അതെ, മുഖ്യമന്ത്രി മറുപടി പറയണം.
തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ക്രിമിനലുകള്‍ നിയമിക്കപ്പെട്ടതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന ഹൈക്കോടതി പരാമര്‍ശം വളരെ പ്രസക്തമാണ്. മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസുകള്‍ സിബിഐക്ക വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജ. ഹാറൂണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അവിടെ ക്രിമിനലുകള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരാണ് അവിടെ ജോലി ചെയ്‌തതെന്നും കോടതി ചൂണ്ടികാട്ടി. സരിതാസോളാര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം അവിടെ […]
തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ക്രിമിനലുകള്‍ നിയമിക്കപ്പെട്ടതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന ഹൈക്കോടതി പരാമര്‍ശം വളരെ പ്രസക്തമാണ്. മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസുകള്‍ സിബിഐക്ക വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജ. ഹാറൂണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അവിടെ ക്രിമിനലുകള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരാണ് അവിടെ ജോലി ചെയ്‌തതെന്നും കോടതി ചൂണ്ടികാട്ടി.
സരിതാസോളാര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം അവിടെ ജോലി ചെയതു എന്നത്‌് ഞെട്ടിക്കുന്നതും അതിശയകരവുമാണെന്നന്ന് കോടതി ചൂണ്ടികാട്ടി. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ട കേസാണിത്. കോടികള്‍ വിലമതിക്കുന്ന വലിയ അളവിലുള്ള ഭൂമിയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം ആര്‍ക്കുവേണ്ടിയാണ് ഇടപാടുകള്‍ നടന്നതെന്ന് വ്യക്തമല്ല. ഭരണരാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതര്‍ ഇടപെട്ട കേസില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിടുന്നതെന്നും വിധിയില്‍ പറഞ്ഞു. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിധിയെ പറ്റി മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രമേശ് ചെന്നിത്തലയും പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി ആദ്യം പ്രതികരിച്ചില്ല. എന്നാല്‍ പിന്നീട് ജനകീയകോടതി തീരുമാനിക്കട്ടെ എന്നാണദ്ദേഹം പറഞ്ഞത്. ഒരുപക്ഷെ ലോകസഭാ തിരഞ്ഞെടുപ്പായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പ് ഇക്കാര്യം തീരുമാനിക്കാനുള്ളതല്ലല്ലോ… ഇന്ത്യ ഇനി ആരു ഭരിക്കണം എന്നു തീരുമാനിക്കാനാണത്. ഇവിടെ മുഖ്യമന്ത്രി കോടതിയുടെ, കേരളീയ സമൂഹത്തിന്റേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in