അനശ്ചിതത്വത്തില്‍ ദേശീയരാഷ്ട്രീയം

5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലങ്ങളെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ അനശ്ചിതത്വത്തിലാണ്. പരാജയപ്പെട്ട കോണ്‍ഗ്രസ്സ് മാത്രമല്ല, വിജയിച്ച ബിജെപിയും ഇരുട്ടില്‍ തപ്പുകയാണ്. ആം ആദ്മി പാര്‍ട്ടിയ ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ ഇരുകൂട്ടരും ഒന്നിച്ച് ലോക്പാല്‍ ബില്‍ പാസ്സാക്കിയത് മാത്രമാണ് എടുത്തു പറയത്തക്ക ഒരു സംഭവം. ഇടതുപക്ഷമടക്കം മറ്റെല്ലാ പാര്‍ട്ടികളും ഇരുട്ടില്‍ തപ്പുകയാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിക്ക് നേട്ടമുണ്ടാകാന്‍കാരണമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം. അതിനാല്‍ തന്നെ ഇനിയെങ്കിലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി […]

lok-sabha101_01

5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലങ്ങളെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ അനശ്ചിതത്വത്തിലാണ്. പരാജയപ്പെട്ട കോണ്‍ഗ്രസ്സ് മാത്രമല്ല, വിജയിച്ച ബിജെപിയും ഇരുട്ടില്‍ തപ്പുകയാണ്. ആം ആദ്മി പാര്‍ട്ടിയ ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ ഇരുകൂട്ടരും ഒന്നിച്ച് ലോക്പാല്‍ ബില്‍ പാസ്സാക്കിയത് മാത്രമാണ് എടുത്തു പറയത്തക്ക ഒരു സംഭവം. ഇടതുപക്ഷമടക്കം മറ്റെല്ലാ പാര്‍ട്ടികളും ഇരുട്ടില്‍ തപ്പുകയാണ്.
മോഡിയെ പ്രധാനമന്ത്രി സ്ഥനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിക്ക് നേട്ടമുണ്ടാകാന്‍കാരണമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം. അതിനാല്‍ തന്നെ ഇനിയെങ്കിലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമന്നാണ് അവരുടെ ആവശ്യം. ഇതുവരേയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്കായിരുന്ന സോണിയ അതിനു സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. അടുത്തമാസം നടക്കുന്ന എഐസിസി സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. എങ്കില്‍ കൂടി പാര്‍ട്ടി നേതൃത്വം അസ്വസ്ഥമാണ്. മോഡിയോട് കിടപിടിക്കാന്‍ രാഹുലിനു കഴിയുമോ എന്നതുതന്നെയാണ് ചോദ്യം. അതേസമയം മറ്റാരേയും ഉയര്‍ത്തികാട്ടാനുമില്ല. കുടുംബഭരണം ഒരിക്കല്‍ ഉപേക്ഷിച്ചെങ്കിലും ഇനിയുമതിനു മുതിരേണ്ട എന്ന നിലപാടും ശക്തമാണ്.
മറുവശത്ത് ലോകസഭാതിരഞ്ഞെടുപ്പില്‍ വന്‍തരംഗമോ എന്‍ഡിഎക്ക് ഭൂരിപക്ഷമോ കിട്ടുമെന്ന വിശ്വാസം ബിജെപി നേതാക്കളു ഉപേക്ഷിച്ച മട്ടാണ്. അപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയാല്‍ മന്ത്രിസഭാരൂപീകരണത്തനുള്ള ആദ്യക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍. എന്നാല്‍ അത്തരം സാഹചര്യത്തില്‍ മറ്റെല്ലാവരും കൂടി യുപിഎയെ പിന്തുണക്കുമോ എന്ന ഭയവും പാര്‍ട്ടിക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമിതഹിന്ദുത്വം വേണ്ട എന്ന നിലപാടില്‍ പാര്‍ട്ടി എത്തിയിരിക്കുന്നതും ന്യൂനപക്ഷവിഷയങ്ങള്‍ ഉന്നയിക്കുന്നതും.. ഇക്കുറിയും പ്രതിപക്ഷത്തിരുന്നാല്‍ അതു പാര്‍ട്ടിക്കു വലിയ ക്ഷീണമാകുമെന്നും അവര്‍ തിരിച്ചറിയുന്നു. ലോകസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അദ്വാനിയുടെ പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുമുണ്ട്.
മൂന്നാം ബദലിനെ കുറിച്ച് ഏറെകാലമായി പറയുമ്പോഴും ഇക്കുറിയും അതുണ്ടാകാനിടയില്ലയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിനു നേതൃത്വം കൊടുക്കാന്‍ കരുത്തരായ നേതാക്കള്‍ ഇപ്പോഴില്ല എന്നും. ഈ സാഹചര്യത്തില്‍ എങ്ങനെ മത്സരിച്ചാലും അവസാനം എന്‍ഡിഎയേയോ യുപിഎയേയോ പിന്തുണക്കേണ്ടിവരുമെന്നും എല്ലാവര്‍ക്കും അറിയാം. യുപിഎയുടെ പിന്തുണയോടെ മൂന്നാംശക്തിയുടെ ഭരണം എന്നതൊക്കെ സ്വപ്നം മാത്രമാണ് എന്ന് കാരാട്ടിനുപോലുമറിയാം. അപ്പോഴും മറ്റുപാര്‍ട്ടികളുടെ പിന്തുണയോടെ യുപിഎ അധകാരത്തലെത്തിച്ചാല്‍ തങ്ങളുടെ അജണ്ടകള്‍ ചിലതെങ്കിലും നടപ്പാക്കാമെന്നവര്‍ കരുതുന്നു. ആ ദിശയിലുള്ള പ്രവര്‍ത്തമായിരിക്കും ഈ പാര്‍ട്ടികളില്‍ നിന്നുണ്ടാകുക. അതേസമയം ചൂണ്ടയുമായി ബിജെപി രംഗത്തുള്ളത് സൃഷ്ടിക്കുന്ന ഭീഷണി നിലവിലുണ്ടുതാനും.
സ്വാഭാവികമായും പുതുതായി രൂപം കൊണ്ട ആം ആദ്മി പാര്‍ട്ടി മാത്രമാണ് പ്രതീക്ഷയോടെ രംഗത്തുള്ളത്. പരമാവധി സംസ്ഥാനങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തിലാണവര്‍. പൂജ്യത്തില്‍ നിന്നു തുടങ്ങുന്നതിനാല്‍ എല്ലാമവര്‍ക്കു ലാഭമാണ്. രാഷ്ട്രീയ അനശ്ചിതത്വമുണ്ടായാല്‍ പ്രധാനമന്ത്രിപദത്തിലേക്ക് ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കെജ്രിവാളിനെ ഉയര്‍ത്തി കൊണ്ടുവരാമെന്ന വിദൂരസ്വപ്നവും അവര്‍ക്കുണ്ട്. അതിനിടയില്‍ ഡെല്‍ഹിയെന്ന കീറാമുട്ടി പരിഹരിക്കാനുള്ള ശ്രമത്തിലാണവര്‍. ലോക്പാല്‍ പാസ്സാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് പിന്തുണ സ്വീകരിച്ച് മന്ത്രിസഭ രൂപീകരിക്കാമെന്ന വാദം പാര്‍ട്ടിയില്‍ ശക്തമാണ്. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകും. അതോടെ അടുത്ത യുദ്ധത്തിനുള്ള ഒരുക്കങ്ങളുമാരംഭിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply