അക്രമരാഷ്ട്രീയം തുടരുമ്പോള്‍…..

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലേ? ഇല്ലെന്നാണ് ഓരോ ദിവസവും ഉണ്ടാകുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തിരൂര്‍ മംഗലം ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദപ്രകടനത്തിനിടെ സി.പി.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ.കെ. അബ്ദുല്‍മജീദ് (55), ഈസ്പ്പാടത്ത് അര്‍ഷദ് (35) എന്നിവരെവെട്ടുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ട സംഭവം ഈ ലിസ്റ്റിലെ അവസാനത്തേത്. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു. കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന […]

thali_20140130112058

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലേ? ഇല്ലെന്നാണ് ഓരോ ദിവസവും ഉണ്ടാകുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തിരൂര്‍ മംഗലം ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദപ്രകടനത്തിനിടെ സി.പി.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ.കെ. അബ്ദുല്‍മജീദ് (55), ഈസ്പ്പാടത്ത് അര്‍ഷദ് (35) എന്നിവരെവെട്ടുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ട സംഭവം ഈ ലിസ്റ്റിലെ അവസാനത്തേത്. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു.
കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മംഗലം പഞ്ചായത്ത് ഓഫീസിലാണ് നടന്നത്. സി.പി.എം നേതൃത്വംനല്‍കുന്ന വികസനസഖ്യം മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ മംഗലത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ആഹ്ലാദപ്രകടനം കടന്നു പോകുന്നതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ കെ.ടി. അബ്ദുല്‍ലത്തീഫിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് അബ്ദുല്‍ലത്തീഫ് തൊട്ടടുത്ത തേനായിപറമ്പില്‍ ഇസ്മയിലിന്റെ കടയില്‍ കയറിയപ്പോള്‍ കടയ്ക്കുനേരെ കല്ലേറുണ്ടായി. ഈ സംഭവത്തിന് ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരസ്യമായി വെട്ടേറ്റതും ദശ്യങ്ങള്‍ പുറത്തുവന്നതും.
കാലിനും ദേഹത്തുമാണ് മജീദിന് വെട്ടേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അര്‍ഷദിന് പരിക്കേറ്റത്. മംഗലംപുറത്തൂര്‍ റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അക്രമരാഷ്ട്രീയം തുടരുമ്പോള്‍…..

  1. It is a criminal act evolved either from stupidity or in haste.

    LDF is going to get a significant number of votes the next time those place goes to ballot, with the help of this act.

    Another interesting thing about this incident is the time and venue they choose. They don’t care who ever watch it.

    They seems sure about the outcome. They are either backed up with heavy assurances or they are brainwashed cleverly. Either cases, its bad.

Leave a Reply