അച്യൂതമേനോന്‍ ഭീരുവായിരുന്നു – സിപിഐയും

സി.പി.എം ‘പേടി’യില്‍ സി. അച്യുതമേനോന്‍ സി.പി.ഐയുടെ ഒഴിവാക്കല്‍ എന്ന വാര്ത്ത കണ്ടപ്പോള് ഒരത്ഭുതവും തോന്നിയില്ല. കാരണം മേനോന്‍ രാഷട്രീയഭീരുവായിരുന്നു. സിപിഐയും അങ്ങനെതന്നെ. സി.പി.ഐയുടെ എക്കാലത്തെയും ഉന്നത നേതാവായ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെക്കുറിച്ച് തെക്കുംഭാഗം മോഹന്‍ എഴുതിയ ‘ജനാധിപത്യകേരളത്തില്‍ അച്യുതമേനോന്‍’ എന്ന പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘പ്രഭാത് ബുക്ഹൗസ്’ തഴഞ്ഞതായാണ് വാര്‍ത്ത. പ്രഭാത് ബുക്‌സ് പ്രസിദ്ധീകരണത്തിനെടുത്ത് ഇന്ന് പ്രകാശനം നടത്താന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് തിരുവനന്തപുരം പ്രസ്‌ക്‌ളബില്‍ നടക്കുന്ന പരിപാടിയുടെ നോട്ടീസും പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞദിവസം പ്രഭാത് […]

achuസി.പി.എം ‘പേടി’യില്‍ സി. അച്യുതമേനോന്‍ സി.പി.ഐയുടെ ഒഴിവാക്കല്‍ എന്ന വാര്ത്ത കണ്ടപ്പോള് ഒരത്ഭുതവും തോന്നിയില്ല. കാരണം മേനോന്‍ രാഷട്രീയഭീരുവായിരുന്നു. സിപിഐയും അങ്ങനെതന്നെ.
സി.പി.ഐയുടെ എക്കാലത്തെയും ഉന്നത നേതാവായ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെക്കുറിച്ച് തെക്കുംഭാഗം മോഹന്‍ എഴുതിയ ‘ജനാധിപത്യകേരളത്തില്‍ അച്യുതമേനോന്‍’ എന്ന പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘പ്രഭാത് ബുക്ഹൗസ്’ തഴഞ്ഞതായാണ് വാര്‍ത്ത.
പ്രഭാത് ബുക്‌സ് പ്രസിദ്ധീകരണത്തിനെടുത്ത് ഇന്ന് പ്രകാശനം നടത്താന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് തിരുവനന്തപുരം പ്രസ്‌ക്‌ളബില്‍ നടക്കുന്ന പരിപാടിയുടെ നോട്ടീസും പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞദിവസം പ്രഭാത് ബുക് ഹൗസ് മേധാവി വിളിച്ച് പ്രസിദ്ധീകരിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. സി.പി.എം വിരുദ്ധ പുസ്തകമാണിതെന്നും  പ്രസിദ്ധീകരിച്ചാല്‍ ഇടതുമുന്നണിയില്‍ സി.പി.ഐ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞത്രെ.
