ഒളിമ്പിക്‌സിനു ടോക്കിയോ ഒരുങ്ങുന്നു

ടോക്കിയോവിലുള്ള നാഷണല്‍ ഒളിമ്പിക് സ്റ്റേഡിയം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവിട്ടു തയ്യാറാക്കിക്കഴിഞ്ഞു. 80,000 ആളുകളെ ഈ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാകും.

2020 ടോക്കിയോ ഒളിമ്പിക്‌സിനും പാരാ ഒളിമ്പിക്സിനും കേവലം ഒരു വര്ഷം മാത്രം. ഒളിംബിക്‌സ്‌ന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഗെയിംസ് ആരംഭിക്കുന്നതിനായുള്ള കൗണ്ട് ഡൌണ്‍ ആരംഭിച്ചു.

അര്‍ജന്റീനയില്‍ വെച്ച് നടന്ന 125-ാമതു ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയിലാണ് 2020 ലെ ഒളിമ്പിക്‌സ് ജപ്പാനിലെ ടോക്യോയില്‍ നടത്താം എന്ന് തീരുമാനിച്ചത്. 1964 ലാണ് അവസാനം ജപ്പാനില്‍ ഒളിമ്പിക്‌സ് നടന്നത്. അഞ്ചു കായിക ഇനങ്ങള്‍ കൂടി കൂടുതലായി ഈ ഒളിമ്പിക്‌സ് ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഇതിനായി ടോക്കിയോവിലുള്ള നാഷണല്‍ ഒളിമ്പിക് സ്റ്റേഡിയം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവിട്ടു തയ്യാറാക്കിക്കഴിഞ്ഞു. 80,000 ആളുകളെ ഈ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാകും. ജാപ്പനീസ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിന്‍ഡന്റ ആയ സുനേക്കാസുതകെടായാണ് ഒളിമ്പിക്‌സ് എക്‌സിക്യൂട്ടീവ് ബോഡിയുടെ പ്രസിഡന്റ്. 2020 ജൂലൈ 22 നു ആരംഭിച്ചു ആഗസ്ത് 9 നു അവസാനിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. 34 ഇനങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്.

ഒളിമ്പിക്‌സ് ഗ്രാമത്തിനകത്തു 8 കിലോ മീറ്റര്‍ ചുറ്റളവില്‍ 27 വേദികള്‍ ഉണ്ടായിരിക്കും. ഫുട്‌ബോളിനായി 6 വേദികളും ഒളിമ്പിക് ഗ്രാമത്തിനു പുറത്തു 3 വേദികളും ഗ്രാമത്തിനു 8 കിലോമീറ്ററിന് വെളിയില്‍ 3 വേദികളും ഉണ്ടാകും. ഒളിമ്പിക്‌സിനായുള്ള ടിക്കറ്റ് വില്പന ഔദ്യോഗിക വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്.

https://tokyo2020.org/en/games/ticket/

ഒദ്യോഗിക എംബ്ലവും വീഡിയോയും പുറത്തിറക്കി. 2016ല്‍ ബ്രസീലിലാണ് അവസാന ഒളിമ്പിക്‌സ് നടന്നത്. ടോക്കിയോ 2020ഒളിമ്പിക്‌സ്‌ന്റെ ഷെഡ്യൂള്‍

https://tokyo2020.org/en/games/schedule/olympic/

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply