അനുമതിയില്ലാതെ ദൃശ്യങ്ങള്‍ കാണിക്കുന്നത് കുറ്റകരമാക്കണം

അനുവാദമില്ലാതെ ഒരാളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങൡ കാണിക്കുന്നത് കുറ്റകരമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോള്‍, അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അനുദിനം ഹനിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത. കൈരളി ടിവിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. കൊരളിയിലെ സെലിബ്രിറ്റി കിച്ചണ്‍ ലീഗ് എന്ന റിയാലിറ്റി ഷോയുടെ പ്രൊമോയില്‍ സീരിയല്‍ നടി അനിത നായര്‍ ക്ഷോഭിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിനു കാരണം. എന്തോ കാര്യത്തിന് വഴക്കടിച്ച്, ഉറക്കെ ചീത്ത വിളിച്ച് അവര്‍ ഇറങ്ങി […]

4a6a7bb9a-1

അനുവാദമില്ലാതെ ഒരാളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങൡ കാണിക്കുന്നത് കുറ്റകരമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോള്‍, അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അനുദിനം ഹനിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത.
കൈരളി ടിവിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. കൊരളിയിലെ സെലിബ്രിറ്റി കിച്ചണ്‍ ലീഗ് എന്ന റിയാലിറ്റി ഷോയുടെ പ്രൊമോയില്‍ സീരിയല്‍ നടി അനിത നായര്‍ ക്ഷോഭിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിനു കാരണം. എന്തോ കാര്യത്തിന് വഴക്കടിച്ച്, ഉറക്കെ ചീത്ത വിളിച്ച് അവര്‍ ഇറങ്ങി പോകുന്നതാണ് നടി അഴിഞ്ഞാടി, അസഭ്യം വിളിച്ചിറങ്ങി പോയി എന്നെല്ലാമുള്ള വിവരണത്തോടെ കാണിക്കുന്നത്. പരിപാടിയുടെ ഭാഗമല്ലാത്ത ഇത്തരം കാര്യങ്ങള്‍ ടെലകാസ്റ്റ് ചെയ്യാന്‍ എന്തവകാശമാണ് ചാനലുകള്‍ക്കുള്ളത് എന്ന ചോദ്യമാണുയരുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യക്തിയുടെ സ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും ബാധിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നുണ്ട് എന്നതാണ് വസ്തുത. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശനുമായി കൈരളിയിലെ മുന്‍ ജീവനക്കാരിയും സിനിമ താരവുമായ സജിത മഠത്തില്‍ രംഗത്തുവന്നു. ഫേസ്ബുക്കിലാണ് സജിത സ്വന്തം പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അനിതാ നായര്‍ എന്ന നടി ഷോയില്‍ നിന്ന് എന്തോ പ്രശ്‌നം കൊണ്ട് ഇറങ്ങിപ്പോകുന്നതും വാചിക, ആംഗിക, ആഹാര്യ ഭാഷയിലൂടെ ഫ്‌ളോറിനകത്തു പ്രതിഷേധം പ്രകടിപ്പിക്കുന്നതും കര്‍ത്തവ്യ നിരതരായ ക്യാമറാമാന്‍മാര്‍ ഒപ്പിയെടുത്ത് എഡിറ്റര്‍മാരുടെ കരവിരുതില്‍ ‘ബീപ്പു’കളുടെ അകമ്പടിയോടെ പ്രൊമോ എന്ന പേരില്‍ ചാനലിലും സോഷ്യല്‍ മീഡിയിയലും പ്രചരിപ്പിക്കുകയും ചെയ്തു കാണുമ്പോള്‍ ഈ കൈരളി കുടുംബത്തിലെ അംഗമായിരുന്ന ആള്‍ എന്ന നിലയില്‍ മാത്രമല്ല അസ്വസ്ഥത തോന്നുന്നതെന്നും ഒരു നടി എന്ന നിലയ്ക്ക്, ഈ നടി സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് തന്നെ ഏറെ വേദനിപ്പിക്കുന്നു എന്നുമാണ് സജിത പറയുന്നത്. നടി, പ്രത്യേകിച്ച് നാടക സീരിയല്‍ നടിക്ക് കേരള സമൂഹം നല്കിയിരിക്കുന്ന ഒരിടമുണ്ട്. അഭിനയിച്ച പ്രണയവും കാമവും കഥാപാത്രങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടെന്ന് കരുതപ്പെടുന്നു. തന്നെ രസിപ്പിച്ച, തന്നില്‍ കാമനകളുണര്‍ത്തിയ അവളുടെ ശരീരത്തില്‍ സ്‌റ്റേജിനും ടെലിവിഷന്‍ പെട്ടിക്കും അപ്പുറത്തും തനിക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നു. സീരിയല്‍ രംഗത്തെ നടികളാണ് ഇന്നതിന്റെ ഏറ്റവും വലിയ ഇരകളെന്നും സജിത ചൂണ്ടികാട്ടുന്നു.
അനിതാ നായരുടെ ക്ഷോഭത്തെ പ്രൊമോ ആക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിലകുറഞ്ഞ പ്രേക്ഷകശ്രദ്ധയും റേറ്റിംഗും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും വേണമെന്നു വച്ചാല്‍ പിന്നെയെന്താണ് കൈരളിയുടെ രാഷ്ട്രീയമെന്നും അവര്‍ ചോദിക്കുന്നു. ഇത്തരം ദേഷ്യപ്രകടനങ്ങള്‍ രംഗവേദിക്ക് പുറത്തു നടക്കുമ്പോള്‍ ക്യാമറയുമായി പുറകെ നടന്ന് എടുക്കരുതെന്ന് പറഞ്ഞ് ക്യാമറക്കണ്ണുകള്‍ കൈ കൊണ്ട് കൊട്ടിയടക്കുന്നതു വരെ പകര്‍ത്തി അനുവാദമില്ലാതെ ടെലികാസ്റ്റ് ചെയ്യുന്നതാണോ വേറിട്ട ദൃശ്യബോദം? ഇതിലൂടെ സീരിയല്‍ നടിയെക്കുറിച്ച് കേരള സമൂഹം രൂപപ്പെടുത്തിയെടുത്ത ഒരു കാഴ്ചയെ ഒന്നു കൂടെ ഊട്ടി ഉറപ്പിക്കുന്നതിലാണ് ചാനല്‍ വിജയിക്കുന്നതെന്ന് സജിത ചൂണ്ടികാട്ടുന്നു.
തീര്‍ച്ചയായും ഈ ചോദ്യം പ്രാഥമികമായും മാധ്യമപ്രവര്‍ത്തകരോടാണ്. ഏതു തൊഴിലിലും മിനിമം നൈതികബോധമെങ്കിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന ഓര്‍മ്മപ്പെടുത്തലും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply