
ആഘോഷിക്കപ്പെടുന്ന സ്ത്രീപീഡനത്തിന്റെ മനഃശാസ്ത്രം
സ്ത്രീ ധനമാണ്, സ്ത്രീ മാതാവാണ്, കുടുംബത്തിന്റെ വിളക്കാണ് തുടങ്ങിയ ഭംഗിവാക്കുകളെല്ലാം തന്നെ സ്ത്രീയെ പരമ്പരാഗതമായി ഭംഗിയായി അടിച്ചമര്‍ത്താന്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. സ്വന്തം പാരമ്പര്യത്തെയും ദേശീയതയെയും മഹത്തായി ചിത്രീകരിച്ചു സങ്കുചിതമായ ചട്ടക്കൂടില്‍ സ്ത്രീകളെ അകപ്പെടുത്തി നിശബ്ദരരാക്കുന്ന ഉപായം. സ്ത്രീ ശാരീരികമായി നിലനില്‍ക്കുണ്ടെങ്കിലും വ്യക്തിയായി പരിഗണിക്കുന്നില്ല.
ഒരച്ഛന്‍ പറയുന്നു : ‘ഞാന്‍ എന്റെ മകളുടെ ആഗ്രഹങ്ങള്‍ക്കൊന്നും എതിര് നില്‍ക്കാറില്ല.പക്ഷെ മോശം കാലമല്ലേ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടല്ലോ? അവളുടെ ചിലകാര്യങ്ങളില്‍ ഇടപെട്ട് തിരുത്തികൊടുക്കാറുണ്ട്. അവളുടെ ഭാവിജീവിതത്തിന് വേണ്ടിയാണത്’
ഒരമ്മ പറയുന്നു: ‘പെണ്‍കുട്ടികള്‍ക്ക് അടുക്കും ചിട്ടയും ആവശ്യമുണ്ട് .അവര്‍ ആണ്കുട്ടികളെ പോലെയല്ലല്ലോ’.
ഒരു ഭര്‍ത്താവ് പറയുന്നു :’ഞാന്‍ സ്ത്രീ പുരുഷ തുല്യതയില്‍ വിശ്വസിക്കുന്നു.ഞാന്‍ എന്റെ ഭാര്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാറുണ്ട്’.
ഒരു മകള്‍ പറയുന്നു. ‘എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത് എന്റെ അച്ഛനാണ്. അച്ഛന്‍ എനിയ്ക്കു പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു’.
സ്ത്രീയ്ക്ക് പുരുഷന്റെ സംരക്ഷണം വേണമെന്നത് കേരളത്തില്‍ സാമൂഹ്യമായി അംഗീകരിച്ചിട്ടുള്ള പൊതുതത്ത്വമാണ്. അതില്‍നിന്ന് വ്യതിചലിച്ചവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് ഇവിടത്തെ നിയമ സമ്പ്രദായങ്ങളും മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളും,കൗണ്‍സലിങ് സമ്പ്രദായങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീയുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയ്ക്ക് കാരണം അവളുടെ ശാരീരിക പ്രത്യേകതകളാണെന്നു നിശ്ചയിച്ചിട്ടുള്ള ഒരു സമൂഹം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടുവര്ഷങ്ങള്‍ക്കു മുന്‍പ് മേഘാലയയിലെ ഖാസി കുന്നുകളില്‍ കുറച്ചുദിവസങ്ങള്‍ താമസിച്ചിരുന്നു. അവിടത്തെ സാമൂഹ്യവ്യവസ്ഥിതി മാതൃദായ മാതൃകയാണ്. കുടുംബത്തിന്റെ നേതൃത്വം സ്ത്രീയില്‍ പ്രതിഷ്ഠിച്ച സമൂഹം. ഖാസി ഗോത്രം അറിയപ്പെടുന്നത് അമ്മയുടെ പേരിലാണ്. സ്വത്തവകാശം ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. മാത്രമല്ല സ്ത്രീകള്‍ക്ക് സ്വച്ഛന്ദ ലൈംഗീകത ഉള്ള സമൂഹമാണിത്. ഈ പെണ്‍കോയ്മ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ല .അമ്മയും മക്കളും പിന്തുടര്‍ച്ചയുമാണ് ഖാസിയുടെ സാമൂഹ്യവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. പുരുഷന്റെ വ്യക്തിത്വത്തിന്റെമേല്‍ സ്ത്രീകള്‍ നിയന്ത്രണം സ്ഥാപിച്ചിരിക്കുന്നു. അവിടത്തെ സാമൂഹ്യ നിര്‍മ്മിതി സമ്പത്തിന്റെയും സാമൂഹ്യ പദവിയുടെയും മേഖലയിലെല്ലാം പുരുഷനെ അടിച്ചമര്‍ത്തുകയും പിന്തള്ളുകയും ചെയ്യുന്നു. കുടുംബനാഥയായ സ്ത്രീയുടെ നിയന്ത്രണം എങ്ങുമുണ്ട് .മുതിര്‍ന്ന സ്ത്രീകളുടെ തോളില്‍ ഒരു സഞ്ചി കാണാം. താംബൂലം മാത്രമല്ല അത്യാവശ്യങ്ങള്‍ക്ക് വേണ്ട പണവും അതില്‍ കാണും. ആവശ്യങ്ങള്‍ക്ക് പുരുഷന്മാര്‍ അവരെ സമീപിക്കണം. പെണ്‍കുട്ടി ജനിക്കുന്നത് ആഘോഷിക്കുന്ന ഈ സമൂഹത്തില്‍ വിവാഹമോചിതയായ സ്ത്രീയ്ക്ക് സാമൂഹ്യ തിരസ്‌ക്കാരമോ പഴികളോ അനുഭവിക്കേണ്ടിവരുന്നില്ല..
മേഘാലയയിലെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച Syngkhong Rympei Thymai (SRT) എന്ന സംഘടന.പെണ്‍കോയ്മ അവസാനിപ്പിക്കാനും പുരുഷ -സ്ത്രീ തുല്യതയുള്ള സാമൂഹ്യാവസ്ഥയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് . അറിവും സാമ്പത്തിക നിലനില്‍പ്പും ആത്മവിശ്വാസവും നേടിയെടുത്തു് പുരുഷന്മാര്‍ തന്നെ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍വേണ്ടി അവരെ അതിന് പ്രേരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് SRT നടത്തുന്നത്.
മനുഷ്യശിശു പിറന്നു വീഴുന്ന സംസ്‌കാരത്തിന്റെ അവസ്ഥകളായ പാരമ്പര്യം വിശ്വാസം മൂല്യങ്ങള്‍ നിയമം ആചാരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാമൂഹ്യ നിര്‍മ്മിതികള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്നതും കൂടുതല്‍ പേരും അപ്പാടെ പിന്തുടരുന്നതുമായ വിശ്വാസങ്ങള്‍ അനുകരിക്കാനുള്ള പ്രവണത ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഒരു ജീവിയാണ് മനുഷ്യന്‍. ഓരോ സമൂഹത്തിലും സാംസ്‌കാരികമായി നിലനില്‍ക്കുന്ന ആശയങ്ങള്‍ ജനിതകേതരമായി കൈമാറുന്നു . സ്ത്രീ ഒരു കച്ചവടവസ്തുവാണ് പുരുഷന്റെ സംരക്ഷണയില്‍ കഴിയേണ്ടവളാണ് എന്ന മൂല്യമുള്ള സംസ്‌കാരത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മസ്തിഷ്‌കം ആ തരത്തില്‍ പ്രക്ഷാളനം ചെയ്യപ്പെടുകയാണ്.
അടിമകളായ സ്ത്രീകള്‍
സ്വത്വബോധമെന്നത് ജീവശാസ്ത്രപരവും സാമൂഹികവും ആയ ഘടകങ്ങളുടെ രൂപമാണ് . ആധുനിക സ്വത്വബോധം വികസിച്ചുവരാത്ത മനുഷ്യരുണ്ട്. അത്തരം മനുഷ്യര്‍ ജഡവസ്തുക്കളാണ്. അവര്‍ക്ക് പ്രത്യേകമായ ചിന്തയോ അഭിപ്രായങ്ങളോ ഇല്ല. അവര്‍ അടിമകളാണ്. അടിമകളെ വില്‍ക്കപ്പെടുകയോ തോന്നിയതുപോലെ ഉപയോഗിക്കുകയോ ചെയ്യാം.ആണ്‍കോയ്മ സമൂഹത്തിലെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും സ്ത്രീകളുടെ അടിമത്വം ഉറപ്പുവരുത്തുന്നു. ആ സമൂഹത്തില്‍ സ്ത്രീയുടെ ലൈംഗികശേഷി പുരുഷന്റെ ആഹ്‌ളാദമാക്കി മാറ്റാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകുന്നു . സ്തീകളെ പീഡിപ്പിക്കുന്ന പുരുഷനെ സംരക്ഷിക്കുകയും ഇരയായ സ്ത്രീയെ പഴിചാരുകയും ചെയ്യുന്ന സാമൂഹ്യാന്തരീക്ഷമാണ് പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ ധൈര്യം നല്‍കുന്നത്. പീഡനത്തിന് ഇരയായ സ്ത്രീ സ്വത്വബോധമില്ലാത്ത അടിമയാണെങ്കില്‍ ദുര്യോഗങ്ങളെല്ലാം തന്റെ വിധിയാണെന്ന് വിശ്വസിച്ചു ജീവിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അടിമകളായ ഭാര്യമാര്‍ സ്വന്തം താത്പര്യത്തിന് വിരുദ്ധമായി ഭര്‍ത്താക്കന്മാരുടെ ലൈംഗിക ആഹ്‌ളാദങ്ങള്‍ക്കു വേണ്ടി നിന്നുകൊടുക്കുന്നു. പുരുഷന്മാരെ മെരുക്കാനുള്ള ഒരുതന്ത്രമായി സ്ത്രീകള്‍ ലൈംഗികതയെ ഉപയോഗിക്കുന്നു. പുരുഷന്മാര്‍ അമിത ലൈംഗിക താത്പര്യമുള്ള ഒരു ജീവി ആയതിനാല്‍ വല്ലവിധേനെ അത് സാധ്യമാക്കികൊടുത്താല്‍ തല്‍കാലം ഒന്നടങ്ങുമെന്നു സ്ത്രീകള്‍ക്കറിയാം. അടിമകളായ സ്ത്രീകളുടെ ഒരു അതിജീവന തന്ത്രമാണിത്. പുരുഷന്റെ സംരക്ഷണയില്‍ കഴിയുമ്പോള്‍ മാത്രമേ സ്ത്രീ സുരക്ഷിതയാവുകയുള്ളു എന്ന ആശയം കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്നു. അടിമകളായ സ്ത്രീകള്‍ തങ്ങളുടെ അടിമത്വം ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത് തങ്ങളുടെ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റിയാണ് അവര്‍ ആലോചിക്കുന്നത്
.പെണ്ണിന് വേണ്ടത് പുരുഷന്‍ നിശ്ചയിക്കുന്നു.
സ്ത്രീ ധനമാണ്, സ്ത്രീ മാതാവാണ്, കുടുംബത്തിന്റെ വിളക്കാണ് തുടങ്ങിയ ഭംഗിവാക്കുകളെല്ലാം തന്നെ സ്ത്രീയെ പരമ്പരാഗതമായി ഭംഗിയായി അടിച്ചമര്‍ത്താന്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. സ്വന്തം പാരമ്പര്യത്തെയും ദേശീയതയെയും മഹത്തായി ചിത്രീകരിച്ചു സങ്കുചിതമായ ചട്ടക്കൂടില്‍ സ്ത്രീകളെ അകപ്പെടുത്തി നിശബ്ദരരാക്കുന്ന ഉപായം. സ്ത്രീ ശാരീരികമായി നിലനില്‍ക്കുണ്ടെങ്കിലും വ്യക്തിയായി പരിഗണിക്കുന്നില്ല. പുരുഷന്‍ അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് സ്ത്രീ അനുഭവിക്കുന്നത്. ജനാധിപത്യമില്ലാത്ത കുടുംബഘടനയില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും റോളുകള്‍ അടിമ- ഉടമ ,ശിക്ഷകന്‍ – ശിക്ഷിത ബന്ധങ്ങളാണ്. കുടുംബത്തലവനായ പുരുഷന്‍ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും നിയന്ത്രണവും വഹിക്കുന്നു. പുരുഷന്റെ അധികാരത്തിനും നിയന്ത്രണത്തിനുമെല്ലാം സമൂഹവും മതവും ആചാരങ്ങളും അംഗീകാരം നല്‍കുന്നു.അവിടെ താമസിക്കുന്ന സ്ത്രീകളെ വ്യക്തികളായി കണക്കാക്കുന്നില്ല, സ്ത്രീ ലൈംഗിക സുഖത്തിനുള്ള ചരക്കുകയായി പരിഗണിക്കുന്നു. ഭര്‍ത്താവിനെ സുഖിപ്പിക്കുകയും മക്കളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ത്യാഗസമ്പന്നയും സഹനശീലയും ഉള്ള സ്ത്രീ ‘മാതൃക സ്ത്രീ’ എന്ന വിശേഷണമാണ് നമ്മുടെ കുടുംബത്തിനുള്ളത്. ആ കുടുംബത്തെയാണ് പരിശുദ്ധമാണെന്ന് ഇന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയക്കാരും നിയമപാലകരും ജഡ്ജിമാരും എല്ലാം ഈ കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. അവരുടെ നിലപാടുകള്‍ പുരുഷകേന്ദ്രികൃതമാണ് .അവരില്‍നിന്ന് സ്ത്രീകള്‍ക്ക് നീതി പ്രതീക്ഷിക്കേണ്ടതില്ല
(ലേഖകന്‍ സൈക്കോളജിസ്റ്റാണ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in