അങ്കം കൊഴുപ്പിക്കാന്‍ ആന്റണിയെത്തി
ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചാരണരംഗം കൊഴുപ്പിക്കാന്‍ എ കെ ആന്റണിയെത്തി. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് പര്യടനം ആരംഭിക്കുന്ന ആന്റണി തിരഞ്ഞെടുപ്പുവരെ കേരളത്തിലുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുഡിഎഫിന്റെ ചുക്കാന്‍ അദ്ദേഹത്തിന്റെ കൈവശമായിരിക്കും. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഇടതുമുന്നണിയിലുണ്ടായ അഭിപ്രായ ഭിന്നതകളും വിഎസിന്റെ നിലപാടുകളും മൂലം ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ഇടതുമുന്നണി ഇപ്പോള്‍ നില മെച്ചപ്പെടുത്തി എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കൂടാതെ മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം യുഡിഎഫിനു ക്ഷീണമായി. ഈ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി തന്നെ യുഡിഎഫിന്റെ പ്രതിരോധത്തിന്റെ ചുമതല ഏറ്റടുക്കുന്നത്. പ്രതിരോധം പിന്നീട് അക്രമണമാക്കാന്‍ ആന്റണിക്കു കഴിയുമോ […]
ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചാരണരംഗം കൊഴുപ്പിക്കാന്‍ എ കെ ആന്റണിയെത്തി. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് പര്യടനം ആരംഭിക്കുന്ന ആന്റണി തിരഞ്ഞെടുപ്പുവരെ കേരളത്തിലുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുഡിഎഫിന്റെ ചുക്കാന്‍ അദ്ദേഹത്തിന്റെ കൈവശമായിരിക്കും.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഇടതുമുന്നണിയിലുണ്ടായ അഭിപ്രായ ഭിന്നതകളും വിഎസിന്റെ നിലപാടുകളും മൂലം ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ഇടതുമുന്നണി ഇപ്പോള്‍ നില മെച്ചപ്പെടുത്തി എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കൂടാതെ മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം യുഡിഎഫിനു ക്ഷീണമായി. ഈ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി തന്നെ യുഡിഎഫിന്റെ പ്രതിരോധത്തിന്റെ ചുമതല ഏറ്റടുക്കുന്നത്. പ്രതിരോധം പിന്നീട് അക്രമണമാക്കാന്‍ ആന്റണിക്കു കഴിയുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും ചില ഘടകകക്ഷികളില്‍നിന്നും ഉണ്ടാകുന്ന ക്ഷീണം മാറ്റാന്‍ ആന്റണി – സുധീരന്‍ – ചെന്നിത്തല കൂട്ടുകെട്ടിനു കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
സിപിഎമ്മിനും ബിജെപിക്കുമെതിരെ കടുത്ത അക്രമമഴിച്ചുവിട്ടാണ് ആന്റണി രംഗത്തിറങ്ങിയിരിക്കുന്നത്. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.. അരിവാള്‍ ചുറ്റികയില്‍ മത്സരിപ്പിക്കാന്‍ സി.പി.എമ്മിന് ഭയമാണ്. ബഹുജന അടിത്തറ കുറഞ്ഞുവെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തന്നെ ബോധ്യമായിരിക്കുന്നു. അവര്‍ ഇന്നും തുടരുന്നത് കാലഹരണപ്പെട്ട പരിപാടികളും നയങ്ങളും ശൈലികളുമാണ്. പഴഞ്ചന്‍ പാര്‍ട്ടിയായി അവര്‍ മാറി. കേരളം മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. അല്ലാതെ മുദ്രാവാക്യങ്ങളല്ല. തൊഴില്‍ നല്‍കുന്നതാണ് ഒരു പ്രധാനകാര്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സാഹചര്യം കോണ്‍ഗ്രസിന് വളരെ അനുകൂലമാണ്. യു.ഡി.എഫിന് കഴിഞ്ഞതവണത്തെക്കാള്‍ ഒരു സീറ്റെങ്കിലും തങ്ങള്‍ക്ക് അധികം കിട്ടുമെന്ന് ആന്റണിക്ക് സംശയമില്ല. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോട് ജനങ്ങള്‍ക്ക് വെറുപ്പാണ്.
പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ദേശീയതലത്തിലും കിട്ടുമെന്ന് ആന്റണി പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ് നടക്കുക. ഗുജറാത്തല്ല ഇന്ത്യ. കേരളത്തിലേയും ഗുജറാത്തിലേയും ഗ്രാമങ്ങള്‍ പോയി കണ്ട് താരതമ്യം ചെയ്‌തുനോക്കണം. അപ്പോള്‍ മനസ്സിലാകും കേരളത്തിലെ ഗ്രാമങ്ങള്‍ സ്വര്‍ഗമാണെന്ന് – മോദിയുടെ അവകാശവാദങ്ങളെ ആന്റണി വെല്ലുവിളിച്ചു.
ഗുജറാത്തിന്റെ പേരും പറഞ്ഞ് മോഡിതരംഗം എന്ന പേരില്‍ ആര്‍.എസ്.എസ്സും സംഘപരിവാറും കോര്‍പറേറ്റുകളും ചേര്‍ന്ന് ഒരു അന്തരീക്ഷം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. മോദിയുടെ അജണ്ട ഇന്ത്യയുടെ ഐക്യത്തിന് അപകടമാണ്. ഇന്ത്യയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള അജണ്ടയാണ്. പാകിസ്‌താന് പ്രിയപ്പെട്ടത് മൂന്നു എ.കെകളാണെന്ന മോദിയുടെ പരിഹാസത്തോട് ഇത് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. ശത്രുക്കളെ സഹായിക്കുന്ന നടപടിയായിപ്പോയി, ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി നേതാക്കള്‍ ഇങ്ങനെ പറയാമോ എന്ന് ചിന്തിക്കണമെന്നും ആന്റണി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളേയും ആന്റണി ഉയര്‍ത്തികാട്ടി. ഭക്ഷണം അവകാശമാക്കുമെന്ന വാഗ്‌ദാനം ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കി. വിദ്യാഭ്യാസം അവകാശമാക്കുമെന്ന വാഗ്‌ദാനവും നടപ്പാക്കി തുടങ്ങി. വിവരാവകാശ നിയമം നടപ്പിലാക്കി. അടുത്തത് പെന്‍ഷനും ആരോഗ്യവും അവകാശമാക്കുമെന്നാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നത്.
സലിംരാജ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കോടതിയുടെ വിധി സി.ബി.ഐ അന്വേഷിക്കണമെന്നാണ്, സര്‍ക്കാരിന്റെ നിലപാടും അത് തന്നെയല്ല എന്നായിരുന്നു മറുപടി. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന അഭിപ്രായം തനിക്കില്ല.
ഇതൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പിനുശേഷം ബിജെപിയെ ഒഴിവാക്കി കൊണ്ടൊരു കൂട്ടുകക്ഷി ഭരണമുണ്ടാകാമെന്നും അതില്‍ ആരും സഹകരിക്കാമെന്നും സൂചിപ്പിക്കാനും ആന്റണി മറന്നില്ല. കേരളത്തിലെ സിപിഎം നേതാക്കള്‍ അതംഗീകരിക്കുന്നില്ലെങ്കിലും പ്രകാശ് കാരാട്ടും അടുത്തയിടെ ഈ സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസ്സ് മൂന്നാം മുന്നണിക്കോ അതോ തിരിച്ചോ ആയിരിക്കും പിന്തുണ നല്‍കുക എന്നതാണ് അവര്‍ തമ്മിലുള്ള ഭിന്നത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in