സിപിഎമ്മിനെ കുറിച്ച് കുറെ വിമര്‍ശനങ്ങള്‍ മേനോന്‍ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ടത്രെ. ബുദ്ധിമാനും ഭീരുവുമായിരുന്ന അദ്ദേഹം താന്‍ മരിച്ച ശേഷമേ പുസ്തകം പ്രസിദ്ധീകരിക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നതായാണ് തെക്കുംഭാഗം പറയുന്നത്. എന്നാല്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളൊന്നും പുതിയതല്ല. രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കറിയാവുന്നവ തന്നെ.  തൃശൂരില്‍ വെച്ച് സി.പി.എം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗത മുതല്‍ ഇ.എം.എസ്, ഗൗരിയമ്മ എന്നിവരെക്കുറിച്ചുള്ള വിവാദപരമായ പരാമര്‍ശങ്ങള്‍ വരെ അടങ്ങുന്നതാണത്രെ പുസ്തകം. അഴീക്കോടന്‍വധവുമായി ബന്ധപ്പെട്ട് തൃശൂരിലും പരിസരങ്ങളിലും അന്ന് ധാരാളം കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. അതിലൊന്നിലും സിപിഎം താല്‍പര്യം കാട്ടിയില്ല. ആര്യന്‍ ഗ്രൂപ് എന്ന കാപാലികസംഘം അഴീക്കോടനെ കുത്തിക്കൊലപ്പെടുത്തി എന്ന് ദേശാഭിമാനി പത്രം തുടക്കംമുതല്‍ എഴുതിപ്പിടിപ്പിച്ചു. ഏതോ മുന്‍ധാരണകള്‍ ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്നതുപോലെ’ എന്നാണ് അഴീക്കോടന്‍വധത്തെക്കുറിച്ച് അച്യുതമേനോന്‍ പറയുന്നത്. ഇതൊരു പുതിയ കാര്യമല്ല. അഴിക്കോടന്‍ വധം ആര്യനിലും നക്‌സലൈറ്റുകളിലും കെട്ടിവെച്ച് പാര്‍ട്ടി എന്തൊക്കെയോ മറച്ചുവെക്കുന്നു എന്ന് പകല്‍ പോലെ വ്യക്തമാണ്. പിന്നെ ഇഎംഎസിനെ കുറിച്ചുള്ള പരാമര്ശം. എന്തുചോദിച്ചാലും ‘നഹി, നഹി’ എന്നുപറഞ്ഞ് എന്തിനെയും വ്യാഖ്യാനിക്കുന്ന പ്രസിദ്ധ താര്‍ക്കികനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയുടെ പിന്മുറക്കാരനാണ് ഇ.എം.എസ് എന്ന് അച്യുതമേനോന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ടത്രെ. ഇതിലും എന്തു പുതുമ?  എ.കെ.ജിയും ഇ.എം.എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച സൂചനകളും പുസ്തകത്തിലുണ്ട്.
അപ്പോഴും പുതുതായി ഒന്നും പുസ്തകത്തിലുണ്ടെന്നു തോന്നുന്നില്ല. മേനോന്‍ എഴുതുകയും പ്രഭാത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതു മാത്രമായിരുന്നു പുതുതായുണ്ടായിരുന്നത്. എന്നാല്‍ അതിനുള്ള ധൈര്യം മേനോന്റെ പിന്‍ഗാമികള്‍ക്ക് എങ്ങനെ ഉണ്ടാകും?
1970മുതല്‍് 7 വര്‍ഷം കരുണാകരനെ ഭയന്ന്, കേരളത്തില്‍ റബ്ബര്‍ സ്റ്റാബ് ഭരണം നടത്തിയ വ്യക്തിയായിരുന്നു അച്യുതമേനോന്‍. അടിയന്തരാവസ്ഥകാലത്ത് ഈ ഭീതി ഏറ്റവും മൂര്‍ദ്ധന്യത്തിലായി. അടിയന്തരാവസ്ഥയിലെ എല്ലാ പാതകങ്ങളും നടന്നത് അദ്ദേഹം മുഖ്യനായിരിക്കുമ്പോഴായിരുന്നല്ലോ. അതിന്റെ മനസ്താപം മൂലമാകാം മേനോന്‍ രാഷ്ട്രീയം വിട്ടതും തേക്കിന്‍കാട് മൈതാനത്തില്‍ കാറ്റുകൊണ്ടിരുന്ന് ശിഷ്ടകാലം കഴിച്ചതും. അപ്പോഴും മേനോനില്‍ നിന്നൊരു വെളിപ്പെടുത്തല്‍ കേരളം പ്രതീക്ഷിച്ചു. രാജന് എന്തു പറ്റി, രാജന്റെ മൃതദേഹം എന്തുചെയ്തു? എന്റെ മകനെ എന്തിനു മഴയത്തിനിയും നിര്‍ത്തുന്നു എന്നു ചോദിച്ച് ഒരു പിതാവും മകനെയോര്‍ത്ത് മാനസികമായി തളര്‍ന്ന അമ്മയും എത്ര തിരക്കിയിട്ടും ഒരുകാലത്ത് അവരുടെ വസതിയില്‍ ഒളിവില്‍ കഴിഞ്ഞ മേനോന്‍ നിശബ്ദനായിരുന്നു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ധൈര്യം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിന്നെങ്ങിനെ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കതുണ്ടാകും?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply