ്യാറാവണം. അല്ലെങ്കില്‍ വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply