സാമൂഹ്യ അകലം, എങ്ങനെ അതിജീവിക്കും?
മനുഷ്യകുടുംബങ്ങള്‍ വലിയ സമൂഹമായി ജീവിക്കുന്നതാണ്. വ്യക്തിയുടെ ഒറ്റപ്പെട്ട സ്വാതന്ത്ര്യമില്ല, പരസ്പരാശ്രയത്തിലാണ് മനുഷ്യര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് – സുരക്ഷിത്വം തോന്നുന്നത്. തനിച്ചല്ല അനേകം വ്യക്തികളുടെ സംഘടിത ബലം തന്നോടൊപ്പമുണ്ടെന്ന ബോധമാണ് ഓരോ മനുഷ്യനും കരുത്തു നല്‍കുന്നത്.
ഇന്ത്യയില്‍ 503 മില്യണില്‍ കൂടുതല്‍ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 560 മില്യണില്‍ അധികമാണ്. ഇന്ത്യ ഒരു നഗര ഭൂരിപക്ഷ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയ നഗരങ്ങള്‍ കൂടുതല്‍ വലുതാവുകയും ചെറിയ പട്ടണങ്ങള്‍ വലിയ നഗരങ്ങളായി കൊണ്ടിരിക്കുന്ന ഒരു വികസനം . അഭിലാഷങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടായ ഈ ജനത അനിവാര്യമായ ഒരു സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് .ഒരു വ്യാഴവട്ടമായി, ലളിതമായ സാമൂഹ്യവിനിമയങ്ങളില്‍നിന്ന് സൈബര്‍ ലോക വിനിമയങ്ങളിലേയ്ക്ക് പരിവര്‍ത്തനപ്പെട്ട മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങികൂടുമ്പോള്‍ അവരുടെ അന്തരംഗങ്ങളില്‍ എന്ത് സംഭവിക്കുന്നു?
സാമൂഹ്യമനസ്സിന്റെ നൊമ്പരങ്ങള്‍ …
ഓരോ വ്യക്തിക്കും വ്യത്യസ്തമായ പെരുമാറ്റ സവിശേഷതകളും മനുഷ്യജാതിയുടെ പൊതുവായ ജൈവ പാരമ്പര്യവുമുണ്ട്. വിശപ്പ് ,ദാഹം, വിശ്രമം ലൈംഗികത തുടങ്ങിയ ശാരീരികാവശ്യങ്ങള്‍ ജൈവപ്രകൃത ഗുണങ്ങളാണ്. അക്രമവാസന, കോപം, വെറുപ്പ്, അസൂയ തുടങ്ങിയ നശീകരണ വാസനകളും ഓരോ മനുഷ്യനിലും വ്യത്യസ്തത അളവില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ േ്രപരണയും സമ്മര്‍ദ്ദവുമാണ് വ്യക്തി പ്രകടിപ്പിക്കുന്ന അപകടകരമായ ജൈവ പാരമ്പര്യത്തെ നിയന്ത്രിച്ചു മറ്റു മനുഷ്യരുടെ ജീവനം സാധ്യമാക്കുന്നത്.
മനുഷ്യകുടുംബങ്ങള്‍ വലിയ സമൂഹമായി ജീവിക്കുന്നതാണ്. വ്യക്തിയുടെ ഒറ്റപ്പെട്ട സ്വാതന്ത്ര്യമില്ല, പരസ്പരാശ്രയത്തിലാണ് മനുഷ്യര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്- സുരക്ഷിത്വം തോന്നുന്നത്. തനിച്ചല്ല അനേകം വ്യക്തികളുടെ സംഘടിത ബലം തന്നോടൊപ്പമുണ്ടെന്ന ബോധമാണ് ഓരോ മനുഷ്യനും കരുത്തു നല്‍കുന്നത്.
മനുഷ്യനില്‍ അനര്‍ലീനമായിരിക്കുന്ന പലതരം സംഘര്‍ഷങ്ങളുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നത് ആദ്യകാലം മുതലേ മനുഷ്യര്‍ വികസിപ്പിച്ചു വന്ന സാമൂഹ്യവിനിമയ ിഹ്നങ്ങളിലൂടെയാണ്. കൈപിടിച്ചുകുലുക്കുക, കെട്ടിപിടിക്കുക, ആശ്ലേഷിക്കുക, തലോടുക തുടങ്ങിയ സാമൂഹ്യ വിനിമയ രൂപങ്ങള്‍ സഹസ്രാബ്ധങ്ങളായി മനുഷ്യരെ ഇണക്കിച്ചേര്‍ക്കുന്നവയാണ്. ജോലിസ്ഥലത്തായാലും കളിസ്ഥലത്തായാലും പരിചിതരോടായാലും അപരിചിതരായാലും ജീവല്‍ കൃത്യങ്ങളില്‍ മറ്റു മനുഷ്യരുമായി നിരന്തരബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ പലതരം വൈകാരികാവസ്ഥയുടെ പ്രകടനം നമുക്ക് സാധ്യമാകുന്നു . സ്വന്തം പെരുമാറ്റത്തെയും സമീപനങ്ങളെയും വികാരങ്ങളെയും സാമൂഹ്യാവസ്ഥകളുമായി പെരുത്തപ്പെടാനും അങ്ങനെ സ്വയം ദമനീകരിക്കാനും അത് സഹായിക്കുന്നു. സാമൂഹ്യമായുള്ള അവസരം നഷ്ടപെടുന്ന അവസ്ഥയില്‍ വ്യക്തിയുടെ സഹജവാസനകള്‍ വ്യക്തിയ്ക്ക് ദോഷം ചെയ്യുന്ന അവസ്ഥയുണ്ടാകും. വ്യക്തിയുടെ സാമൂഹ്യ പെരുമാറ്റങ്ങള്‍ ബന്ധിതമാകുമ്പോള്‍ അനുഭവപ്പെടുന്ന വൈയക്തിക പ്രതിസന്ധികള്‍ പ്രശാന്ത നഷ്ടപെടുത്തുകയാണ്.അത് വൈകാരിക പ്രതിസന്ധികള്‍ അനുഭവിച്ചു വരുന്നവരുടെ നില കൂടുതല്‍ വഷളാക്കുന്നു.
പുതിയ സാധ്യതകള്‍ തുറക്കുന്നു ….
മാനസികാരോഗ്യത്തിനുവേണ്ടിയുള്ള വിവിധങ്ങളായ പോംവഴികളും അനുശാസനകളും നിരന്തരം കേട്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥ നമ്മളില്‍ പലര്‍ക്കും ഉണ്ടാകാം. നല്ല ജീവിത ശൈലികളും ഭക്ഷണശീലവും വ്യായാമവും,വൈവിധ്യമായ വിനോദങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന ജീവിതം മെച്ചപ്പെട്ടതാണെന് അറിയാമെങ്കിലും ലളിതമായ പലതും അവഗണിക്കുകയാണ് ഭൂരിപക്ഷം മനുഷ്യരും. പ്രകൃതിയുടെ തുടിപ്പ് ദൈനംദിനാനുഭവങ്ങളില്‍ പ്രതിസ്പന്ദിക്കുന്നത് കാണാത്ത പലവിധ ജീവിതങ്ങള്‍.കാത്തുനില്‍ക്കാനുള്ള ക്ഷമയില്ലാതെ, വിശ്രമത്തിനോ സംതൃപ്തിക്കോ ഒരിടം കൊടുക്കാതെയുള്ള പ്രയാണം. തീര്‍ച്ചയായും ഇതുവരെയുള്ള ജീവിത ശൈലികള്‍ കൃത്യമായി പരിചിന്തനം ചെയ്യാനുള്ള ഒരു സമയമാണിത്.
നമ്മള്‍ മനുഷ്യര്‍ ശാരീരികമായി ഏതെങ്കിലും ഒരു പരിതസ്ഥിയോട് പ്രത്യേകമായി താദാത്മ്യം ചെയ്യപ്പെട്ടതല്ല. അനുയോജ്യമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഉണ്ടാക്കുക വഴി നമുക്ക് മിക്കവര്‍ക്കും എല്ലാ അവസ്ഥയിലും ജീവിക്കാം. താത്കാലികമായ സാമൂഹ്യ അകലത്തെ എങ്ങനെ സൃഷ്ടിപരമാക്കാനാവും എന്നതിലാണ് നമ്മുടെ വിജയം. എന്നാല്‍ തിരക്കുപിടിച്ച ജോലികളില്‍ ഏര്‍പ്പെട്ടു വിശ്രമമില്ലാതെ ജീവിക്കുന്നവര്‍ക്ക് ഈ വേള അല്പമൊരു വിശ്രമത്തിന് നല്ലതാണ്.
നമ്മെ ആഹ്‌ളാദിപ്പിക്കുന്ന എന്തൊക്കെയാണ് ഈ ലോകത്തുള്ളത്. പുറം ലോകത്തെ മനോഹരമായ ദൃശ്യങ്ങള്‍ അന്യമായ ഒരിടത്താണ് നിങ്ങള്‍ ഇപ്പോഴുള്ളതെങ്കിലും സങ്കടമുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക്, ദൃശ്യങ്ങള്‍ക്ക് അശ്രദ്ധ കൊടുത്തുകൊണ്ട് ചില ദൃശ്യങ്ങളിലൂടെ കടന്നുപോകാനാവും, ചില പ്രകൃതി ദൃശ്യങ്ങള്‍ സസ്യങ്ങളുടെയും പൂക്കളുടെയും വൈവിധ്യങ്ങള്‍ പൂമ്പാറ്റകള്‍, പക്ഷികള്‍ സൂര്യോദയവും അസ്തമയവും മഴവില്ലും, വെള്ളച്ചാട്ടവും എല്ലാം ഉള്ള അതി ഗംഭീരമായ പ്രകൃതി ദൃശ്യങ്ങളുള്ള വിഡിയോകള്‍ കാണുക. ഈ കാഴ്ചകള്‍ നമുക്ക് ആനന്ദം നല്‍കും.പച്ചപ്പുള്ള മനോഹരമായ ദൃശ്യങ്ങള്‍ കാണുന്നത്- പ്രകൃതിയില്‍ ആയിരിക്കുന്നത് സമാധാനം നല്‍കും എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അത് ഭയത്തിന്റെയോ കോപത്തിന്റെയോ വികാരങ്ങള്‍ കുറയ്ക്കുന്നതിനും മൊത്തത്തില്‍ മാനസിക ക്ഷേമത്തിനും സഹായിക്കുന്നു. പ്രകൃതി നമ്മെ ശാന്തമാക്കുന്നു.
നമ്മള്‍ ഒരിക്കലും നിശ്ചലമായി ഇരിക്കരുത്.നവ മാധ്യമങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ഒരിടവേള വേണം. പരിമിതമായ ഒരിടത്താണെങ്കിലും കൈകളും കാലുകളും ചലിപ്പിക്കുക. ചലിക്കുമ്പോള്‍ ലയവും പ്രശാന്തതയും കൈവരും അതിനാല്‍ എപ്പോഴും അനങ്ങാതെ ഇരിക്കാതിരിക്കുക. ശരീരം നവോന്മേഷത്തോടെ ക്രമീകരിച്ചുകൊണ്ട് ഉലാത്തുക. നമ്മുടെ ലളിതമായ ചലനങ്ങളിലും ഒരു തരം ശാന്തിയുണ്ട്. ജീവിച്ചിരിക്കുക എന്നത് മഹത്തായ ഒരു കാര്യമാണ്. ഓരോ ജീവിത നിമിഷങ്ങളും താലോലിച്ചു സഫലമാക്കാം. ആഹ്‌ളാദത്തോടെ ജീവിതം കടന്നുപോകുന്നത് നാം അറിയുക പോലുമില്ല.
(ലേഖകന്‍ licenced rehabilitation phychologistആണ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in