അക്കാദമികളിലെ കക്ഷിരാഷ്ട്രീയം

ഇടതുപക്ഷഭരണം സാംസ്‌കാരിക സ്ഥാപനങ്ങളെപോലും രാഷ്ട്രീയവല്‍ക്കാറുണ്ടെന്ന കാര്യം പുതുമയുള്ളതല്ല. സാംസ്‌കാരവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും രാഷ്ട്രീയത്തില്‍ നിന്ന് അന്യമാണെന്നല്ല അര്‍ത്ഥം. എന്നാല്‍ ഇവിടെ നടക്കുന്നത് കക്ഷിരാഷ്ട്രീയവല്‍ക്കരണമാണെന്നതാണ് വസ്തുത. അക്കാദമി ഭാരവാഹികളെ നിയമിക്കുന്നതുമുതല്‍ പ്രവര്‍ത്തനങ്ങളലുടനീളം ഈ പ്രവണത കൂടുതല്‍ ശക്തമാകുന്നത് ഇടതു ഭരണ കാലത്താണ്. പോയ രണ്ടു വാരത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ അനുബന്ധപരിപാടികള്‍ ഈ പ്രവണതയുടെ മികച്ച ഉദാഹരണമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി അക്കാദമി ഓഡിറ്റോറിയത്തില്‍ ചിത്രകാരന്‍ ഗായത്രിയുടെ സംവിധാനത്തിലൊരുക്കിയ ‘ഓര്‍മകളുണ്ടായിരിക്കണം’ എന്ന സാംസ്‌കാരികപ്രദര്‍ശനം […]

20170409_181556

ഇടതുപക്ഷഭരണം സാംസ്‌കാരിക സ്ഥാപനങ്ങളെപോലും രാഷ്ട്രീയവല്‍ക്കാറുണ്ടെന്ന കാര്യം പുതുമയുള്ളതല്ല. സാംസ്‌കാരവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും രാഷ്ട്രീയത്തില്‍ നിന്ന് അന്യമാണെന്നല്ല അര്‍ത്ഥം. എന്നാല്‍ ഇവിടെ നടക്കുന്നത് കക്ഷിരാഷ്ട്രീയവല്‍ക്കരണമാണെന്നതാണ് വസ്തുത. അക്കാദമി ഭാരവാഹികളെ നിയമിക്കുന്നതുമുതല്‍ പ്രവര്‍ത്തനങ്ങളലുടനീളം ഈ പ്രവണത കൂടുതല്‍ ശക്തമാകുന്നത് ഇടതു ഭരണ കാലത്താണ്.
പോയ രണ്ടു വാരത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ അനുബന്ധപരിപാടികള്‍ ഈ പ്രവണതയുടെ മികച്ച ഉദാഹരണമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി അക്കാദമി ഓഡിറ്റോറിയത്തില്‍ ചിത്രകാരന്‍ ഗായത്രിയുടെ സംവിധാനത്തിലൊരുക്കിയ ‘ഓര്‍മകളുണ്ടായിരിക്കണം’ എന്ന സാംസ്‌കാരികപ്രദര്‍ശനം പ്രകടമായും കമ്യൂണിസ്റ്റ് പ്രദര്‍ശനമായിരുന്നു. രണ്ടു ഭാഗങ്ങളായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കേരളം പിന്നിട്ട 60 വര്‍ഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്രവസ്തുതകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഭാഗമെന്നായിരുന്നു അവകാശവാദം. എന്നാല്‍ പ്രദര്‍ശനത്തിന്റെ ഏറിയ പങ്കും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും കമ്യൂണിസ്റ്റ് സര്‍ക്കരുകളുടേയും അപദാനങ്ങള്‍ വാഴ്ത്തുന്നതായിരുന്നു. അവയിലാകട്ടെ വസ്തുതാപരമായി കാര്യമായി ഒന്നുമുണ്ടായിരുന്നില്ല താനും. കേറിചെല്ലുന്നിടം തന്നെ പിണറായി വിജയന്റെ തിരിയുന്ന ചിത്രത്തോടെയായിരുന്നു. വലതുപക്ഷത്തിന്റെ വിപത്തുകള്‍ വേട്ടയാടുന്ന കേരളീയസമൂഹത്തെ ശരിയിലേക്ക് നയിക്കുന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ നടപ്പാക്കുന്ന കര്‍മപദ്ധതികളെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളായിരുന്നു പ്രദര്‍ശനങ്ങളലേറേയും. വിദ്യാഭ്യാസരംഗത്തെ വിപണിവല്‍ക്കരണത്തിനെതിരായ നടപടികളെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നു എന്നു പറയുമ്പോള്‍ അവിടെ ഇടതുപക്ഷത്തെ കുറ്റവിമുക്തമാക്കുന്നു. ഇഎംഎസിന്റെ ചിത്രത്തിലൂടേയും പ്രംസംഗത്തിലൂടേയും പാര്‍ട്ടി പരിപാടികളെപോലും പ്രദര്‍ശനം മറികടക്കുന്നു. നക്‌സലൈറ്റ് പ്രസ്ഥാനം, ദളിത് – ഫെമിനിസ്റ്റ് പ്രസ്ഥാനം തുടങ്ങി ഇക്കാലയളവിലുണ്ടായ ഒരു ചലനങ്ങളും കാണാന്‍ ഗായത്രിക്കാവുന്നില്ല.
പ്രദര്‍ശനത്തിന്റെ രണ്ടാം ഭാഗം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടതാണ്. ലെനിന്റെ പ്രസംഗത്തോടയാണത് ആരംഭിക്കുന്നത്. ഒക്‌ടോബര്‍ വിപ്ലവം മുതലാളിത്തചൂഷണത്തെ എങ്ങനെ എതിരിട്ടുവെന്നും മറ്റ് രാജ്യങ്ങളില്‍ ഉരുത്തിരിയുന്ന തൊഴിലാളിവര്‍ഗമുന്നേറ്റങ്ങള്‍ക്ക് എങ്ങനെ പ്രചോദനമരുളിയെന്നും പ്രദര്‍ശനം ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നു. ടോള്‍സ്‌റ്റോയ്, ദസ്തയേവ്‌സ്‌കി, മയകോവ്‌സ്‌കി, ഷൊളൊഖോവ്, തുര്‍ഗനേവ്, പുഷ്‌കിന്‍, ഗൊഗോള്‍, മാക്‌സിം ഗോര്‍ക്കി തുടങ്ങിയ എഴുത്തുകാരുടെ രേഖാചിത്രങ്ങളും സംഭാവനകളും സംക്ഷിപ്തമായി രേഖപ്പെടുത്തിയ പേനലുകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഒക്‌ടോബര്‍ വിപ്ലവം പ്രമേയമാക്കി തയാറാക്കിയ ഡോക്യുമെന്ററികളില്‍നിന്നും സെര്‍ജീ ഐസെന്‍സ്റ്റീന്റെ ബാറ്റില്‍ഷിപ് പൊടംകിന്‍ അടക്കമുള്ള സിനിമകളില്‍നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ അലയൊലികള്‍ ഇരമ്പുന്ന മലയാളകൃതികളുടെയും എഴുത്തുകാരുടെയും ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ വിപ്ലവം സൃഷ്ടിച്ച അലയൊലികള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും ലോകത്തെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ എങ്ങനെ തകര്‍ന്നുവെന്നും ഗായത്രിക്കറിയില്ല എന്നു തോന്നുന്നു. ജനാധിപത്യധ്വംസനമായിരുന്നു അവിടങ്ങളിലെ തകര്‍ച്ചയുടെ മുഖ്യകാരണമെന്ന് ഇനിയും അംഗീകിരക്കാന്‍ ഇടതുപക്ഷം തയ്യാറല്ലല്ലോ. ട്രോട്‌സ്‌കിയുടെ മരണത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ അതു പാര്‍ട്ടി നടത്തിയ കൊലയാണെന്നും മറച്ചുവെക്കുന്നു. മറുവശത്ത് ചെഗ്വരയെ ഉദാത്തവല്‍ക്കരിക്കുന്നതും എന്തിനാണെന്നു മനസ്സിലായില്ല.
പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളുടേയും അവസ്ഥ ഏറെക്കുറെ ഇതുതന്നെ. ഉദ്ഘാടകനായിരുന്ന മറാഠി ദളിത് എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്ക്വാദ് തന്റെ പ്രസംഗം ഉജ്ജ്വലമാക്കി. താന്‍ പ്രധാനമന്ത്രിയായാല്‍ കഴുതയെ ദേശീയമൃഗമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തുടര്‍ദിവസങ്ങളില്‍ നടന്ന സെമിനാറുകളിലെ പ്രഭാഷകര്‍ മിക്കവാറും ഇടതുപക്ഷ നായകരായിരുന്നു. പലര്‍ക്കും സംസാരിക്കുന്ന വിഷയങ്ങളോട ഒരു ബന്ധവുമുണ്ടായിരുന്നില്ലതാനും. ഉദാഹരണമായി സമരമുഖങ്ങളിലെ സര്‍ഗ്ഗാത്മകതയെ കുറിച്ച സെമിനാറില്‍ അധ്യക്ഷനായിരുന്ന അശോകന്‍ ചെരുവിലിനെയോ പ്രഭാഷകനായിരുന്ന കെ രാജന്‍ എം എല്‍ എയേയോ പ്രൊഫ ടി ഉഷാകുമാരിയേയോ ഒരു സര്‍ഗ്ഗാത്മകസമരത്തിലും കണ്ടിട്ടില്ല. നില്‍പ്പു സമരം, ഇരിപ്പു സമരം, ചുംബന സമരം എന്നു തുടങ്ങി കേരളത്തിലെ അടിസ്ഥാനവിഭാഗങ്ങളായ ദളിതരും ആദിവാസികളും സ്ത്രീകളുമെല്ലാം നടത്തുന്ന പോരാട്ടങ്ങളോട് മുഖംതിരിനില്‍ക്കുന്ന ഇവര്‍ക്കങ്ങിനെ ഇത്തരമൊരു വിഷയത്തെ കുറിച്ച് സാംസാരിക്കാനാവുമെന്നറിയില്ല. മാധ്യമങ്ങളും സമ്മതിയുടെ നിര്‍മ്മിതിയും എന്ന വിഷയത്തില്‍ സംസാരിച്ചത് അതുതന്നെ ചെയ്യുന്ന പ്രഭാവര്‍മ്മയും എന്‍ പി ചന്ദ്രശേഖരനും മറ്റും. സാഹിത്യവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ പലതും മെച്ചപ്പെട്ടതായിരുന്നു എന്നത് ശരിതന്നെ. പക്ഷെ ആത്യന്തികമായി കക്ഷിരാഷ്ട്രീയത്തിന്റെ പ്രചാരണമായിരുന്നു ഈ പ്രദര്‍ശനവും സെമിനാറുകളും നിര്‍വ്വഹിച്ചതെന്ന് പറയാതിരിക്കാനാവില്ല.
ഇതിനൊരു മറുവശം കൂടിയുണ്ട്. രണ്ടാഴ്ച മുമ്പ് ലളിതകലാ അക്കാദമിയുടെ മുന്‍കൈയില്‍ പന്തീഭോജനത്തിന്റഎ ശതാബ്ദിയെ മുന്‍നിര്‍ത്തി ഇത്തരത്തില്‍ സെമിനാറുകളും കലാവിഷ്‌കാരങ്ങളുമൊക്കെയായി ഒരു വന്‍പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി നടത്തിയ പന്തീഭോജനത്തില്‍ മീനും ചിക്കനും പന്നിയും ഉണ്ടായിരുന്നു. എന്നാല്‍ ബീഫിനെ ഭംഗിയായി ഒഴിവാക്കി. എന്താണിതിന്റെ രാഷ്ട്രീയം. അക്കാദമികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ കാപട്യം ഈ രണ്ടു സംഭവങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply