അതിരൂപത തകിടം മറയുമ്പോള്‍

ഏതാനും ദിവസം മുമ്പ്‌ കോണ്‍ഗ്രസ്സിനേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിക്കുകയും വേണ്ടിവന്നാല്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നു പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌ത തൃശൂര്‍ അതിരൂപത തകിടം മറഞ്ഞിരിക്കുന്നു. സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സഭയുടെ പ്രസിദ്ധികരണമായ കത്തോലിക്കാ സഭ രംഗത്ത്‌. ചിന്താപരമായും ആശയപരമായും ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളില്‍നിന്ന്‌ അകലുന്നതിന്‍െറ ക്‌ളാസിക്‌ ഉദാഹരണമാണ്‌ സി.പി.എമ്മും അതിന്‍െറ വിദ്യാര്‍ഥി സംഘടനയും നടത്തുന്ന വികസനവിരോധ സമരങ്ങളുടെ അനുഭവമെന്നാണ്‌ സഭയുടെ കുറ്റപ്പെടുത്തല്‍. സഭയുടെ നിലപാടമാറ്റത്തിനു കാരണമന്വേഷിച്ചവര്‍ക്ക്‌ മനസ്സിലാക്കാന്‍ ഒരു ബിദ്ധിമുട്ടും ഉണ്ടായില്ല. അത്‌ മറ്റൊന്നുമല്ല. […]

archdioseഏതാനും ദിവസം മുമ്പ്‌ കോണ്‍ഗ്രസ്സിനേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിക്കുകയും വേണ്ടിവന്നാല്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നു പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌ത തൃശൂര്‍ അതിരൂപത തകിടം മറഞ്ഞിരിക്കുന്നു. സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സഭയുടെ പ്രസിദ്ധികരണമായ കത്തോലിക്കാ സഭ രംഗത്ത്‌. ചിന്താപരമായും ആശയപരമായും ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളില്‍നിന്ന്‌ അകലുന്നതിന്‍െറ ക്‌ളാസിക്‌ ഉദാഹരണമാണ്‌ സി.പി.എമ്മും അതിന്‍െറ വിദ്യാര്‍ഥി സംഘടനയും നടത്തുന്ന വികസനവിരോധ സമരങ്ങളുടെ അനുഭവമെന്നാണ്‌ സഭയുടെ കുറ്റപ്പെടുത്തല്‍.
സഭയുടെ നിലപാടമാറ്റത്തിനു കാരണമന്വേഷിച്ചവര്‍ക്ക്‌ മനസ്സിലാക്കാന്‍ ഒരു ബിദ്ധിമുട്ടും ഉണ്ടായില്ല. അത്‌ മറ്റൊന്നുമല്ല. സെന്‍റ്‌ തോമസ്‌ കോളജിന്‌ സ്വയംഭരണ പദവി നല്‍കിയതോടെയാണ്‌ സഭക്ക്‌ യുഡിഎഫിനോടുള്ള എതിര്‍പ്പ്‌ ഇല്ലതായത്‌. അതിനെതിരെ എസ്‌എഫ്‌ഐ രംഗത്തുവന്നതാണ്‌ എല്‍ഡിഎഫ്‌ വിരോധം ആളികത്താന്‍ കാരണമായത്‌. ഇത്രയേയുള്ളു മതമേലധ്യക്ഷന്മാരുടെ രാഷ്ട്രീയം. കോളജിന്‌ സ്വയംഭരണ പദവിക്കൊപ്പം കെട്ടിടം നില്‍ക്കുന്ന ഭൂമിക്ക്‌ പാട്ട കുടിശ്ശിക എഴുതിത്തള്ളി പട്ടയം നല്‍കുകയും ചെയ്‌തതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു.
‘മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക്‌ പ്രകടനം നടത്തിയ ഇടത്‌ വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹിന്ദു പരിവാരങ്ങള്‍ക്കും ന്യൂനപക്ഷ വോട്ടില്‍ കണ്ണ്‌ നട്ടിരിക്കുന്ന സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും പിന്തുണയുണ്ട്‌. ജനവിരുദ്ധരെയും വികസന വിരോധികളെയും വര്‍ഗീയ തിമിരം ബാധിച്ചവരെയും ജനം തിരിച്ചറിയും’ എന്നാണ്‌ പ്രസിദ്ധീകരണത്തില്‍ പറയുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply