ബൈനറികളുടെ കാര്‍ണിവല്‍
ഈ ക്യാമറാ കാലത്ത് നമ്മുടെ സിനിമകള്‍ തന്നെ എടുത്തു നോക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും. അങ്കമാലി ഡയറീസില്‍ നിന്നും അവഞ്‌ജേര്‍സിലേക്കുള്ള ദൂരം ! തോക്കുകള്‍ പൊതുവെ സാമാന്യമായ രാജ്യങ്ങളില്‍ ജനാധിപത്യം കുറച്ചധികം പുലരുന്നു എന്ന വാദം ഞാന്‍ മുന്നോട്ടു വയ്ക്കട്ടെ. ഭയമാണ് ‘ജനാധിപത്യ’ത്തിന്റെ അടിസ്ഥാനം എന്ന നിലയിലാണ് ഈ പ്രസ്താവന. അത്തരത്തില്‍ നോക്കുമ്പോള്‍, മനുഷ്യനെ ഭയപ്പെടേണ്ടാത്ത/ഭയപ്പെടേണ്ടുന്ന ഒരു സമൂഹം അമാനുഷികരെ പ്രദര്‍ശിപ്പിച്ച് ഗൂഢ ഭയം കുത്തിവയ്ക്കുക സ്വഭാവികമാണല്ലോ.
ഹിറ്റ്‌ലറുടെ മരണക്കുറിപ്പിന്റെ അവസാനം തന്റെ പ്രിയതമയെക്കൂടി മരണത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ്. അവരത് നിവര്‍ത്തിച്ചു എന്നുകൂടി പറയട്ടെ. ഒന്നുകില്‍ പൂര്‍ണമായ ‘ചേര്‍ച്ച’ അല്ലെങ്കില്‍ ‘അപരത്വം’ നിര്‍മിച്ചെടുക്കുക എന്നത് മനുഷ്യ സ്വഭാവമാണ്. ഇടത്തിനും സാഹചര്യത്തിനും കാലത്തിനുമനുസരിച്ച് അത് നേരിയ വ്യതിയാനങ്ങളോടെ മാറിമറിയും എന്നുമാത്രം. അമേരിക്കയിലെത്തിയ സി.ഐ.ഡി ദാസനും വിജയനും കനത്ത മതിലും കാവലും ആവശ്യപ്പെട്ട് ഇളിഭ്യരായത് നാം കണ്ടത്. അമേരിക്കയില്‍ മതില്‍ പണിയുന്ന പതിവില്ലെന്നും പട്ടികള്‍ ഉച്ചത്തില്‍ കുരച്ചാല്‍ പൊതു ശല്യത്തിന് കേസെടുക്കുമെന്നുമാണ് അന്ന് അവര്‍ക്ക് ലഭിച്ച ഉത്തരം. ബൈഡന്റെ വരവിനു ശേഷവും നമ്മുടെ മനസ്സിലുള്ള അമേരിക്ക പക്ഷേ ജോര്‍ജ് ഫ്‌ളോയ്ഡിന്റേതാണ്. What if there was no camera എന്ന ചോദ്യം നമ്മളെ കൂടുതല്‍ അലട്ടുന്നുമുണ്ട്.
ഈ ക്യാമറാ കാലത്ത് നമ്മുടെ സിനിമകള്‍ തന്നെ എടുത്തു നോക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും. അങ്കമാലി ഡയറീസില്‍ നിന്നും അവഞ്‌ജേര്‍സിലേക്കുള്ള ദൂരം ! തോക്കുകള്‍ പൊതുവെ സാമാന്യമായ രാജ്യങ്ങളില്‍ ജനാധിപത്യം കുറച്ചധികം പുലരുന്നു എന്ന വാദം ഞാന്‍ മുന്നോട്ടു വയ്ക്കട്ടെ. ഭയമാണ് ‘ജനാധിപത്യ’ത്തിന്റെ അടിസ്ഥാനം എന്ന നിലയിലാണ് ഈ പ്രസ്താവന. അത്തരത്തില്‍ നോക്കുമ്പോള്‍, മനുഷ്യനെ ഭയപ്പെടേണ്ടാത്ത/ഭയപ്പെടേണ്ടുന്ന ഒരു സമൂഹം അമാനുഷികരെ പ്രദര്‍ശിപ്പിച്ച് ഗൂഢ ഭയം കുത്തിവയ്ക്കുക സ്വഭാവികമാണല്ലോ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നവോത്ഥാന, സഹന സമര കാലഘട്ടങ്ങളില്‍ യഥാക്രമം നമ്മുടെ അനാചാരങ്ങളും നമുക്കുമേലുള്ള ആധിപത്യങ്ങളുമാണ് ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഈ കാലങ്ങളുടെ കൊഴിഞ്ഞുപോക്കിനപ്പുറം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണുണ്ടായത്. മിതമായെങ്കിലും വച്ചുപുലര്‍ത്തപ്പെട്ട പ്രത്യാശയാവാം ഇതിനു കാരണം. ഇതിനെ ഭരണകൂടം നേരിട്ടതാവട്ടെ അടിയന്തരാവസ്ഥ പോലുള്ള ചട്ടം പഠിപ്പിക്കല്‍ മുറകള്‍കൊണ്ടും. ഇക്കാലയളവുകളില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഏറെയും കലഹവും വിള്ളലുകളും നിറഞ്ഞുന്നു. ഖസാക്കിന്റെ ഇതിഹാസം, ഹരിദ്വാറില്‍ മുഴങ്ങുന്നു തുടങ്ങിയ നോവലുകളിലും സഹശയനം, ജെസ്സി തുടങ്ങിയ കവിതകളിലുമെല്ലാം ഈ വിള്ളല്‍-വഴുതലുകള്‍ കാണാം.
ഇതില്‍ ഖസാക്കിനെ മാത്രമായെടുത്താല്‍ ബൈനറികളുടെ ഒരു മേള തന്നെ നമുക്ക് കാണാനാവും. ആസ്‌ട്രോ ഫിസിക്‌സ്-വേദാന്ദം, ചിറ്റമ്മ-അമ്മ, ജനിച്ചിടം-തസ്രാക്ക് എന്നിങ്ങനെ അത് നീളുന്നു. തറഞ്ഞുകിടന്ന ഒരു കാലത്തിനുമേല്‍ കൈതട്ടിയോ അല്ലാതെയോ വീണ മഴുവായി ഈ ഘട്ടത്തെ നമുക്ക് സാക്ഷ്യപ്പെടുത്താം. താനെന്താണെന്നും തനിക്ക് വേണ്ടതെന്താണെന്നുമുള്ള അസ്തിത്വപരമായ ചോദ്യത്തെ ഉത്തരാധുനികത ഏറെക്കുറെ തള്ളിക്കളഞ്ഞു കഴിഞ്ഞു. ഉത്തരകാലത്തെ ഈ സമീപനം നവോത്ഥാനപൂര്‍വ്വ കാലത്തെ കുറിക്കുന്ന ഒരു ബ്ലാക് കോമഡിയെയാണ് ഓര്‍മയിലെത്തിക്കുക. അതിങ്ങനെ : ‘ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക’.
മറ്റൊരു തരത്തില്‍ കൂടി ഈ വിഷയത്തെ നേരിടുന്നതിനായി ഫ്രിയ്ഡിന്റെ ‘ഇദ്’ ‘ഈഗോ’ ‘സൂപ്പര്‍ ഈഗോ’ എന്നീ ക്ലാസിക്കല്‍ മനോവിഭജനങ്ങളെ പരിഗണിക്കാവുന്നത്. മനുഷ്യന്റെ വിചാരവും വികാരങ്ങളും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നവയുമാണ് ഈ മൂന്ന് വിഭജനങ്ങള്‍. ഇതില്‍ മനുഷ്യന്‍ വാസ്തവത്തില്‍ എന്തായിരിക്കുന്നുവോ അതാണ് ‘ഇദ്’ എന്നു പറയാം. മനുഷ്യമനസ്സിന്റെ തമോഗര്‍ത്തമാണിത്. ബാക്കി രണ്ടും നിങ്ങള്‍ ഊഹിച്ചിരിക്കാവുന്നതു പോലെ മനുഷ്യസംഘാതങ്ങളുടെ സൃഷ്ടികളാണ്. സാമൂഹിക ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍ അത് ആവശ്യവുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി മറിച്ചാണ്; മുതലാളിത്തം അതിന്റെ പാരമ്യത്തോടെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മതാത്മകമായ സദാചാര യുക്തികളെ വെടിയാനുള്ള പാകം നാം നേടിയിരിക്കുന്നു. അത്തരമൊന്നിലേക്കുള്ള സാധ്യത തുറന്നിടുക കൂടി കോവിഡ് ചെയ്യുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ പരിശോധിച്ചാല്‍ അത് വി.എസ് രാഷ്ട്രീയത്തിന് സമാനമാണെന്നു തോന്നും : ‘ജനങ്ങള്‍ നയിക്കുകയല്ല; ജനങ്ങളാല്‍ നയിക്കപ്പെടുകയാണ്’ എന്ന കാരണത്താല്‍. അതിനായി അവര്‍ പല നിലയില്‍ ജനഹിതത്തെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഇതിനായി ഒരു വലിയ സംഘം മനശാസ്ത്രജ്ഞരെ വാടകക്കെടുത്തിരിക്കാനും സാധ്യത കാണുന്നുണ്ട്. അതിനാലാണ് ‘ബേക്കറികള്‍ കൊള്ളയടിക്കപ്പെടുന്ന’ വര്‍ഗീയ കലാപങ്ങള്‍ക്ക് നാം സാക്ഷിയാവുന്നത്. മാറി മാറി വരുന്ന ഭരകൂടങ്ങളുടെ ‘ശേഷിക്കുറവിന്റെ’ ഫലം കൂടിയാണ് ഇന്ന് തെരുവില്‍ പ്ലേറ്റ് മുട്ടല്‍ ഉത്സവം കൊണ്ടാടുന്ന ഈ ജനത. പൊലീസിനെക്കുറിച്ചുള്ള ഒരു തമാശ പോലെയാണിത് : ഇടതുപക്ഷ ഭരണകാലത്ത് അതിക്രമമോ കൊലയോ നടന്നാല്‍ അത് പിണറായിപ്പോലീസ്. മറിച്ചാണെങ്കില്‍ ഉമ്മന്‍ പോലീസ്. പോലീസ് എന്ന ഡീപ് സ്റ്ററ്റിനെ ജനാധിപത്യവല്‍കരിക്കുക അസാധ്യമാണെന്നിരിക്കെ പരസ്പരം പഴിചാരലാണിത്. ഇതുതന്നെയാണ് ജനതയുടെ കാര്യത്തിലും സംഭവിച്ചു പോരുന്നത്.
അപരത്വം അക്രമാത്മകമായ ഒന്നു മാത്രമായി കരുതാനാവില്ല. ഓഷോ പറയുന്നു : ‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ. ഉണ്ടായിരുന്നിട്ടുള്ളൂ. ഉണ്ടാവുകയുമുള്ളൂ. നിങ്ങള്‍ നിങ്ങളെ സ്‌നേഹിച്ചില്ലെങ്കില്‍ മറ്റൊരാള്‍ എങ്ങനെയത് നിങ്ങളോട് ചെയ്യും?’. അപരത്വത്തില്‍ അധിഷ്ഠിതമായ ഒരു വീക്ഷണമാണിത്. നമ്മളെ നമ്മളില്‍ നിന്നും മാറിനിന്നുകൊണ്ട് വീക്ഷിക്കുന്ന; സക്രിയാത്മകമായ ഒന്ന്. നീത്‌ഷേ തുടങ്ങി ഒട്ടുമിക്ക ചിന്തകരും ദസ്തയേവ്‌സ്‌കിയുമെല്ലാം അപരത്വത്തിന്റെ വീഥിയില്‍ കാലകത്തി നടന്നവര്‍ തന്നെ. തത്വശാസ്ത്രത്തിന്റെ മക്കളായ ശാസ്ത്രവും ഉപശാഖകളിലൊന്നായ മനശാസ്ത്രവുമെല്ലാം മാതൃത്വം മറന്ന, അടിമുടി ചരക്കുവല്‍കരിക്കപ്പെട്ട കാലത്താണ് എന്ന പൂര്‍ണ ബോധ്യത്തോടെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in