അംബാനിയെ തൊട്ടപ്പോള്‍ പൊള്ളിയെന്ന് കെജ്‌രിവാള്‍

അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊള്ളിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു. ജന്‍ലോക്പാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് ചെയ്യാന്‍ കാരണം അനില്‍ അംബാനിയുടെ സമ്മര്‍ദമാണെന്ന അദ്ദേഹത്തന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. അഴിമതി തടയുന്നതിനുള്ള ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുകയായിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. ബില്ലിനെ അനുകൂലിച്ച് 27 എം.എല്‍.എമാര്‍ വോട്ട് ചെയ്തപ്പോള്‍ 42 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. […]

07kejriwal

അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊള്ളിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു. ജന്‍ലോക്പാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് ചെയ്യാന്‍ കാരണം അനില്‍ അംബാനിയുടെ സമ്മര്‍ദമാണെന്ന അദ്ദേഹത്തന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. അഴിമതി തടയുന്നതിനുള്ള ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുകയായിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. ബില്ലിനെ അനുകൂലിച്ച് 27 എം.എല്‍.എമാര്‍ വോട്ട് ചെയ്തപ്പോള്‍ 42 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് ദല്‍ഹി സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആംആദ്മിയുടെ മന്ത്രിമാര്‍ എല്ലാവരും രാജികത്ത് നല്കിയിട്ടുണ്ട്.
അശാസ്ത്രീയമായ ഗ്യാസ് വിലയെ ചൊല്ലി മുകേഷ് അംബാനിക്കെതിരായി കേസ് എടുത്തതുകൊണ്ടാണ് ജന്‍ലോക്പാല്‍ബില്‍ അവതരിപ്പിക്കുന്നതിനെതിരായി കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. 10 വര്‍ഷം യു.പി.എ സര്‍ക്കാരിനെ നിയന്ത്രിച്ചത് മുകേഷ് അംബാനിയാണ്. ജനങ്ങളോടുള്ള തങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ജന്‍ലോക്പാല്‍ ബില്ലെന്നും അദ്ദേഹം രാജിക്ക് മുമ്പായി പ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവേദിയില്‍ വെച്ച് രാജിക്കത്ത് പ്രവര്‍ത്തകരെ കാണിച്ചശേഷമാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
സഭ ചേര്‍ന്നയുടന്‍ ബില്‍ തിടുക്കത്തില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ മാര്‍ഗത്തിലൂടെ ബില്‍ അവതരിപ്പിക്കണമെന്നാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടത്.
ഒരു തവണ നിര്‍ത്തിവച്ചശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ലഫ്. ഗവര്‍ണറുടെ കത്ത് സ്പീക്കര്‍ സഭയില്‍ വായിച്ചു. തുടര്‍ന്ന് കത്ത് വോട്ടിനിടണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എന്നാല്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കത്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ബഹളത്തിനിടെ കെജ്‌രിവാള്‍ ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ പ്രധാന വാഗ്ദാനമായിരുന്നു ജന്‍ലോക്പാല്‍ ബില്ലെന്നും അത് നടപ്പിലാവാത്തതിനെ തുടര്‍ന്ന് പദവിയില്‍ ഇരിക്കുന്നതിന് അര്‍ത്ഥമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും അംബാനിയുടെ ചൊല്‍പടിക്കാണ്. പാര്‍ട്ടികള്‍ തമ്മില്‍ അണിയറ ബന്ധം നിലനില്‍ക്കുന്നുണ്ട്. ജന്‍ലോക്പാല്‍ ബില്‍ വന്നിരുന്നെങ്കില്‍ പല ഉന്നതരും അകത്തായേനെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോഡിക്ക് ഇത്രയും പണം കിട്ടിയത് എവിടെയെന്ന് സംശയമുണ്ടാക്കുന്നു എന്നും കെജ്‌രിവാള്‍ പറഞ്ഞു.
എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ രാജി കാരണമാകുമെന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply