കുടിവെള്ളം മലിനമാക്കുന്ന ജ്വല്ലറി നിര്‍മാണ കമ്പനിക്കെതിരെ ജനങ്ങള്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

xy

തൃശൂര്‍ ജില്ലയില്‍ അവിണിശേരി പഞ്ചായത്തിലെ ചെറുവത്തേരിലെ കിണറുകള്‍ മലിനീകരിക്കുന്ന ജ്വല്ലറി നിര്‍മാണ കമ്പനിക്കെതിരെ തദേശീയവാസികള്‍ കലക്ടറെറ്റിലേക്ക് വിലാപയാത്രയും ധര്‍ണയും നടത്തി. ഇ.ം.ൃ.റ.ങ , മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ ഔദ്യോഗിക എജെന്‍സികള്‍ കുടിവെള്ള യോഗ്യമല്ലെന്ന് സ്ഥിതീകരിച്ചതും. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ജലസഭയില്‍ പരിശോധിച്ച 80 കിണറുകളും ഉപയോഗ്യശൂന്യമെന്നു കണ്ടെത്തിയ ഈ പ്രദേശത്ത് സെന്റ് ആന്റണി ജുവല്ലറി വര്‍ക്ക്‌സ് എന്ന സ്ഥാപനം ഇനിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് കടുത്ത നീതി നിഷേധമാണെന്ന് വിലാപ യാത്രയില്‍ ചെറുവത്തേര്‍ പൌരസമിതി ഭാരവാഹികള്‍ അറിയിച്ചു. അവിണിശേരി പഞ്ചായത്ത് ഭരണ സമിതിയും, തൃശൂര്‍ ജില്ലഭരണകൂടവും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആസിഡ് മാലിന്യം, മറ്റ് മാലിന്യങ്ങള്‍ എന്നിവ നേരിട്ട് കുഴല്‍ കിണറുകളിലേക്കും, തണ്ണീര്‍ തടങ്ങളിലേക്കും ഒഴുക്കുന്ന പ്രവണത തുടരുകയാണ്. ഇത് ഇവിടുത്തെ മണ്ണിനും പ്രകൃതിക്കും മാത്രമല്ല ഇവിടുത്തെ ജീവല്‍പ്രകൃതി തന്നെ വിനാശകരമായിരിക്കുന്ന അവസ്ഥയാണുള്ളത്, ആയതിനാല്‍ സെന്റ് ആന്റണിസ് ജൂവല്ലരി വര്‍ക്‌സ് എന്ന സ്ഥാപനം ഉടന്‍ അടച്ചുപൂട്ടണമെന്നും, മണ്ണും വെള്ളവും, ജൈവ പ്രകൃതിയും നശിപ്പിക്കുന്നതിനെതിരെ കമ്പനിക്കെതിരെ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ചെറുവത്തൂരിനെമാലിന്യ മുക്തമാക്കാന്‍ ജില്ലാഭരണ കൂടവും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ധര്‍ണ്ണ അവിശ്യപെട്ടു.
ചെറുവത്തേര്‍ പൌരസമിതി, കേരളശാസ്ത്രസാഹിത്യ പരിഷത്ത്, ചാലക്കുടി റിവര്‍ പ്രോട്ടെക്ഷന്‍ ഫോറം, പ്ലാച്ചിമട ഐക്യദാര്‍ട്യ സമിതി, കേരളീയം കൂട്ടായ്മ, ലാലൂര്‍ മലിനീകരണ വിരുദ്ധസമിതി,പശ്ചിമഘട്ട സംരക്ഷണ സമിതി, മുനിയാട്ടുകുന്ന്! സംരക്ഷണ സമിതി, കുറുമാലി പുഴ പഠന സമിതി, പാപ്പിനിപാടം കുടിവെള്ള സംരക്ഷണ സമിതി,
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി, കൊടകര നെല്‍വയല്‍ സംരക്ഷണ സമിതി,നെടുംബാല്‍ ഭൂസംരക്ഷണ ജാഗ്രതാസമിതി, ഉഴിഞ്ഞാല്‍ പാടം കര്‍ഷക കൂട്ടായ്മ, നെന്മണിക്കര കര്‍ഷക കൂട്ടായ്മ, സുഭാഷ് പല്ലെക്കാര്‍ ജൈവ കൃഷി കൂട്ടായ്മ, പെരുവനം ചിറ സംരക്ഷണ സമിതി എന്നിങ്ങനെ വിപുലമായ സമര സഹായ സമിതികളുടെ പങ്കാളിത്ത ത്തോടെയായിരുന്നു ധര്‍ണ്ണ. വിവിധ രാഷ്ട്രീയ, സാമൂഹിക, ശത്രീയ രംഗത്തെ പ്രമുഖര്‍ അഭിസംബോധനചെയ്ത് സംസാരിച്ചു. പി ആര്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍, മറ്. കെ പി രവിപ്രകാശ്, ടികെ വാസു, കെ ശിവരാമന്‍, എ ടി ജോണ്‍, വി എ ലിന്റോ, ടി രാധാകൃഷ്ണന്‍, പി എ വേലായുധന്‍,ഡോ ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ കെ അനീഷ്‌കുമാര്‍ അദ്ധ്യക്ഷനായി. പൌരസമിതി കണ്‍വീനര്‍ ടി വി ചന്ദ്രന്‍ സ്വാഗതവും എ കെ രമേഷ് നന്ദിയും പറഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply