അനീബിനെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍.
കോഴിക്കോട് കിഡ്‌സണ്‍ കോര്‍്ണറില്‍ ഞാറ്റുവേല സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ ഫാസിസത്തിനെതിരെ നടന്ന ചുംബന തെരുവ് എന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തവരെ പൊലീസും ഹനുമാന്‍സേനയും ചേര്‍ന്ന്് മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നു. ഞാറ്റുവേല പ്രവര്ത്തകരായ രാഖി, സ്വപ്‌നേഷ്, കവി അജിത്, ജനകീയ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ നസീബ, നസീറ, പാഠാന്തരം വിദ്യാര്‍ത്ഥികൂട്ടായ്മയുടെ പ്രവര്‍ത്തകരായ സാന്ദ്ര, വിജിത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റു ചെയ്തവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. തേജസ് പത്രത്തിന്റെ റിപോര്‍ട്ടറും സുപ്രിംകോടതി ലേഖകനുമായിരുന്ന പി അനീപിനെയാണ് അറസ്റ്റു ചെയ്തത്. നിലവില്‍ […]
കോഴിക്കോട് കിഡ്‌സണ്‍ കോര്‍്ണറില്‍ ഞാറ്റുവേല സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ ഫാസിസത്തിനെതിരെ നടന്ന ചുംബന തെരുവ് എന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തവരെ പൊലീസും ഹനുമാന്‍സേനയും ചേര്‍ന്ന്് മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നു. ഞാറ്റുവേല പ്രവര്ത്തകരായ രാഖി, സ്വപ്‌നേഷ്, കവി അജിത്, ജനകീയ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ നസീബ, നസീറ, പാഠാന്തരം വിദ്യാര്‍ത്ഥികൂട്ടായ്മയുടെ പ്രവര്‍ത്തകരായ സാന്ദ്ര, വിജിത് എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റു ചെയ്തവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. തേജസ്
പത്രത്തിന്റെ റിപോര്‍ട്ടറും സുപ്രിംകോടതി ലേഖകനുമായിരുന്ന പി അനീപിനെയാണ് അറസ്റ്റു ചെയ്തത്. നിലവില്‍ കോഴിക്കോട് റിപോട്ടറായ അനീപ് തന്റെ ജോലിയുടെ ഭാഗമായി ചുംബനസമരം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു.
സമരത്തെ കായികമായി നേരിടുമെന്ന് നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്ന ഹനുമാന്‍സേന സമരസ്ഥലത്ത് സംഘടിച്ചിട്ടും പോലിസ് അവരെ തടയുകയോ സ്ഥലത്തുനിന്ന് നീക്കി സംഘര്‍ഷസാധ്യത ഇല്ലാതാക്കുകയോ ചയ്തിരുന്നില്ലെന്ന് ദൃക്‌സാക്ഷികള് പറുന്നു. സമരം തുടങ്ങി ഉടന് ഹനുമാന്‍ സേനക്കാര്‍് മര്‍ദ്ദനം ആരംഭിച്ചു. മര്ദ്ദിക്കപ്പെട്ടവരില്‍ സ്ത്രീകളും ഭിന്നശേഷിക്കാരനായ അജിത്തും ഉള്‍പ്പെടുന്നു. തന്റെ മുന്നില്‍ വെച്ച് സ്ത്രീകളെ മഫ്ടിയിലെത്തിയ പോലിസ് മര്ദ്ദിക്കുന്നതുകണ്ടാണ് അനീപ് ഇടപെട്ടത്. ഇതേ തുടര്‍ന്നാണ് കര്‍ത്തവ്യനിര്വഹണത്തിന് തടസ്സംനിന്നെന്ന് ആരോപിച്ച് അനീപിനെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. അനീപിനെ സ്‌റ്റേഷനിലെത്തിയശേഷവും മര്ദ്ദിക്കുകയുണ്ടായി. മാത്രമല്ല, അനീപ് വ്യാജപത്രപ്രവര്‍ത്തകനാണെന്ന വാര്ത്തയും പത്രങ്ങള്‍ക്കു നല്കി. ഇപ്പോഴും പല പത്രങ്ങളും വളച്ചൊടിച്ച പോലിസ് വാര്‍ത്തകളാണ് നല്കുന്നത്. നിലവില്‍ തന്റെ പേരില്‍ ഒരൊറ്റ കേസുപോലുമില്ലാത്ത അനീപിനെതിരെ നിരവധി കേസുകളുണ്ടെന്നും പോലിസ് ആരോപിക്കുന്നു.
സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന പത്രപ്രവര്‍ത്തകര്‍
എല്ലായ്‌പ്പോഴും ഇത്തരം ഭീഷണികളുടെ നടുവിലാണ് ജീവിക്കുന്നത്. ഭരണാധികാരികള്‍ തങ്ങളെ വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെ ഒതുക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നു. അനീപിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല. തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെ ഒതുക്കാനും നിശ്ശബ്ദരാക്കാനുമുള്ള പോലിസിന്റെ നീക്കത്തെ ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് മനസ്സിലാക്കി കസ്റ്റഡിയിലെടുത്ത അനീപിനെയും സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
മനീഷാ സേത്തി,
വെങ്കിടേശ് രാമകൃഷ്ണന്‍
കെ ജി ശങ്കരപ്പിള്ള
എ കെ രാമകൃഷ്ണന്‍
ഗൗരീദാസന്‍ നായര്‍്
ടി ടി ശ്രീകുമാര്‍്
കെ എം വേണുഗോപാല്‍
ഐ ഗോപിനാഥ്
ഗോപാല്‍ മേനോന്‍
എം എച്ച് ഇല്യാസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in