പുതുപണക്കാരന്‍ ആക്ഷേപിക്കപ്പെടുമ്പോള്‍

സാമൂഹിക മൂലധനവും ഭൗതിക മൂലധനവും പരസ്പരബന്ധിതവും പൂരകവുമാണ്. രണ്ടിന്റേയും സംയോജനമാണ് ഒരു വ്യക്തിയെ ജാത്യാധിഷ്ഠിത-ധനാധിഷ്ടിത സമൂഹത്തില്‍ സമുന്നതനാക്കുന്നത്. ഒന്നിന്റെ അഭാവം പ്രഖ്യാപിത സമുന്നതയെ സ്ഥിരതയെ ചോദ്യം ചെയ്യും. എന്നിരുന്നാലും സാമൂഹിക മൂലധനം ഭൗതിക മൂലധനത്തേക്കാള്‍ മുന്തി നില്‍ക്കുന്ന ഒന്നാണ് എന്നു വരുന്നു. അതിനു കാരണമാകുന്നത് ഫ്യൂഡല്‍ അവശേഷിപ്പുകള്‍ ഇന്നും തുടരുന്ന തലമുറാതീത സഞ്ചാരമാണ്.

മലയാള സിനിമയിലെ ക്ലാസിക് ആക്ഷേപഹാസ്യമാണ് പുതുപ്പണക്കാരുടെ അവതരണം എന്നു കാണാം. മാമുക്കോയയും ജഗതിയും സലിംകുമാറുമെല്ലാം ഗള്‍ഫില്‍ പോയി പണമുണ്ടാക്കി നാട്ടില്‍ തിരിച്ചെത്തുന്ന രംഗങ്ങളുടെ അപഹാസ്യതയില്‍ കുലുങ്ങിച്ചിരിച്ചവരാണ് നമ്മള്‍.

എന്താണ് പുതുപ്പണം? ആരാണ് പുതുപ്പണക്കാരന്‍? പാരമ്പര്യേതരമായി സ്വത്ത് ആര്‍ജിക്കുന്നവന്‍ എന്ന് ചുരുക്കിപ്പറയാം. പാരമ്പര്യമായി ധനവും സ്വത്തുവകകളുമുള്ള വ്യക്തികളില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഇവരുടെ സാമൂഹികാവസ്ഥ. സിനിമയില്‍ മാത്രമല്ല. സമൂഹത്തിലും.

 

 

 

 

 

 

 

 

പരമ്പരാഗതമായല്ലാതെ ധനമാര്‍ജിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം സ്വത്തും സ്വത്വവും തമ്മിലുള്ള വര്‍ഗത്തുടര്‍ച്ചാപരമായ ബാന്ധവമാണ്. നിലവിലെ ഉപരിവര്‍ഗത്തില്‍ മൃഗീയ ഭൂരിപക്ഷവും സ്വത്തിന്റെ പാരമ്പര്യ കൈമാറ്റത്തില്‍ പങ്കാളികളാണ്. അനുഭവിച്ചു പോരുന്ന സ്വത്തുവകകളും ധനവും പാരമ്പര്യ മൂലധനമാണ്. അത് ജാതീയമായ ആധിപത്യം, അധികാര ശ്രേണിയുടേയോ ആധുനിക രാഷ്ട്രീയത്തിന്റെയോ ഭാഗമോ ഭാഗഭാക്കോ ആയിരിക്കല്‍, തൊഴില്‍ – വിദ്യാഭ്യാസ അവസരങ്ങള്‍, കഠിനാദ്ധ്വാനം തുടങ്ങി അനേകം കാരണങ്ങളാല്‍ പൂര്‍വ്വികര്‍ നേടിയെടുത്ത സ്വത്തിന്റെയും സ്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക സ്ഥാനത്തിന്റേയും പങ്കുപറ്റലാണ്.

പരമ്പരാഗത സ്വത്തു കൈമാറ്റ വ്യവസ്ഥയില്‍ നിന്നു വ്യത്യസ്തമായി ധനമാര്‍ജിക്കുന്ന ഒരാള്‍ നേരിടുന്ന പ്രതിസന്ധി, പണാധിഷ്ഠിത സമൂഹത്തില്‍ പണം ഇരട്ടയായി പിരിച്ച പദവിയെ നേടിയെടുക്കുന്നതിലാണ്. രാജഭരണം പോറ്റിയതും ജാതീയ തീറ്റിയതുമായ പാരമ്പര്യത്തെ പ്രതിയുള്ള ഭക്തിയോട് പുതുപ്പണക്കാര്‍ക്ക് ഇടയേണ്ടിവരുന്നു. അല്ലെങ്കില്‍ സാമൂഹ്യബോധം പുതുപ്പണക്കാരുമായി കൊമ്പുകോര്‍ക്കുന്നു. പരമ്പരയായി ഉന്നത വിദ്യാഭ്യാസമുള്ളവരില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒരാളും സമാനമായ പ്രതിസന്ധി മറ്റേതെങ്കിലും വിധത്തില്‍ അനുഭവിക്കാനിടയുണ്ട്.

സാമൂഹിക മൂലധനവും ഭൗതിക മൂലധനവും പരസ്പരബന്ധിതവും പൂരകവുമാണ്. രണ്ടിന്റേയും സംയോജനമാണ് ഒരു വ്യക്തിയെ ജാത്യാധിഷ്ഠിത-ധനാധിഷ്ടിത സമൂഹത്തില്‍ സമുന്നതനാക്കുന്നത്. ഒന്നിന്റെ അഭാവം പ്രഖ്യാപിത സമുന്നതയെ സ്ഥിരതയെ ചോദ്യം ചെയ്യും. എന്നിരുന്നാലും സാമൂഹിക മൂലധനം ഭൗതിക മൂലധനത്തേക്കാള്‍ മുന്തി നില്‍ക്കുന്ന ഒന്നാണ് എന്നു വരുന്നു. അതിനു കാരണമാകുന്നത് ഫ്യൂഡല്‍ അവശേഷിപ്പുകള്‍ ഇന്നും തുടരുന്ന തലമുറാതീത സഞ്ചാരമാണ്.

 

 

 

 

 

ഒരു വ്യക്തി സ്വന്തം അദ്ധ്വാനത്താല്‍ നേടുന്ന സ്വത്തും വിദ്യാഭ്യാസവും പോലെത്തന്നെ പദവികളും ഇതേ നിലയില്‍ പലപ്പോഴും ആക്ഷേപ വിധേയമാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന പേരില്‍ ആക്ഷേപിക്കുന്ന സംഘപരിവാരത്തിലും പ്രധാനമന്ത്രിയെ ചായക്കടക്കാരന്‍ എന്ന നിലയില്‍ അധിക്ഷേപിക്കുന്ന ഇതര സംഘടനാംഗങ്ങളിലും പ്രവര്‍ത്തിക്കുന്നത് ഒരേ ഫ്യൂഡല്‍ അവശേഷിപ്പുകളാണ്. പിണറായിയുടെ കാര്യത്തില്‍ പിതാവിന്റെ വര്‍ഗ-തൊഴില്‍ പശ്ചാത്തലമാണെങ്കില്‍ മോദിയുടേതില്‍ അയാള്‍ തന്നെ അവതരിപ്പിക്കുന്ന (സത്യമാണോ എന്നു പോലും ഉറപ്പില്ലാത്ത) സ്വന്തം ഭൂതകാലമാണ് എന്നു മാത്രം. ഒരു സംസ്ഥാനവും ഒരു രാജ്യമാകെയും ഭരിക്കുന്ന മനുഷ്യരുടെ സ്ഥിതിയിതാണെങ്കില്‍, അധികാര വര്‍ഗത്തിലെ സമുന്നത സ്ഥാനീയര്‍ പോലും വര്‍ഗഭൂതലകാലത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍, സാമാന്യജനത്തിന്റെ പരസ്പരാക്രമണങ്ങളെ ഊഹിക്കാനെളുപ്പമാണ്. പൊതുസമക്ഷം അതിത്ര തീവ്രമാണെങ്കില്‍ നിത്യജീവിതത്തിന്റെ വ്യക്തിഗത സ്വകാര്യതകളില്‍ അത് അതിതീവ്രമാകുമെന്നും.

സാഹചര്യങ്ങള്‍ ഇപ്രകാരം തുടരുന്നു എന്നിരിക്കെ ഇന്നത്തെ പുതുപ്പണക്കാരന്റേയും കുടുബങ്ങളിലെ ഒറ്റപ്പെട്ട വിദ്യാസമ്പന്നരുടേയും നവാധികരികളുടേയും പിന്‍ തലമുറ മേല്‍ പറഞ്ഞ സാമൂഹികാംഗീകാരത്തിന്റെ സ്ഥിരതയെ പ്രാപിച്ചേക്കാം. എന്നാല്‍ അത്തരമൊരു സ്ഥിരതപോലും നിലവിലെ വ്യവസ്ഥയുടെ നേര്‍ത്തുടര്‍ച്ചയുടെ പുതുരൂപമായിരിക്കും. ബോധത്തിലെ സമൂലമായ ജനാധിപത്യ അട്ടിമറികൊണ്ടുമാത്രമേ രോഗാതുരമായ അംഗീകാരത്തുടര്‍ച്ചകള്‍ ഒടുങ്ങുകയുള്ളൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply