ഗാഡ്ഗില്‍ : തന്ത്രങ്ങളുമായി വിഎസ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

download

വിഎസ് പതിവുപോലെ തന്ത്രങ്ങള്‍ മിനയുകയാണ്. പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടെങ്കിലും രാജിവെക്കാന്‍ തയ്യാറാകാതെ, പൊതുജനങ്ങള്‍ക്കുമുന്നില്‍ ഇമേജ് നിലനിര്‍ത്താനുള്ള പതിവുതന്ത്രം തന്നെ. ഇക്കുറി അതിനായി അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്നു മാത്രം.
പാര്‍ട്ടിക്ക് പുറത്ത് വലിയ പിന്തുണ കിട്ടുന്നമെന്ന് ഉറപ്പുള്ളതിനാലാണ് വിഎസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത് എന്നു വ്യക്തം. കഴിഞ്ഞ ദിവസം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളാനാവശ്യപ്പെട്ട് ഹൈറഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്താണ് വിഎസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവശ്യപ്പെട്ടത്. എന്നാല്‍ അതിലെ തമാശ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണസമിതി ഗാഡ്ഗിലിനും എതിരാണെന്ന് ആര്‍ക്കാണറിയാത്തത്. ഗാഡ്ഗില്‍ തല്‍ക്കാലം നടപ്പാക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് അവര്‍ കസ്തൂരിരംഗനില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വിഎസിനു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിറ്റേന്നു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കണമായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തുമെന്നു പറഞ്ഞ വിഎസ് അവസാന നിമിഷം പിന്മാറുകയായിരുന്നു. ബിജെപി പ്രസിഡന്റ് വി മുരളീധരനും ഹരിത എംഎല്‍എമാരായ വിഡി സതീശനും ടിഎന്‍ പ്രതാപനുമൊക്കെ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തു.
എന്തായാലും വിഎസിന്റെ തന്ത്രം വ്യക്തമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം കയ്യോടെ രംഗത്തെത്തി. തെറ്റിദ്ധാരണമൂലമാണ് വിഎസ് അങ്ങനെ പറഞ്ഞതെന്നു പിണറായി പറഞ്ഞു. എന്നാല്‍ തനിക്കു തെറ്റിദ്ധാരണയില്ലെന്ന് വിഎസ് തിരിച്ചടിച്ചു. എന്നാല്‍ പതിവില്‍നിന്ന് വ്യത്യസ്ഥമായി ഇക്കുറി കേന്ദ്രനേതൃത്വം രംഗത്തെത്തി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞതാണ് പാര്‍ടി നിലപാടെന്നും വി എസിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കേരളത്തിലെ പാര്‍ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്നോടടുപ്പമുള്ള യെച്ചൂരിതന്നെ ഇക്കാര്യം പറഞ്ഞത് വിഎസിനു ക്ഷീണമായി.
ലോകസഭാ തിരഞ്ഞടുപ്പ് ആസന്നമായ വേളയില്‍ ഫെബ്രുവരിയില്‍ ഫശ്ചിമഘട്ട സംരക്ഷണം മുഖ്യവിഷയമായെടുത്ത് സംസ്ഥാനവ്യാപകമായി പിണറായി വിജയന്റഎ നേതൃത്വത്തില്‍ പ്രചരണ ജാഥക്കൊരുങ്ങുകയാണ് സിപിഎം. ഈ സാഹചര്യത്തില്‍ വിഎസിന്റെ തന്ത്രം എന്തെന്ന് കാത്തിരുന്നു കാണാം.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply